സൗദി കിരീടാവകാശിയുടെ സന്ദർശനത്തിൽ പ്രതിഷേധവുമായി 9/11 ഇരകളുടെ കുടുംബങ്ങൾ; ലാദനെ പ്രതിക്കൂട്ടിലാക്കി മറുപടി
ന്യൂയോർക്ക്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎസിലെ ഓവൽ ഓഫീസിലെത്തിയതിൽ പ്രതിഷേധം ശക്തമാക്കി 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണങ്ങളിലെ ഇരകളുടെ കുടുംബങ്ങളും അതിനെ അതിജീവിച്ചവരും രംഗത്ത് വന്നതിന് പിന്നാലെ മറുപടിയുമായി അദ്ദേഹം തന്നെ രംഗത്ത്. ഈ ആശങ്കകളോട് പ്രതികരിച്ചുകൊണ്ട്, അത്തരമൊരു സംഭവം ഒരിക്കലും ആവർത്തിക്കാതിരിക്കാൻ സൗദി അറേബ്യ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നായിരുന്നു കിരീടാവകാശി ഉറപ്പുനൽകിയത്.
മാത്രമല്ല യുഎസ്-സൗദി ബന്ധം തകർക്കാൻ ഒസാമ ബിൻ ലാദൻ സൗദി പൗരന്മാരെ മനഃപൂർവം ഉപയോഗിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി പൗരനും അൽ-ഖ്വയ്‌ദയുടെ സ്ഥാപകനുമായ ബിൻ ലാദൻ, 2001 സെപ്റ്റംബർ 11-ന് അമേരിക്കയിൽ നാല് ഏകോപിത ആക്രമണങ്ങൾ ആസൂത്രണം ചെയ്‌തു. ഇത് ഏകദേശം 3000 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മാധ്യമങ്ങളെ കണ്ട സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, സൗദി പൗരനായ ഒസാമ ബിൻ ലാദൻ ആസൂത്രണം ചെയ്‌ത 9/11 ആക്രമണങ്ങളെക്കുറിച്ചും, യുഎസ്-സൗദി ബന്ധം തകർക്കുക എന്നതായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്നും വിശദീകരിച്ചു. കൂടാതെ, 2018ൽ നടന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും കിരീടാവകാശി പരാമർശിച്ചു.
സിവിലിയൻ ആണവ കരാറും എഫ്-35 യുദ്ധവിമാനങ്ങളുടെ വിൽപ്പനയും പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോൾ, 9/11 ആക്രമണങ്ങളെക്കുറിച്ചും 2018-ലെ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചും മാധ്യമപ്രവർത്തകരിൽ നിന്ന് മുഹമ്മദ് ബിൻ സൽമാന് കടുത്ത ചോദ്യങ്ങൾ നേരിടേണ്ടി വന്നത്.
9/11 ആക്രമണങ്ങളുടെ ലക്ഷ്യം യുഎസ്-സൗദി ബന്ധം ദുർബലപ്പെടുത്തുക എന്നതാണെന്നും, ആ പ്രചരണം അംഗീകരിക്കുന്നത് ബിൻ ലാദന്റെ ലക്ഷ്യം നിറവേറ്റാൻ സഹായിക്കുമെന്നും അദ്ദേഹം ആവർത്തിച്ചു. അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധം തീവ്രവാദത്തിന് ദോഷകരമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു എന്നും സൽമാൻ പറയുന്നു.
അമേരിക്കയിൽ താമസിക്കുന്ന എന്റെ ഭാര്യയുടെയും എന്റെയും കുടുംബങ്ങളുടെ ദുരിതത്തിൽ ഞാൻ വേദനിക്കുന്നു. പക്ഷേ, നമ്മൾ യാഥാർത്ഥ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സിഐഎ രേഖകൾ പ്രകാരം, ഒസാമ ബിൻ ലാദൻ ഈ സംഭവത്തിൽ സൗദി പൗരന്മാരെ ഉപയോഗിച്ചത് ഒരു പ്രധാന ലക്ഷ്യത്തിന് വേണ്ടിയാണ്- അമേരിക്കൻ-സൗദി ബന്ധം തകർക്കാൻ. അതാണ് 9/11-ന്റെ ലക്ഷ്യം; സൗദി കിരീടാവകാശി വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിനൊപ്പം നിന്നുകൊണ്ട്, ബിൻ ലാദൻ നമ്മെ തെറ്റിദ്ധരിപ്പിച്ചുവെന്ന് തെളിയിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു, ഈ പങ്കാളിത്തം ലോകത്തിന്റെ സുരക്ഷയിൽ നിർണായകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 9/11-നെ വലിയൊരു തെറ്റെന്ന് വിശേഷിപ്പിച്ച സൗദി കിരീടാവകാശി, അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സൗദി അറേബ്യ എല്ലാ നടപടികളും സ്വീകരിക്കുകയും വേണ്ട പരിഷ്‌കാരങ്ങൾ നടത്തുകയും ചെയ്‌തുവെന്നും അറിയിച്ചു.
അതേസമയം, സംയുക്ത പ്രസ്‌താവനയ്ക്കിടെ, ജമാൽ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് ഒരു റിപ്പോർട്ടറുമായി പ്രസിഡന്റ് ട്രംപ് വാഗ്വാദം നടത്തുകയും, സൗദി കിരീടാവകാശിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്‌തു. എന്നാൽ, 2021ലെ യുഎസ് ഇന്റലിജൻസ് വിലയിരുത്തൽ അനുസരിച്ച്, മുഹമ്മദ് ബിൻ സൽമാനാണ് ഈ കൃത്യം നടത്താൻ ഉത്തരവിട്ടത്. ഖാഷഗിയുടെ കൊലപാതകത്തെ സൗദി കിരീടാവകാശി വേദനാജനകമായ സംഭവമെന്ന് വിശേഷിപ്പിച്ചു.
സൗദിയിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകനും രാജ്യത്തിന്റെ കടുത്ത വിമർശകനുമായിരുന്ന ഖഷോഗി, 2018-ൽ ഇസ്‌താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് ആയിരുന്നു കൊല്ലപ്പെട്ടത്. ഇത് യുഎസ്-സൗദി ബന്ധത്തിൽ വലിയ ഉലച്ചിലുണ്ടാക്കിയിരുന്നു. സൗദി കിരീടാവകാശിക്കാണ് ഉത്തരവാദിത്വമെന്ന് യുