ജെറുസലേമിലേക്ക് എംബസി മാറ്റം: അമേരിക്കയുടെ പിന്നാലെ ഗ്വാട്ടിമാലയും
വാഷിംഗ്ടണ്‍: അമേരിക്ക ഇസ്രായേല്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേക്ക് മാറ്റി രണ്ടു ദിവസം കഴിഞ്ഞ് തങ്ങളും എംബസി അവിടേക്ക് മാറ്റുമെന്ന് ഗ്വാട്ടിമാല. അമേരിക്കയില്‍ നടക്കുന്ന അമേരിക്കന്‍ ഇസ്രായേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി വാര്‍ഷിക യോഗത്തില്‍ ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മൊറാലിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇസ്രായേല്‍ ജനതയോടുള്ള ഗ്വാട്ടിമാലയുടെ ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കുമുള്ള ശക്തമായ തെളിവാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ തലസ്ഥാനായി ജെറൂസലേമിനെ അംഗീകരിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരേ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്ത ഒന്‍പത് രാഷ്ട്രങ്ങളിലൊന്നാണ് ഗ്വാട്ടിമാല.

ഇസ്രായേല്‍ എഴുപതാം പിറന്നാള്‍ ആഷോഘിക്കുന്ന മെയ് മാസത്തില്‍ തന്നെ, അമേരിക്ക എംബസി ആരംഭിച്ച് രണ്ട് ദിവസത്തിനു ശേഷം, തങ്ങളുടെ എംബസിയും ജെറൂസലേമിലേക്ക് മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ധീരമായ തീരുമാനമാണ് ശരിയായ കാര്യം ഇപ്പോഴെങ്കിലും നടപ്പില്‍വരുത്താന്‍ തങ്ങള്‍ക്ക് അവസരം ലഭിച്ചത്. ഗ്വാട്ടിമാലയ്ക്കു പിന്നാലെ മറ്റു രാജ്യങ്ങളും എംബസി മാറ്റവുമായി മുന്നോട്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ജിമ്മി മൊറാലിസ് പറഞ്ഞു.
മെയ് 14 ആണ് ജെറൂസലേമിലേക്ക് മാറ്റുന്ന എംബസിയുടെ ഉദ്ഘാടന തീയതിയായി അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അതിനു പിന്നാലെ മെയ് 16ന് ഗ്വാട്ടിമാലയും എംബസി മാറ്റം യാഥാര്‍ഥ്യമാക്കും. 1948ല്‍ ഇസ്രായേല്‍ രൂപീകൃതമായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നതിന്റെ ദുരന്ത സ്മരണയായി ഫലസ്തീനികള്‍ നഖ്ബ ദിനം ആചരിക്കുന്ന സമയമാണിത്.
ഇസ്രായേലിന്റെ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുകയും അവിടേക്ക് യു.എസ് തലസ്ഥാനം മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരേ യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗ്വാട്ടിമാലയും എതിര്‍ത്തിരുന്നു. അമേരിക്കയുടെ സാമ്പത്തിക സഹായത്തിലാണ് ഗ്വാട്ടിമാലയെന്ന മധ്യ അമേരിക്കന്‍ രാജ്യത്തിന്റെ നിലനില്‍പ്പ്. അമേരിക്കയില്‍ കഴിയുന്ന ഗ്വാട്ടിമാല പൗരന്മാര് നാട്ടിലേക്കയക്കുന്ന പണം രാജ്യത്തിന്റെ ബജറ്റിന്റെ മൂന്നില്‍ രണ്ട് ഭാഗം വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications