Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് രാജിവെച്ചു? ലോകത്തുടനീളം ആഘോഷം!! 'വാഷിങ്ടണ്‍ പോസ്റ്റ്' വാര്‍ത്ത

Recommended Video

cmsvideo
    ഡൊണാൾഡ് ട്രംപ് രാജിവച്ചു, സംഭവം ഇങ്ങനെ | Oneindia Malayalam

    വാഷിങ്ടണ്‍: അമേരിക്കയില്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചിരിക്കുന്നു. ലോകത്തെ പ്രധാന പത്രങ്ങളുടെ ഗണത്തില്‍ എണ്ണുന്ന വാഷിങ്ടണ്‍ പോസ്റ്റില്‍ ആണ് വാര്‍ത്ത വന്നത്. പത്രത്തിലെ ഒന്നാം പേജില്‍ വന്ന ആറ് കോളം വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

    ട്രംപ് രാജിവച്ചതോടെ ലോകത്താകമാനം ആഘോഷങ്ങള്‍ തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്രം പൊതുമധ്യത്തില്‍ വിതരണം ചെയ്യുന്ന വീഡിയോകളും പുറത്തുവന്നതോടെ ജനം ശരിക്കും ആശയക്കുഴപ്പത്തിലായി. എന്നാല്‍ മറ്റൊരു പത്രത്തിലും ഈ വാര്‍ത്തയില്ലായിരുന്നു. അറിഞ്ഞവര്‍ കൂടുതല്‍ അറിയാന്‍ തിടുക്കപ്പെട്ടു. പിന്നീടാണ് അറിഞ്ഞത് ഇത് ചില ആക്ടിവിസ്റ്റുകള്‍ ഒപ്പിച്ച പണിയാണെന്ന്....

    അമേരിക്കന്‍ തലസ്ഥാനത്ത്

    അമേരിക്കന്‍ തലസ്ഥാനത്ത്

    ബുധനാഴ്ച അമേരിക്കന്‍ തലസ്ഥാനത്ത് ഇറങ്ങിയ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിലാണ് ട്രംപ് രാജിവെച്ച വാര്‍ത്ത വന്നത്. രാജിവെച്ച ട്രംപ് വൈറ്റ് ഹൗസ് വിട്ടു, പ്രതിസന്ധി അവസാനിച്ചു എന്നതായിരുന്നു തലക്കെട്ട്. ആറ് കോളം വാര്‍ത്തയില്‍ നാല് കോളം ട്രംപിന്റെ ഫോട്ടോ ആയിരുന്നു. അസ്വസ്ഥനായി തലതാഴ്ത്തി നില്‍ക്കുന്ന ഫോട്ടോ.

    ലോകത്ത വന്‍ ആഘോഷം

    ലോകത്ത വന്‍ ആഘോഷം

    വാര്‍ത്തയുടെ ഇടതുഭാഗത്തായി വലിയ ഒരുക്കോളം വാര്‍ത്തയുണ്ടായിരുന്നു. ലോകത്ത വന്‍ ആഘോഷമാണ് നടക്കുന്നത് എന്നായിരുന്നു ഈ വാര്‍ത്ത. ട്രംപ് യുഗം അവസാനിച്ചതില്‍ ലോകത്ത് ആഘോഷം എന്നതായിരുന്നു ഈ വാര്‍ത്തയുടെ തലക്കെട്ട്. ഒന്നാം പേജില്‍ മൊത്തം ട്രംപ് വിരുദ്ധ വാര്‍ത്തകള്‍ നിറച്ചാണ് പത്രം ഇറങ്ങിയത്.

    വാര്‍ത്ത മാത്രമല്ല വ്യാജം

    വാര്‍ത്ത മാത്രമല്ല വ്യാജം

    വാര്‍ത്ത മാത്രമല്ല വ്യാജം. പത്രം തന്നെ വ്യാജമായിരുന്നു. യഥാര്‍ഥ വാഷിങ്ടണ്‍ പോസ്റ്റ് ഇങ്ങനെ ഒരു വാര്‍ത്തയെ കുറിച്ച് അറിയുകപോലുമുണ്ടായില്ല. ചില ആക്ടിവിസ്റ്റുകള്‍ ഒപ്പിച്ച പണിയാണെന്നാണ് സംശയിക്കുന്നത്. വാര്‍ത്ത കാണുന്നവര്‍ വിശ്വസിക്കുന്ന തരത്തിലാണ് അവതരണം. എന്നാല്‍ ഡേറ്റ്‌ലൈന്‍ മെയ് 1 2019 എന്നായിരുന്നു.

     നിമിഷ നേരം കൊണ്ട്

    നിമിഷ നേരം കൊണ്ട്

    വൈറ്റ് ഹൗസ് നില കൊള്ളുന്ന വാഷിങ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് പത്രം വിതരണം ചെയ്തിരുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി നിമിഷ നേരം കൊണ്ട് ലോകം മൊത്തം വിവരം പരന്നു. പത്രം വിതരണം ചെയ്യുന്ന വീഡിയോയും പ്രചരിച്ചു.

