Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലിടത്ത് ഗുരുതരം, യൂറോപ്പില്‍ കൊവിഡ് സാഹചര്യം ഇങ്ങനെ, പ്രതിസന്ധിക്ക് കാരണങ്ങള്‍ നിരവധി

മ്യൂണിക്ക്: യൂറോപ്പ് കൊവിഡിന്റെ നാലാം തരംഗത്തെ ഭീതിയോടെ കാണുകയാണ്. ഏറ്റവും കടുപ്പത്തിലാണ് കാര്യങ്ങള്‍ ഉള്ളത്. നിയന്ത്രണങ്ങള്‍ എന്തൊക്കെ കൊണ്ടുവന്നിട്ടും കൊവിഡ് കേസുകള്‍ കുറയുന്നില്ല. പലയിടത്തും ലോക്ഡൗണുകള്‍ പൂര്‍ണമായ തോതില്‍ അടക്കം പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്രയേറെ വികസനത്തില്‍ നില്‍ക്കുന്ന രാജ്യമായിട്ടും എന്താണ് യൂറോപ്പിന് സംഭവിച്ചിരിക്കുന്നത്. വാക്‌സിന്‍ എടുക്കാത്തത് തന്നെയാണ് പ്രധാന പ്രശ്‌നം. റഷ്യ, ഓസ്ട്രിയ, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ ഗുരുതരത്തിനപ്പുറമുള്ള അവസ്ഥയിലാണ്. ഇവിടെ ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ ഒക്കെ ഇവിടെ താളം തെറ്റുമെന്ന് ഉറപ്പാണ്.

1

യൂറോപ്പില്‍ ഇനി വര്‍ധിക്കാന്‍ പോകുന്ന മരണനിരക്കാണ്. ഡെല്‍റ്റ കേസുകള്‍ അത്രയേറെ ശക്തമാണ്. ലോകാരോഗ്യ സംഘടന പുതിയ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്പിനെ വിശേഷിപ്പിക്കുന്നത്. ജര്‍മനി വല്ലാത്തൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്. 24 മണിക്കൂറിനിടെ 30000 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച്ച മുമ്പുള്ള സാഹചര്യത്തെ പരിഗണിക്കുമ്പോള്‍ 50 ശതമാനം കേസുകളുടെ വര്‍ധന. ഈ ആഴ്ച്ച ഒരു ലക്ഷം മരണങ്ങള്‍ മറികടക്കും. ഐസിയു കപ്പാസിറ്റികള്‍ക്കും മുകളിലാണ് രോഗികളുടെ വരവ്. ജര്‍മനിയിലെ തന്നെ മറ്റ് പലയിടത്തുമുള്ള ക്ലിനിക്കുകളിലേക്ക് രോഗികളെ മാറ്റേണ്ട അവസ്ഥയിലാണ് ആരോഗ്യ മേഖല.

ജര്‍മന്‍ ആരോഗ്യ മേഖല അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്ന് നില്‍ക്കുകയാണ്. ഗുരുതര രോഗികളെ മാത്രം പരിഗണിക്കാവുന്ന സാഹചര്യമാണ് ഉള്ളത്. ഓസ്ട്രിയയുടെ അവസ്ഥ അതിലേറെ ഗുരുതരമാണ്. പശ്ചിമ യൂറോപ്പില്‍ ലോക്ഡൗണ്‍ വീണ്ടും കൊണ്ടുവരുന്ന ആദ്യ രാജ്യമായി അവര്‍ മാറിയിരിക്കുകയാണ്. ഇതിന് പുറമേ തീവ്ര കക്ഷികള്‍ വാക്‌സിനെതിരെ നടത്തുന്ന പ്രചാരണം, ലോക്ഡൗണിനെ എതിര്‍ത്തുള്ള സമരം ഇതെല്ലാം സര്‍ക്കാരിനുള്ള തലവേദനയാണ്. അവശ്യ വസ്തുക്കള്‍ വില്‍പ്പന നടത്താത്ത കടകളെല്ലാം ഓസ്ട്രിയയില്‍ അടച്ചിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജനങ്ങളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. റെസ്‌റ്റോറന്റുകളും ബാറുകളും കഫേകളും തിയേറ്ററുകളും അടച്ചു

