• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലൂടിക് എത്തി തുടങ്ങി, ഫേക്ക് അക്കൗണ്ടുകളുടെ വന്‍ കുതിപ്പ്: ഇലോണ്‍ മസ്‌കിന്റെ എല്ലാ കണക്കും തെറ്റി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലുള്ള ട്വിറ്റര്‍ വെരിഫിക്കേഷന്‍ എത്തി തുടങ്ങി. പല രാജ്യങ്ങളിലും ഇവ എത്തിയിട്ടുണ്ട്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. അതേസമയം ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കും ബ്ലൂടിക് ലഭ്യമായി തുടങ്ങിയിട്ടില്ല.

പകരം ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്ന ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇന്ത്യയിലൊന്നും ഇവ എത്തിയിട്ടുണ്ട്. എട്ട് ഡോളറാണ് സബ്‌സ്‌ക്രിപ്ഷനായി നല്‍കേണ്ടത്. ഏകദേശം ഇന്ത്യയില്‍ 600 രൂപയാണ് നല്‍കണ്ടത്. എന്നാല്‍ ഇന്ത്യയില്‍ ഈ ഫീച്ചര്‍ എത്തിയിട്ടില്ല.

പക്ഷേ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ ചില കാരണങ്ങളുണ്ട്. അതായത് ആപ്പിള്‍ ഫോണുള്ളവര്‍ക്കും, ഐഒഎസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവര്‍ക്കും ബ്ലൂടിക്ക് നേരത്തെ ലഭ്യമാകും. ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 719 രൂപ ട്വിറ്ററിനായി നല്‍കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.

യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍യുവാവിന്റെ കൈയ്യില്‍ ചുറ്റിവരിഞ്ഞ് അനാക്കോണ്ട, പലതവണ കടിച്ചു; സംഭവിച്ചത് ഇങ്ങനെ, വീഡിയോ വൈറല്‍

അതേസമയം എത്ര പേര്‍ ഈ ഫീച്ചര്‍ നിലനിര്‍ത്തുമെന്ന് കണ്ടറിയണം. എന്നാല്‍ ഇപ്പോള്‍ തന്നെ വലിയ ആശയക്കുഴപ്പമാണ് ട്വിറ്ററിലുള്ളത്. അതേസമയം പണം നല്‍കുന്ന ആര്‍ക്കും ബ്ലൂടിക് നല്‍കുന്നതാണ് പുതിയ രീതി. ഇത് ട്വിറ്ററിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്.

ദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെദമ്പതികള്‍ക്ക് ലോട്ടറിയടിച്ചത് 10 കോടി; ടിക്കറ്റ് കാറ്റില്‍ പറന്നു, ഭാഗ്യം തിരിച്ചുവന്നത് ഇങ്ങനെ

അതേസമയം ഫേക്ക് അക്കൗണ്ടുകളുടെ കുത്തൊഴുക്കാണ് ട്വിറ്ററില്‍ ഇപ്പോഴുള്ളത്. ഒരു കമ്പനിയുടെ പേരില്‍ വെരിഫൈഡ് ആയി നമുക്കും അക്കൗണ്ട് തുടങ്ങാം. അതില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിച്ച് ആളുകള്‍ക്ക് വാങ്ങാന്‍ പോലും സാധിക്കില്ല. വ്യാജ അക്കൗണ്ടുകളില്‍ ഒരുപാട് എണ്ണത്തിന് ഇതിനോടകം വെരിഫിക്കേഷന്‍ ലഭിച്ച് കഴിഞ്ഞു.

ബ്ലൂടിക്ക് അക്കൗണ്ടുകള്‍ വലിയ സാമ്പത്തിക തട്ടിപ്പിനും, വ്യാജ വിവരങ്ങള്‍ക്കും, സൈബര്‍ ബുള്ളിയിംഗിനും വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ചെറിയൊരു തുക നല്‍കിയാല്‍ എന്ത് കാര്യവും ട്വിറ്ററില്‍ നിയമവിരുദ്ധമാകും. ആദ്യത്തെ പ്രശ്‌നം ഇപ്പോഴേ ആരംഭിച്ച് കഴിഞ്ഞു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

ഇന്‍സുലിന്‍ ഉണ്ടാക്കുന്ന കമ്പനിയായ എല്ലി ലില്ലി ആന്‍ഡ് കമ്പനിയാണ് പ്രശ്‌നം നേരിട്ടത്. ഇവരുടെ അക്കൗണ്ടിന്റെ പേരില്‍ മറ്റൊരു വ്യാജനെത്തി. ഇതിന് വെരിഫിക്കേഷനുമുണ്ടായിരുന്നു. ഇതിലൂടെ സൗജന്യമായി ഇന്‍സുലിന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ ഇക്കാര്യം നിഷേധിച്ച് യഥാര്‍ത്ഥ കമ്പനിക്ക് രംഗത്ത് വരേണ്ടി വന്നു. ഇവര്‍ ആശയക്കുഴപ്പത്തില്‍ മാപ്പുചോദിച്ചു.

ടെസ്ലയുടെ അക്കൗണ്ടിന്റെ വ്യാജനും ഇതിനിടെയുണ്ടായി. ഇവര്‍ക്കും വെരിഫിക്കേഷന്‍ ലഭിച്ചു. ഇലോണ്‍ മസ്‌കില്‍ നിന്ന് ക്രിപ്‌റ്റോ കറന്‍സി വാങ്ങാനായി സൗജന്യമായി പണം നല്‍കുമെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. ഇതിനായി ഒരു ലിങ്കില്‍ ക്ലിക് ചെയ്യാനും പറഞ്ഞിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ അക്കൗണ്ടിനും വ്യാജമാര്‍ ഉണ്ടായിട്ടുണ്ട്.

English summary
fake accounts with blue ticks growing in twitter after elon musk's subscription rule comes to play
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X