Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയെ തൊടാനാകില്ല; പുടിന്റെ ധൈര്യത്തിന് കാരണം ഇതാണ്... പണം വരുന്നത് യൂറോപ്പില്‍ നിന്ന്...

മോസ്‌കോ: ദിവസങ്ങളായി യുക്രൈന് മേല്‍ റഷ്യന്‍ സൈന്യം ആക്രമണം തുടുരകയാണ്. യുക്രൈനെ സഹായിക്കാന്‍ യൂറോപ്പ് ഒരുങ്ങിയിരിക്കുന്നു. അമേരിക്കയും കൂടെയുണ്ട്. എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ച അമേരിക്കയും യൂറോപ്പും ആയുധങ്ങള്‍ നല്‍കി തുടങ്ങി. മാത്രമല്ല, റഷ്യയെ പ്രതിസന്ധിയിലാക്കാന്‍ ഉപരോധം പ്രഖ്യാപിച്ചു. ബാങ്ക് ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വ്യോമ പാത അടച്ചു.

റഷ്യ ഞെരിപിരി കൊള്ളുമെന്ന് ലോക ജനത കരുതുന്നുണ്ടെങ്കിലും പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന് യാതൊരു ഭയവുമില്ല. റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നു. നശീകരണ ആയുധങ്ങള്‍ പ്രയോഗിക്കുന്നു. ഞങ്ങളാണ് ശരി എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുടിന് ധൈര്യം നല്‍കുന്നത് യൂറോപ്പില്‍ നിന്ന് കിട്ടുന്ന നിലയ്ക്കാത്ത വരുമാനമാണ്....

1

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ-വാതക ഉല്‍പ്പാദനവും വിതരണവും ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് റഷ്യ. റഷ്യയുടെ പ്രകൃതി വിഭവങ്ങളുടെ വലിയൊരളവ് വാങ്ങുന്നത് യൂറോപ്പാണ്. യൂറോപ്പില്‍ വാഹനങ്ങള്‍ ഓടണമെങ്കിലും വിളക്കുകള്‍ തെളിയണമെങ്കിലും റഷ്യയുടെ സഹായം ഒരുപരിധി വരെ ആവശ്യമാണ്. റഷ്യയെ പൂര്‍ണമായും തള്ളിയാല്‍ യൂറോപ്പ് പ്രതിസന്ധിയിലാകുമെന്നതാണ് വാസ്തവം.

2

യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ യൂറോപ്പും അമേരിക്കയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ഓരോ ദിവസവും യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് ലക്ഷക്കണക്കിന് ഡോളറാണ് നല്‍കുന്നത്. ഈ പണം നല്‍കുന്നത് നിര്‍ത്തിയാല്‍ റഷ്യ എണ്ണ-വാതക വിതരണം നിര്‍ത്തിവയ്ക്കും. ഇതോടെ യൂറോപ്പ് പ്രതിസന്ധിയിലാകും.

3

യൂറോപ്പിലേക്കുള്ള 40 ശതമാനം എണ്ണ-വാതക ഇറക്കുമതി റഷ്യയില്‍ നിന്നാണ്. പുതിയ സാഹചര്യത്തില്‍ റഷ്യയ്ക്ക് ബദലായി മറ്റു വഴികള്‍ യൂറോപ്പ് തേടുന്നുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ബ്രസല്‍സില്‍ യൂറോപ്യന്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയോ ഗള്‍ഫ് രാജ്യങ്ങളെയോ സമീപിക്കുകയാണ് പരിഹാരം. എന്നാല്‍ അവിടെയും ചില തടസങ്ങളുണ്ട്.

4

റഷ്യയുമായി അടുപ്പം നിലനിര്‍ത്തുന്നവരാണ് ഗള്‍ഫിലെ അറബ് രാജ്യങ്ങള്‍. ലാറ്റിനമേരിക്കയിലെ രാജ്യങ്ങള്‍ക്കും റഷ്യയോട് അടുപ്പമാണ്. ഈ സാഹചര്യത്തില്‍ റഷ്യയുമായി ഉടക്കിട്ട് വരുന്നവരെ സൗദി അറേബ്യയോ യുഎഇയോ ഖത്തറോ വേഗത്തില്‍ സ്വീകരിക്കില്ല. അത് മറ്റു ചില നയതന്ത്ര പ്രതിസന്ധികള്‍ക്ക് കാരണമാകും. ഞങ്ങള്‍ തന്നെയാണ് റഷ്യയെ സമ്പന്നമാക്കുന്നതെന്ന് യൂറോപ്പിലെ ചില മന്ത്രിമാര്‍ കുറ്റബോധത്തോടെ പറയുന്നു.

5

ഓരോ ദിവസവും 350 മില്യണ്‍ യൂറോയാണ് ഞങ്ങള്‍ റഷ്യയ്ക്ക് നല്‍കുന്നത്. എണ്ണയും വാതകവും വാങ്ങുന്നതിനാണ് ഈ പണം. ഇതുപയോഗിച്ച് റഷ്യ ആയുധങ്ങള്‍ നിര്‍മിക്കുന്നു. ആ ആയുധങ്ങള്‍ യുക്രൈനിലെ കീവില്‍ ഉപയോഗിച്ച് ജനങ്ങളെ കൊല്ലുകയും നഗരങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ ഇതിന് മാറ്റം വേണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ബദല്‍ ആലോചിക്കുന്നുണ്ട്- അയര്‍ലാന്റ് പരിസ്ഥിതി മന്ത്രി ഇമോണ്‍ റയാന്‍ പറഞ്ഞു.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

6

യൂറോപ്പിലേക്ക് വേണ്ടതിന്റെ മൂന്നിലൊന്ന് പ്രകൃതി വാതകം നല്‍കുന്നത് റഷ്യയാണ്. യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയ ശേഷം യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ എണ്ണയും വാതകവും റഷ്യയില്‍ നിന്ന് ഇറക്കുന്നു എന്നാണ് കണക്കുകള്‍. ഒരു ഭാഗത്ത് ഉപരോധം പ്രഖ്യാപിക്കുകയും മറുഭാഗത്ത് റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി നടത്തുകയും ചെയ്യുന്ന വിരോധാഭാസമാണ് പ്രകടമാകുന്നത്.

7

റഷ്യയെ കൂടുതല്‍ ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യം ജര്‍മനിയാണ്. ഇപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി ജര്‍മനി വര്‍ധിപ്പിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കരുതുന്നു. അതായത്, ഉടനെ റഷ്യയ്ക്ക് ക്ഷീണം സംഭവിക്കില്ലെന്ന് ചുരുക്കം. ഖത്തറില്‍ നിന്ന് കൂടുതല്‍ വാതകം യൂറോപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ദീര്‍ഘകാല കരാറുള്ള കാര്യം ചൂണ്ടിക്കാട്ടി പിന്‍മാറിയിരിക്കുകയാണ് ഖത്തര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+