Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം തിരിച്ചറിയൽ സംവിധാനം ഫെയ്സ്ബുക്ക് റദ്ദാക്കുന്നു; സുരക്ഷാപ്രശ്നമെന്ന് വിശദീകരണം

മുഖം തിരിച്ചറിയൽ സംവിധാനം റദ്ദാക്കാനൊരുങ്ങി ഫെയ്സ്ബുക്ക്. ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മുഖം തിരിച്ചറിയൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ റദ്ദാക്കുമെന്ന് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ അറിയിച്ചു.

ഉപഭോക്താക്കളുടെ സ്വകാര്യത ഹനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മുഖം തിരിച്ചറിയൽ സംവിധാനം ഫേസ്ബുക്ക് റദ്ദാക്കുന്നു. സുരക്ഷാ സംവിധാനത്തിൻ്റെ ഭാഗമായിട്ടാണ് നടപടി. നിരവധി പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ട രൂപപ്പെട്ട സാഹചര്യത്തിലാണ് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ ഇത്തരത്തിലൊരു നടപടിക്രമവുമായി മുന്നോട്ടു പോകുന്നത്.

1

ഫെയ്സ് ബുക്ക് ഇത്തരത്തിലൊരു സംവിധാനം പ്രഖ്യാപിച്ചപ്പോൾ തന്നെ ജനങ്ങൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ആശയക്കുഴപ്പങ്ങൾ വീണ്ടും ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നാണ് മാതൃസ്ഥാപനമായ മെറ്റ പറയുന്നത്. ഇതു സംബന്ധിച്ച് സർക്കാർ നിയമങ്ങളൊന്നും നിലവിൽ നടപ്പിലാക്കിയിട്ടില്ല. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിലാണ് സർക്കാർ എന്നാണ് ലഭിക്കുന്ന വിവരം.

2

അതേസമയം, ഫേസ്ബുക്ക് എന്ന കമ്പനിയുടെ പേര് മെറ്റ എന്നാക്കി ഇക്കഴിഞ്ഞ അഞ്ചുദിവസം മുമ്പ് മാറ്റിയിരുന്നു. എന്നാൽ,ആപുകളുടെ പേര് മാറ്റിയിട്ടില്ല. ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിവ മെറ്റയുടെ കീഴിലായിരിക്കും. സമൂഹ മാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്ക് പേര് മാറ്റാനൊരുങ്ങുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

2

ഫേസ്‌ബുക്ക് കണക്‌ട് ഓഗ്മെന്റഡ് ആന്‍ഡ് വെര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലൂടെയാണ് സക്കര്‍ബെര്‍ഗ് ഇക്കാര്യം നേരത്തെ ലോകത്തെ അറിയിച്ചത്. കമ്പനിയുടേ ഷെയേര്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റിയിലേക്കുള്ള മാറ്റം എന്ന സ്വപ്നത്തെ പ്രതിനിധീകരിക്കുന്ന മെറ്റാവേഴ്സ് എന്ന പദത്തെ ചുരുക്കിയാണ് മെറ്റ എന്ന പേര് കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ വേള്‍ഡ് അന്തരീക്ഷത്തില്‍ ജോലി ചെയ്യുവാനും കളിക്കുവാനും സഹായിക്കുന്ന ഒന്നാണ് ഷെയേര്‍ഡ് ഓഗ്മെന്റഡ് റിയാലിറ്റി എന്നാണ് വിലയിരുത്തൽ.

4

എന്നാല്‍, ആപുകളുടെ പേര് മാറ്റാതെ എല്ലാം ഒരു കമ്പനിക്ക് കീഴിലാക്കുകയാണ് ചെയ്തിരിക്കുന്നത്. കമ്പനിയുടെ ഡവലപ്പര്‍മാരുടെ വാര്‍ഷിക യോഗത്തിലാണ് മെറ്റ എന്ന പേര് വന്നിരിക്കുന്നത്. ഫെയ്സ് ബുക്ക് തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യത കവരുന്നുന്നെന്നും വ്യക്തിഗത വിവരം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആരോപണമുണ്ട്.

'സ്ത്രീത്വം വിളങ്ങുന്ന മുഖം, അഴിഞ്ഞു വീണ കേശഭാരം'.. ഇത് ലാലേട്ടൻ പറഞ്ഞ ലുക്ക് അല്ലേ?.. ഞെട്ടിച്ച് മാളവിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+