Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവിടെ എല്ലാവർക്കും തുല്യ അവകാശം'; ഹിന്ദു നേതാക്കളെ കണ്ട് മുഹമ്മദ് യൂനുസ്, ക്ഷേത്രം സന്ദർശിച്ചു

ധാക്ക: ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ബംഗ്ലാദേശിൽ വിവിധ ഇടങ്ങളിലായി ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമ സംഭവങ്ങൾ വർധിച്ചു വരുന്നതിനിടെ നിർണായക ഇടപെടലുമായി ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ്. ഹിന്ദു ക്ഷേത്രം സന്ദർശിച്ച അദ്ദേഹം അവിടെ വച്ച് നേതാക്കളെ കാണുകയും എല്ലാവരുടെയും അവകാശങ്ങൾ മതാതീതമായി ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്‌തു.

ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രമാണ് യൂനുസ് സന്ദർശിച്ചത്. തന്റെ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യൂനുസ് ക്ഷമ കാണിക്കണമെന്നും ശേഷം തങ്ങളെ വിലയിരുത്തണമെന്നും കൂടി പറഞ്ഞു. പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയുടെ രാജിയും പലായനവും സൃഷ്‌ടിച്ച അരാജകത്വത്തിൽ രാജ്യം പിരിമുറുക്കിയിരിക്കെയാണ് നോബൽ സമ്മാന ജേതാവ് കൂടിയായ യൂനുസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

yunusbangladesh

രാജ്യത്ത് വ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചത്. ശേഷം അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇതിന് കേവലം മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായി മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുത്തത്.

രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമാണെന്ന് ഹിന്ദു വിഭാഗവുമായുള്ള കൂടിക്കാഴ്‌ചയിൽ യൂനുസ് ചൂണ്ടിക്കാട്ടി. 'അവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്. നമ്മൾ എല്ലാവരും ഒരേ അവകാശമുള്ള ജനതയാണ്. ഞങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാവരുത്. ദയവായി ഞങ്ങൾക്കൊപ്പം നിൽക്കുക. സഹിഷ്‌ണുത കാണിക്കുക, ശേഷം ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിഞ്ഞുവെന്നും അല്ലാത്തത് എന്താണെന്നും വിലയിരുത്തിക്കൊള്ളൂ. ഞങ്ങൾ പരാജയപ്പെട്ടാൽ ഞങ്ങളെ വിമർശിക്കൂ' അദ്ദേഹം പറഞ്ഞു.

'ജനാധിപത്യ താൽപര്യങ്ങളിൽ, നമ്മെ മുസ്‌ലിങ്ങളായോ ഹിന്ദുക്കളായോ ബുദ്ധമതക്കാരായോ കാണരുത്, മറിച്ച് മനുഷ്യരായി കാണണം. നമ്മുടെ അവകാശങ്ങൾ ഉറപ്പാക്കണം. എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം വ്യവസ്ഥാപിതമായ ക്രമീകരണങ്ങളുടെ തകർച്ചയിലാണ്. അതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഈ വീഴ്‌ചകൾ നാം പരിഹരിക്കേണ്ടതുണ്ട്' യൂനുസ് കൂട്ടിച്ചേർത്തു.

നേരത്തെയും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ അപലപിച്ച അദ്ദേഹം ഇവയെ ഹീനമെന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ കുടുംബങ്ങളെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും വിദ്യാർത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

'അവരും ഈ രാജ്യത്തെ ജനങ്ങളല്ലേ? നിങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞു; എന്നിട്ടും ചില കുടുംബങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ലേ? ആർക്കും അവരെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറയണം. അവർ നമ്മുടെ സഹോദരന്മാരാണ്, നമ്മൾ ഒരുമിച്ച് പോരാടി, നമ്മൾ ഇനിയും ഒരുമിച്ച് നിൽക്കും' എന്നായിരുന്നു യൂനുസിന്റെ വാക്കുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+