കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെറുസലേമിലെ യുഎസ് എംബസി മെയില്‍ തന്നെ, ട്രംപിനെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ നെതന്യാഹു അമേരിക്കയില്‍

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: പലസ്തീന്റെയും വിവിധ ലോകരാഷ്ട്രങ്ങളുടെയും പ്രതിഷേധം മറികടന്ന് തെല്‍ അവീവിലെ അമേരിക്കന്‍ എംബസി ജെറൂസലേമിലേക്ക് മാറ്റാനുള്ള തീരുമാനം വരുന്ന മെയ് മാസം യാഥാര്‍ത്ഥ്യമാവുമ്പോള്‍ അതിന് സാക്ഷിയാവാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വേണമെന്ന് ഇസ്രായേലിന് നിര്‍ബന്ധം.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ലഅടുത്ത മൂന്ന് വര്‍ഷത്തേക്ക് ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടില്ല

എംബസി ഉദ്ഘാടനത്തിന് ട്രംപിനെ ക്ഷണിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലെത്തി. അമേരിക്കന്‍ പ്രസിഡന്റിനെ എംബസി ഉദ്ഘാടനത്തിന് ക്ഷണിക്കുമെന്ന് യാത്രയ്ക്ക് മുമ്പ് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയില്‍ ട്രംപുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു.

nethanyahu

ജെറൂസലമേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും തെല്‍ അവീവില്‍ നിന്ന് ഇസ്രായേല്‍ എംബസി അവിടേക്ക് മാറ്റാനും തീരുമാനമെടുത്ത ഡൊണാള്‍ഡ് ട്രംപിനുള്ള നന്ദിയെന്ന നിലയിലാണ് അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കാനായി ഇസ്രായേല്‍ പ്രധാനമന്ത്രി എത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ട്രംപിന്റെ വിവാദ തീരുമാനം. മെയ് 14 ആണ് എംബസി ഉദ്ഘാടനത്തിന്റെ തീയതിയായി അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. 1948ല്‍ ഇസ്രായേല്‍ രൂപീകൃതമായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഫലസ്തീനികള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടിവന്നതിന്റെ ദുരന്ത സ്മരണയായി ഫലസ്തീനികള്‍ നഖ്ബ ദിനം ആചരിക്കുന്ന സമയമാണിത്.

ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള ട്രംപിന്റെ പ്രഖ്യാപനം ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അടിയന്തര യോഗമാവട്ടെ, അമേരിക്ക തീരുമാനം പിന്‍വലിക്കണമെന്ന് വന്‍ ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കുകയുമുണ്ടായി.

എന്നാല്‍ ഇതൊന്നും അമേരിക്കയെ തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിറകോട്ടടിപ്പിച്ചിട്ടില്ല. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന തീരുമാനത്തിന് അടിവരയിടുന്നതാണ് എംബസി മാറ്റം. തുടക്കത്തില്‍ ജെറൂസലേമിലെ യു.എസ് കോണ്‍സുലാര്‍ കെട്ടിടത്തിലാണ് എംബസി പ്രവര്‍ത്തിക്കുക. സ്ഥിരം കെട്ടിടത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

കിഴക്കന്‍ ഗൗത്തയില്‍ നിന്ന് കൂട്ടപ്പലായനംകിഴക്കന്‍ ഗൗത്തയില്‍ നിന്ന് കൂട്ടപ്പലായനം

കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!!കണ്ണൂരിൽ നിന്ന് പിണറായി വിജയന് നേർക്ക് വധഭീഷണി.. ആയുസ് ഒരു ദിവസം മാത്രമെന്ന്!!

English summary
Israeli Prime Minister Benjamin Netanyahu has said he will invite US President Donald Trump to join the inauguration of the American embassy in Jerusalem al-Quds in May
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X