കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയോടുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിന്റെ ചതിയില്‍ ആകെ തകര്‍ന്ന് നില്‍ക്കുകയാണ് ഗൂഗിള്‍ സ്ഥാപകനായ സെര്‍ജി ബ്രിന്‍. ഭാര്യയുമായി മസ്‌കിന് വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. സെര്‍ജി ബ്രിന്‍ ഇത് കൈയ്യോടെ പിടിച്ചിരുന്നുവെന്നാണ് വിവരം. ബ്രിന്നിന്റെ ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു മസ്‌ക്. എല്ലാ കാര്യങ്ങളും ആദ്യം പരസ്പരം വിളിക്കാറുമുണ്ടായിരുന്നു.

ഇനി കനേഡിയനെന്ന് വിളിക്കരുത്; നികുതി ദായകരില്‍ മുമ്പനായി അക്ഷയ് കുമാര്‍, രജനീകാന്തിനും റെക്കോര്‍ഡ്!!ഇനി കനേഡിയനെന്ന് വിളിക്കരുത്; നികുതി ദായകരില്‍ മുമ്പനായി അക്ഷയ് കുമാര്‍, രജനീകാന്തിനും റെക്കോര്‍ഡ്!!

എന്നാല്‍ മസ്‌ക് തന്നെ പിന്നില്‍ നിന്ന് കുത്തിയെന്നാണ് സെര്‍ജി ബ്രിന്‍ കരുതുന്നത്. മസ്‌കിനോട് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. മസ്‌കിന്റെ കമ്പനിക്ക് വന്‍ നഷ്ടങ്ങളുണ്ടാവുമെന്നാണ് വിവരങ്ങളാണ് പുറത്തുവരുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

1

ഇലോണ്‍ മസ്‌കിനെ ആപത്ത് കാലത്ത് സഹായിച്ച സുഹൃത്താണ് സെര്‍ജി ബ്രിന്‍. ലോകം മുഴുവന്‍ സാമ്പത്തിക തകര്‍ച്ച നേരിട്ട ആഗോള മാന്ദ്യത്തിന്റെ സമയത്ത് മസ്‌കിനെ അഞ്ച് ലക്ഷം ഡോളര്‍ നല്‍കി സഹായിച്ചത് ബ്രിന്നാണ്. അന്ന് മസ്‌കിന്റെ ടെസ്ല പൂട്ടിപ്പോവാതിരിക്കാനും പ്രവര്‍ത്തനങ്ങള്‍ തുടരാനും സഹായകരമായത് ഈ പണമായത്. ഇത് മസ്‌കുമായുള്ള സെര്‍ജിയുടെ ആത്മാര്‍ഥ സൗഹൃദം കൊണ്ടാണ് നല്‍കിയത്. പക്ഷേ മസ്‌ക് ആ സഹായം പോലും മറന്നാണ് തന്നെ ദ്രോഹിച്ചതെന്നാണ് ബ്രിന്‍ കരുതുന്നത്. ഭാര്യയുമായുള്ള മസ്‌കിന്റെ ബന്ധം അദ്ദേഹം കൈയ്യോടെ പിടിച്ചുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2

കോടികളുടെ നഷ്ടം ഇലോണ്‍ മസ്‌കിന് ഇനിയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെര്‍ജി ബ്രിന്‍ അദ്ദേഹത്തിന്റെ ഓഹരികളെല്ലാം ടെസ്ലയില്‍ നിന്ന് പിന്‍വലിച്ച് തുടങ്ങുകയാണ്. ടെസ്ലയുടെ ആദ്യ കാലം നിക്ഷേപകരിലൊരാളാണ് അദ്ദേഹം. ഈ ഓഹരികള്‍ പിന്‍വലിക്കുന്നതിലൂടെ ഇലോണ്‍ മസ്‌കിനുണ്ടാവാന്‍ പോകുന്നത് നഷ്ടം നൂറ് മില്യണില്‍ അധികമാണ്. ഈ പണം നേരിട്ട് തന്നെ മസ്‌ക് കൈമാറേണ്ടി വരും. ട്വിറ്ററുമായുള്ള ഇടപാടില്‍ നിന്ന് പിന്‍മാറിയ മസ്‌ക്, ആകെ പ്രതിരോധത്തിലാണ്. അതിന്റെ കേസ് വേറെയുണ്ട്.

3

പെട്ടെന്ന് ഈ തുക പിന്‍വലിക്കുന്നത് നിക്ഷേപകരില്‍ വിശ്വാസ്യതക്കുറവുമുണ്ടാക്കും. സെര്‍ജി ബ്രിന്‍ കൈവിടുന്നതോടെ ബിസിനസ് ലോകത്ത് തന്നെ മസ്‌കിനുള്ള പിന്തുണ കുറയും. സ്വകാര്യമായ വിഷയത്തില്‍ ഇടപെട്ടു എന്ന സെര്‍ജിയുടെ വാദത്തിനും ഇതോടെ പിന്തുണ കിട്ടും. മസ്‌കിന് ഇത് വലിയ വെല്ലുവിളിയാവും. ഒരുപക്ഷേ കമ്പനികളിലെ ഓഹരികള്‍ ഇടിയാനും, ട്വിറ്ററുമായുള്ള നിയമപോരാട്ടത്തില്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഏറ്റവും വിശ്വസ്തനായ സുഹൃത്തിനെയാണ് മസ്‌ക് അനാവശ്യമായി പിണക്കിയതെന്നാണ് ബിസിനസ് ലോകം കരുതുന്നത്.

4

സാമ്പത്തിക ഉപദേഷ്ടാക്കളോട് മസ്‌കിന്റെ കമ്പനിയുമായുള്ള ഇടപാടുകളെല്ലാം റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ഓഹരികള്‍ വിറ്റ് പണം വാങ്ങാനാണ് നിര്‍ദേശം. മസ്‌ക് കാരണമാണ് ബ്രിന്‍ വിവാഹമോചനം നേടിയതെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെസ്ല ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ബുള്‍ഷിറ്റ് ആണെന്നാണ് മസ്‌ക് പ്രതികരിച്ചത്. തനിക്ക് അവരുമായി യാതൊരു ബന്ധവുമില്ലെന്നും മസ്‌ക് പറയുന്നു. 40 മില്യണിന്റെ ഫണ്ട് റെയിംസിംഗും കൂടി മസ്‌കിന് വേണ്ടി സെര്‍ജിന്‍ ബ്രിന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ടെസ്ലയില്‍ അഞ്ച് ശതമാനം ഓഹരിയാണ് സെര്‍ജിക്ക് ഉള്ളതെന്നാണ് വിവരം.

5

ടെസ്ലയിലെ ഈ ഒാഹരികളൊന്നും ഇതുവരെ വില്‍ക്കാന്‍ സെര്‍ജി ബ്രിന്‍ തയ്യാറായിരുന്നില്ല. ഇതിനേക്കാള്‍ കൂടുതല്‍ ഓഹരികള്‍ ഇപ്പോഴുണ്ടോ എന്ന് വ്യക്തമല്ല. ടെസ്ലയുടെ ഓഹരികള്‍ ഓരോ ദിവസവും കുതിച്ച് കയറുകയാണ്. 800 മില്യണോളം മൂല്യം വരുമിത്. അതേസമയം ആരാണ് സെര്‍ജിയുടെ ഭാര്യ നിക്കോള്‍ ഷനാഹനെന്നും ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ സിലിക്കണ്‍ വാലിയിലെ സംരംഭകയാണ്. കാലിഫോര്‍ണിയയില്‍ അഭിഭാഷകയുമാണ് അവര്‍. മൂന്ന് വര്‍ഷത്തോളം ഷനാഹനും സെര്‍ജിയും ഒരുമിച്ച് താമസിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇവര്‍ വിവാഹ മോചിതരായത്.

6

വിവാഹ മോചനത്തില്‍ നിന്ന് ലഭിക്കേണ്ട ജീവനാംശത്തിനായി നിക്കോള്‍ നിയമപോരാട്ടത്തിലാണ്. ഒരു ബില്യണാണ് അവര്‍ ആവശ്യപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ രോഗികളെ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് വെയര്‍ ബിസിനസായിരുന്നു അവര്‍ക്ക് ആദ്യം. ഇതിലൂടെ അവര്‍ വളര്‍ന്നത്. ഇടതുപക്ഷ ഗ്രൂപ്പുകളെയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെയും അവര്‍ പിന്തുണച്ചിരുന്നു. 2018ലാണ് ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. അതേ വര്‍ഷമാണ് സെര്‍ജിയെ വിവാഹം ചെയ്തത്. 2015ലെ യോഗ ക്ലാസില്‍ വെച്ചാണ് സെര്‍ജി ബ്രിന്നിനെ നിക്കോള്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുന്നതും വിവാഹം ചെയ്തതും.

ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം, ഇലോണ്‍ മസ്‌ക് വീണ്ടും വിവാദത്തില്‍; മറുപടി ഇങ്ങനെഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം, ഇലോണ്‍ മസ്‌ക് വീണ്ടും വിവാദത്തില്‍; മറുപടി ഇങ്ങനെ

Recommended Video

cmsvideo
ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

English summary
elon musk will losse 100 million after having an affair with sergey brin's wife, reports goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X