Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കം ഇരുട്ടില്‍, മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഏഴ് ബില്യണിന്റെ നഷ്ടം

വാഷിംഗ്ടണ്‍: ഫേസ്ബുക്കും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഇരുട്ടിലായതിന് പിന്നാലെ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വന്‍ തിരിച്ചടി. ഏഴ് മില്യണ്‍ ഡോളറാണ് ലോകത്താകെ സേവനം മുടങ്ങിയതിന് സക്കര്‍ബര്‍ഗിന് നഷ്ടമുണ്ടാക്കിയത്. 50000 കോടി രൂപയുടെ അടുത്ത് വരും ഇത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവ തടസ്സപ്പെട്ടത്. ഫേസ്ബുക്കിന്റെ സഹകമ്പനികള്‍ കൂടിയാണിത്. നിരവധി പേര്‍ പരാതികളുമായി വന്നിരുന്നു. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് സക്കര്‍ബര്‍ഗ്. നേരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പ്രതിസന്ധിയില്‍ ക്ഷമ ചോദിച്ചിരുന്നു സക്കര്‍ബര്‍ഗ്.

1

121.6 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് സക്കര്‍ബര്‍ഗിനുള്ളത്. ബില്‍ ഗേറ്റ്‌സിന് പിന്നിലേക്ക് വീണിരിക്കുകയാണ് അദ്ദേഹം. നേരത്തെ ഫേസ്ബുക്ക് നെറ്റ്‌വര്‍ക്കില്‍ നിന്ന് പരസ്യങ്ങളെല്ലാം നിരവധി കമ്പനികള്‍ പിന്‍വലിച്ചിരുന്നു. മെസഞ്ചര്‍ അടക്കം നിശ്ചലമായിരുന്നു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു ശതകോശ്വീരന്മാരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗ്. ഫേസ്ബുക്കിന്റെ ഓഹരികള്‍ അഞ്ച് ശതമാനം ഇടിവും രേഖപ്പെടുത്തി. സെപ്റ്റംബര്‍ പകുതി മുതല്‍ പതിനഞ്ച് ശതമാനത്തിന്റെ ഇടിവാണ് ഓഹരിയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം സര്‍വീസ് മുടങ്ങിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും, അടുത്ത ദിവസം തന്നെ സര്‍വീസുകള്‍ പഴയ രീതിയില്‍ എത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

അതേസമയം ഉപയോക്താക്കള്‍ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം തകരാറിലായതാണ് കാരണമെന്നാണ് വിലയിരുത്തല്‍. നേരത്തെ ലാഭത്തിന് മുന്നില്‍ ഫേസ്ബുക്ക് സുരക്ഷയെ അടിയറവ് വെക്കുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇത് പുറത്തുകൊണ്ടുവന്ന വിസില്‍ബ്ലോവര്‍ പരസ്യമായി തന്നെ ഫേസ്ബുക്കിനെതിരെ രംഗത്ത് വന്നിരുന്നു. ലാഭത്തിന് വേണ്ടി സുരക്ഷ പോലും വേണ്ട എന്ന പറയുന്ന സമൂഹ മാധ്യമ കമ്പനിയെ ആദ്യമായിട്ട് കാണുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അടക്കം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോഴത്തെ തിരിച്ചടിക്ക് പിന്നിലുണ്ട്.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

പ്രശ്‌നങ്ങള്‍ക്ക് കാരണം എന്താണ് സക്കര്‍ബര്‍ഗോ കമ്പനി അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. ട്വിറ്ററില്‍ പ്രശ്‌നത്തെ കുറിച്ച് വലിയ ചര്‍ച്ചകളും നടന്നിരുന്നു. ട്രോളുകളും പോസ്റ്റുകളുമാണ് ധാരാളമായി വന്നത്. ഇന്ത്യയില്‍ ഇത് വലിയ രീതിയില്‍ ബാധിക്കപ്പെട്ടിരുന്നു. 53 കോടി വാട്‌സ്ആപ്പ് യൂസര്‍മാര്‍ ഇന്ത്യയിലുണ്ട്. ഫേസ്ബുക്ക് ഉപയോഗിക്കുന്നത് 41 കോടി പേരും. ഇന്‍സ്റ്റഗ്രാം 21 കോടി പേരും ഉപയോഗിക്കുന്നുണ്ട്. അതേസമയം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അടക്കമാണ് ഫേസ്ബുക്കിന് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും, അല്ലാതെ സാങ്കേതിക വിദ്യ മാത്രം കൊണ്ടല്ലെന്നും ഫേസ്ബുക്ക് നേരത്തെ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം ടീനേജിലുള്ള പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+