ഹുജിന്താവോയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി: ഷി ജിന്‍ പിംഗ് നോക്കി നില്‍ക്കെ, നാടകീയം!!
ബെയ്ജിങ്: ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നാാടകീയ രംഗങ്ങള്‍. മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. അദ്ദേഹത്തെ അധികൃതര്‍ വന്ന് പുറത്തേക്ക് പിടിച്ച് കൊണ്ടുപോകുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രസിഡന്റ് ഷി ജിന്‍പിംഗ് നോക്കി നില്‍ക്കെയാണ് ഈ രംഗങ്ങള്‍ നടന്നത്.
അധികൃതര്‍ ഇയാളുടെ അടുത്തേക്ക് വരികയും പിടിച്ച് കൊണ്ടുപോവുകയുമായിരുന്നു. ഷി ജിന്‍ പിംഗിന്റെ തൊട്ടടുത്താണ് ഹുജിന്താവോ ഇരുന്നിരുന്നത്. ഷി മൂന്നാം ടേമിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നതിന് മുമ്പാണ് ഈ നാടകീയ രംഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നിരിക്കുന്നത്.

അതേസമയം ഹുജിന്താവോ എന്തിനാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ പുറത്താക്കിയതെന്ന് വിശദീകരണം ലഭിച്ചിട്ടില്ല. രണ്ട് പേരാണ് അദ്ദേഹത്തെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത്. നേരത്തെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹുജിന്താവോയെ സ്‌റ്റേജിലേക്ക് ആനയിച്ചിരുന്നു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാത്രം നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണിത്. പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിച്ചു.
നാളെയാണ് ഷി ജിന്‍ പിംഗിനെ മൂന്നാമതും പ്രസിഡന്റായി പ്രഖ്യാപിക്കുക. മാവോ സെതുങിന് ശേഷം ചൈന കണ്ട എക്കാലത്തെയും കരുത്തനായ പ്രസിഡന്റായി ഇതോടെ ഷി മാറുകയും ചെയ്യും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്റെ കരുത്തുറപ്പിച്ചാണ് ഷി ഓരോ നീക്കങ്ങളും നടത്തുന്നത്.
ഹുജിന്താവോ 2003 മുതല്‍ 2013 വരെ ചൈനീസ് പ്രസിഡന്റ് പദത്തില്‍ ഇരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ വേദിയില്‍ ഇരിക്കുകയായിരുന്നു ഹുജിന്താവോ. രണ്ട് പേര്‍ പതിയെ അദ്ദേഹത്തിനടുത്തെത്തുകയും, പുറത്തേക്ക് ആനയിക്കുകയുമായിരുന്നു. ഈ സമയം ഷി ജിന്‍ പിംഗിനോട് അദ്ദേഹം എന്തോ പറയുന്നുണ്ട്.അദ്ദേഹവും തിരിച്ച് എന്തോ കാര്യം തിരിച്ച് പറഞ്ഞു.
അതിന് ശേഷമാണ് ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിന് പുറത്തേക്ക് ഹുജിന്താവോ എസ്‌കോര്‍ട്ടിന് വന്നവര്‍ ആനയിക്കുന്നത്. പാര്‍ട്ടിയിലെയും അധികാര കേന്ദ്രങ്ങളിലെയും പ്രശ്‌നങ്ങളാണോ ഹുജിന്താവോയ്‌ക്കെതിരായ നടപടിക്ക് കാരണമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്
ഷി ജിന്‍ പിംഗുമായി അദ്ദേഹം അകന്നോ എന്നാണ് സംശയമുയരുന്നത്. പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള തീരുമാനം അടക്കം പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തിരുന്നു. ഇതിനോടെല്ലാം ഹുജിന്താവോയ്ക്ക് എതിര്‍പ്പുണ്ടായിരുന്നോ എന്നും അറിയില്ല. കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം അസ്വസ്ഥനായിരുന്നു.
പാര്‍ട്ടിയെ അടിമുടി മാറ്റി കൈപ്പിടിയില്‍ ഒതുക്കാനുള്ള ഷി ജിന്‍ പിംഗിന്റെ ശ്രമങ്ങള്‍ നിരവധി പേര്‍ക്ക് താല്‍പര്യമില്ലാത്ത കാര്യമാണ്. എന്നാല്‍ പരസ്യമായി ഭരണകൂടത്തെയോ പ്രസിഡന്റിനെയോ ചൈനയില്‍ ആരും വെല്ലുവിളിക്കാറില്ല. രാഷ്ട്രീയ ശത്രുക്കളെല്ലാം ജയിലില്‍ കിടക്കുന്നതും ഇവര്‍ക്കെല്ലാം ഭീഷണിയാണ്. അതുകൊണ്ട് സൂക്ഷിച്ച് മാത്രമേ പ്രതികരണം നടത്തൂ.












Click it and Unblock the Notifications