പത്ത് ദിവസത്തേക്കാണ് ഇപ്പോള്‍ ലോക്ഡൗണ്‍ ഉള്ളത്. അവശ്യ സാധനങ്ങള്‍ വാങ്ങാനും ജോലി സ്ഥലത്തേക്ക് പോകാനും ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. നെതര്‍ലന്‍ഡ്‌സാണ് ഭീതിയുടെ മുള്‍ മുനയില്‍ നില്‍ക്കുന്നത്. ഇവിടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്നാഴ്ച്ചത്തേക്കാണ് ലോക്ഡൗണ്‍. എന്നാല്‍ ഇതുകൊണ്ടൊന്നും കാര്യമില്ല. കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് ലെവലിലാണ് വര്‍ധിക്കുന്നത്. രാജ്യത്ത് കലാപാന്തരീക്ഷമാണ് ഉള്ളത്. ജനങ്ങളെ തെരുവില്‍ ഇറങ്ങി പോലീസുമായി ഏറ്റുമുട്ടുകയാണ്. പലയിടത്തും കലാപങ്ങള്‍ ഉണ്ടായി. നിയന്ത്രണങ്ങളില്‍ രോഷാകുലരായ യുവാക്കള്‍ നഗരത്തിന് തീയിടുകയും കല്ലെറിയുകയുമാണ് ചെയ്യുന്നത്.

റഷ്യയിലും സ്ഥിതി ഭീകരമാണ്. കഴിഞ്ഞ ദിവസത്തെ മരണനിരക്ക് കൊവിഡ് വന്ന ശേഷമുള്ള ഏറ്റവും ഉയര്‍ന്നതാണ്. പുതിയ കേസുകളുടെ എണ്ണം കുറയുന്നുണ്ട്. 1241 പേരാണ് പുതിയ തരംഗത്തില്‍ മരിച്ചത്. കഴിഞ്ഞയാഴ്ച്ച ഇത് 1254 പേരായിരുന്നു. 35681 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 41000 കേസുകള്‍ വരെ ദിവസേന രേഖപ്പെടുത്തിയിരുന്നു. പല രാജ്യങ്ങളും യൂറോപ്പിലെ പ്രഭവ കേന്ദ്രമായ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ വിലക്കിയിട്ടുണ്ട്. ബല്‍ഗേറിയ 14 യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇവിടെ നിന്നുള്ളവര്‍ ബള്‍ഗേറിയയിലേക്ക് വരണമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരും.

വാക്‌സിനേഷന്‍ വര്‍ധിപ്പിക്കുകയാണ് ഈ രാജ്യങ്ങള്‍ ചെയ്യേണ്ടതെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ പ്രതികൂല സാഹചര്യമാണ് ഉള്ളത്. അത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഡെന്മാര്‍ക്ക്, ചെക്ക് റിപബ്ലിക്ക്, ബെല്‍ജിയം, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവരും പുതിയ തരംഗത്തെ നേരിടുന്നുണ്ട്. ജര്‍മനിയിലേക്കും ഡെന്മാര്‍ക്കിലേക്കും യാത്ര ചെയ്യരുതെന്ന് സ്വന്തം പൗരന്മാരോട് യുഎസ് നിര്‍ദേശിച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളെയും ലെവല്‍ ഫോറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 75 രാജ്യങ്ങളാണ് ഈ പട്ടികയില്‍ ഉള്ളത്. ഓസ്ട്രിയ, ബ്രിട്ടന്‍, ബെല്‍ജിയം, ഗ്രീസ്, നോര്‍വെ, സ്വിറ്റ്‌സര്‍ലന്‍ഡ്, റൊമാനിയ, അയര്‍ലന്‍ഡ്, ചെക് റിപബ്ലിക്ക് എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+