കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിലാകെ പരിഭാന്ത്രി, ഒറ്റ ദിവസം രണ്ട് ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍, ഒമൈക്രോണ്‍ കുതിക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യ ഒമൈക്രോണിനെ ഭയപ്പെട്ട് നിയന്ത്രണങ്ങള്‍ ശക്തമാക്കിയപ്പോള്‍ ലോകം പുതിയ തരംഗത്തിലൂടെ കടന്നുപോവുകയാണ്. ഭയാനകമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. യൂറോപ്പിലാകെ അലയടിക്കുകയാണ് കൊവിഡ് കേസുകള്‍. ഡെല്‍റ്റ വേരിയന്റ് ഉണ്ടാക്കിയ പ്രതിസന്ധിയെ കടന്നാണ് ഒമൈക്രോണിന്റെ മുന്നേറ്റം. . യൂറോപ്പില്‍ ഒരു ദിവസം റെക്കോര്‍ഡ് ചെയ്ത കേസുകള്‍ ലോകാരോഗ്യ സംഘടനയെ പോലും ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് ലക്ഷത്തിനിടുത്താണ് കേസുകള്‍. 1,79807 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടിഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടി

1

ഇതിനെ ഭയക്കുകയല്ലാതെ എന്ത് ചെയ്യുമെന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ അടക്കം ചോദിക്കുന്നത്. ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒമൈക്രോണ്‍ വ്യാപനം തടയാനാവാതെ ഭയപ്പെട്ട് നില്‍ക്കുകയാണ് ഒമൈക്രോണ്‍. ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, എന്നിവിടങ്ങളിലും വ്യാപനം വന്‍ തോതിലാണ്. ബൂസ്റ്റര്‍ ഡോസുകല്‍ അടക്കം എല്ലാ രാജ്യങ്ങളിലും കൊണ്ടുവന്നിട്ടുണ്ട്. അതേസമയം ക്രിസ്മസിനെ തുടര്‍ന്ന് പലയിടങ്ങളിലും നിത്യേനയുള്ള കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയിട്ടുണ്ട്. ്താണ് ഇത്രയും കേസുകള്‍ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പല രാജ്യങ്ങളിലും നിയന്ത്രിച്ചിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ ഒമൈക്രോണ്‍ വ്യാപനം വര്‍ധിപ്പിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സ് വമ്പനൊരു തരംഗത്തെ തന്നെ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രി ഒലിവിയര്‍ വേരാന്റെ മുന്നറിയിപ്പ്. രണ്ടര ലക്ഷം കൊവിഡ് കേസുകള്‍ വരെ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യാമെന്നും ഥഅദ്ദേഹം പറയുന്നു. ഒമൈക്രോണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധികളാണ് ഇനിയുള്ള വാരങ്ങളില്‍ വരാന്‍ പോകുന്നത് ഫ്രഞ്ച് ആശുപത്രി ഫെഡറേഷന്‍ പറയുന്നു. ബ്രിട്ടനിലാണെങ്കില്‍ പറയാന്‍ കഴിയുന്നതിനും അപ്പുറമാണ് കാര്യങ്ങള്‍. 1,29471 കൊവിഡ് കേസുകളാണ് ചൊവ്വാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.

യൂറോപ്പില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിയും ബ്രിട്ടനില്‍ നിന്നാണ് വരുന്നത്. കൂടുതല്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് നേരത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പഞ്ഞിരുന്നു. എന്നാല്‍ ഒമൈക്രോണിന് ഇത് കൂടുതല്‍ സൗകര്യമൊരുക്കുമെന്നാണ് വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് മന്ത്രിമാരില്‍ പലരും ജനങ്ങളോട് പുതുവത്സരം വളരെ ജാഗ്രതയോടെ ആഘോഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ആരോഗ്യ മേഖല പ്രതിസന്ധിയിലായാല്‍ തീര്‍ച്ചയായും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന മുന്നറിയിപ്പും ബ്രിട്ടീഷ് മന്ത്രിമാര്‍ നല്‍കിയിട്ടുണ്ട്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനിലുണ്ട്. ഇനിയും കടുപ്പിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.

യുഎസ്സില്‍ ക്വാറന്റീന്‍ കാലാവധി പത്തില്‍ നിന്ന് അഞ്ച് ദിവസമായി കുറച്ചിരിക്കുകയാണ്. ഇതാണെങ്കില്‍ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. ആരോഗ്യ വിദഗ്ധര്‍ ഇത് യുഎസ്സിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ചെയ്ത് നെഗറ്റീവാകുന്നതിന് മുമ്പ് തന്നെ ഇവര്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാം എന്നാണ് പുതിയ മാനദണ്ഡങ്ങള്‍ പറയുന്നത്. ഇത് യാതൊരു രോഗലക്ഷണവും ഇല്ലാത്തവര്‍ക്കാണ്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ നടപടി കൂടിയാണ്. യുഎസ്സില്‍ ആകെയുള്ള കേസുകളില്‍ 58.6 ശതമാനവും ഒമൈക്രോണാണ്. ഡിസംബര്‍ 18 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ ഒമൈക്രോണ്‍ കേസുകള്‍ മൊത്തം കേസുകളുടെ 73 ശതമാനമാണ്.

ഡെല്‍റ്റ വേരിയന്റ് ഉണ്ടാക്കിയ രോഗികളുടെ എണ്ണത്തെ ഒമൈക്രോണ്‍ കടത്തിവെട്ടുമെന്ന് ദക്ഷിണാഫ്രിക്കന്‍ വിദഗ്ധര്‍ പറയുന്നു. ഒമൈക്രോണ്‍ ബാധിക്കപ്പെട്ട വാക്‌സിന്‍ എടുത്തവര്‍ക്ക് ഡെല്‍റ്റ വേരിയന്റിനെതിരെ പ്രതിരോധ ശേഷി ഉണ്ടാകുമെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു. വാക്‌സിനേറ്റ് ചെയ്ത 33 പേരിലാണ് പഠനം നടത്തിയത്. ചൈനയിലും തുടര്‍ച്ചയായ നാലാം ദിവസമാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഷിയാന്‍ നഗരത്തിലാണ് ഭൂരിഭാഗം കേസുകളും ഉള്ളത്. ഈ നഗരം ലോക്ഡൗണിലാണ്. 175 രോഗലക്ഷണങ്ങളില്ലാത്ത കേസുകളാണ് ഷിയാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 25 കേസുകളാണ് വര്‍ധിച്ചത്. ഒമൈക്രോണ്‍ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍സിദ്ദുവിന്റെ പ്രതീക്ഷ തകര്‍ന്നു, പഞ്ചാബില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ രാഹുല്‍

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
europe witnessing a big wave of covid, close to 2 lakh cases in a single day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X