    ചിലര്‍ സൗജന്യമായി

    ചിലര്‍ സൗജന്യമായി

    ചിലര്‍ സൗജന്യമായിട്ടാണ് വാഷിങ്ടണില്‍ പത്രം വിതരണം ചെയ്തത്. തൊട്ടുപിന്നാലെ വാഷിങ്ടണ്‍ പോസ്റ്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തി. പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങിയിട്ടുണ്ടെന്നും അത് മാനേജ്‌മെന്റിന്റെ അറിവോടെ അല്ലെന്നുമാണ് പ്രസ്താവന. പരിശോധിച്ചുവരികയാണെന്നും പത്രം ട്വീറ്റ് ചെയ്തു.

    മധ്യവയസ്‌കയുടെ വീഡിയോ

    മധ്യവയസ്‌കയുടെ വീഡിയോ

    വൈറ്റ് ഹൗസിന് പുറത്ത് മധ്യവയസ്‌കയാണ് പത്രം വിതരണം ചെയ്തത്. വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രത്യേക എഡിഷനാണിതെന്ന് അവര്‍ പറയുന്നു. സൗജന്യമാണെന്നും സ്ത്രീ പറയുന്നത് വീഡിയോയില്‍ കാണാം. വഴിയോരത്ത് കൂടെ നടന്നുപോകുന്ന എല്ലാവര്‍ക്കും അവര്‍ പത്രം വിതരണം ചെയ്തു. ആരില്‍ നിന്നും പണം വാങ്ങിയതുമില്ല.

    നാല് സഹായികള്‍

    നാല് സഹായികള്‍

    ഈ പത്രം കിട്ടിയോ? സ്‌പെഷ്യല്‍ എഡിഷനാണ് എന്ന് പറഞ്ഞാണ് വിതരണം ചെയ്യുന്നത്. ലിസ ചുങ് ആണ് വാര്‍ത്ത എഴുതിയിരിക്കുന്നത്. ഏപ്രില്‍ 30ന് ട്രംപ് വൈറ്റ് ഹൗസ് വിട്ടിറങ്ങിയെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ട്രംപ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നാല് സഹായികള്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും വ്യാജ വാര്‍ത്തയില്‍ പറയുന്നു.

     മൈക്ക് പെന്‍സ് പ്രസിഡന്റായി

    മൈക്ക് പെന്‍സ് പ്രസിഡന്റായി

    ട്രംപ് രാജിവച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രസിഡന്റായി ചുമതലയേറ്റുവെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ വ്യാജ പത്രം ഇറക്കിയതിന് പിന്നില്‍ ഒരുകൂട്ടം ആക്ടിവിസ്റ്റുകള്‍ ആണെന്ന് ന്യൂസ് വീക്കിലെ റംസി ടുക്‌ബെറി പറയുന്നു. ഇവരുമായി താന്‍ സംസാരിച്ചുവെന്നും റംസി പറഞ്ഞു.

     പ്രതിഷേധം ശക്തമാണ്

    പ്രതിഷേധം ശക്തമാണ്

    ്ട്രംപ് ഭരണകൂടത്തിനെതിരെ അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. രാജ്യത്ത് ട്രംപ് നടപ്പാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കും വിദേശ നയങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള ട്രംപിന്റെ നീക്കം അനുചിതമാണെന്ന ഇവര്‍ പറയുന്നു. ഇത്തരം പ്രതിഷേധങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ലാ കൗഫ്്മാന്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ വ്യാജ പത്രം പിടിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു.

     പത്രം പുറത്തിറങ്ങുന്നതിന് മുമ്പ്

    പത്രം പുറത്തിറങ്ങുന്നതിന് മുമ്പ്

    പത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചില ആക്ടിവിസ്റ്റുകള്‍ സൂചനാ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഇന്നാണ് ആ പ്രഖ്യാപനം നടത്താന്‍ ഉചിതമായ ദിവസമെന്നാണ് ചിലരുടെ പോസ്റ്റുകള്‍. മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് പത്രം തലസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ടത്.

     ജനാധിപത്യം പുനര്‍ജനിക്കുന്നു

    ജനാധിപത്യം പുനര്‍ജനിക്കുന്നു

    വാഷിങ്ടണ്‍ പോസ്റ്റിന്റെ മാതൃകയിലുള്ള പത്രം ഇറക്കിയവര്‍ സമാനമായ വെബ്‌സൈറ്റും തയ്യാറാക്കിയിരുന്നു. രണ്ടിലും ട്രംപ് വിരുദ്ധ വാര്‍ത്തകളാണുണ്ടായിരുന്നത്. ഇതൊരു പ്രതിഷേധമാണെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു. ജനാധിപത്യം പുനര്‍ജനിക്കുകയാണ് പത്രത്തിന്റെ കോപ്പികള്‍ ഇറക്കിയതിലൂടെ ചെയ്തതെന്നും അവര്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+