ഫേസ്ബുക്കും ട്വിറ്ററിന്റെ അതേ വഴിയില്‍, പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു
വ്യാജ അക്കൗണ്ടുകളെ നേരിടാന്‍ ഇതിലൂടെ സാധിക്കും.കസ്റ്റമര്‍ സപ്പോര്‍ട്ടുമായി നേരിട്ടുള്ള ആക്‌സസും ഇതിലൂടെ സാധ്യമാകുമെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

ന്യൂയോര്‍ക്ക്: ട്വിറ്ററിന് പിന്നാലെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുമായി ഫേസ്ബുക്കും. യൂസര്‍മാര്‍ക്ക് അവരുടെ അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിനായിട്ടാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ് കൊണ്ടുവരുന്നത്. മാസം 11.99 ഡോളറാണ് ഇതിനായി മുടക്കേണ്ടത്.
മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ട്വിറ്റര്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായിട്ടാണ് ഈ ഫീച്ചര്‍ ആദ്യം കൊണ്ടുവരുന്നത്. ഗവണ്‍മെന്റ് ഐഡി വെച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കും. ബ്ലൂ ബാഡ്ജ് ഇതിലൂടെ ലഭിക്കും.
വ്യാജ അക്കൗണ്ടുകളെ നേരിടാന്‍ ഇതിലൂടെ സാധിക്കും. നിങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള സംരക്ഷണമാണ് ഇതിലൂടെ ലഭിക്കുക. കസ്റ്റമര്‍ സപ്പോര്‍ട്ടുമായി നേരിട്ടുള്ള ആക്‌സസും ഇതിലൂടെ സാധ്യമാകുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

ഫേസ്ബുക്കിലെ സുരക്ഷയും, വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ഫീച്ചറാണിത്. എല്ലാ സര്‍വീസിലും ഇത് ലഭ്യമാകുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
അതേസമയം നേരത്തെ തന്നെ വെരിഫൈ ചെയ്യപ്പെട്ട ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടാവില്ല. 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക.
അതേസമയം ബിസിനസുകള്‍ക്ക് ഈ സര്‍വീസ് ലഭ്യമല്ല. മസ്‌ക് ഈ ഫീച്ചര്‍ അവതരിപ്പിച്ചപ്പോള്‍ അത് തിരിച്ചടിയായിരുന്നു. ധാരാളം വ്യാജ അക്കൗണ്ടുകള്‍ ഇതേ തുടര്‍ന്ന് വന്നിരുന്നു. ഇത് പല പരസ്യദാതാക്കളെയും ഭയപ്പെടുത്തിയിരുന്നു.
ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക
അവരെല്ലാം ട്വിറ്ററില്‍ നിന്ന് പരസ്യം പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ ഫീച്ചര്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു മസ്‌ക്. പിന്നീട് വളരെ നിശബ്ദമായി ഇത് വരികയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി മെറ്റയെ ബാധിച്ചിട്ടുണ്ട്. അതാണ് സബ്‌സ്‌ക്രിപ്ഷന്‍ കൊണ്ടുവരാനുള്ള കാരണം. ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതും അതേ കാരണത്താലാണ്.












Click it and Unblock the Notifications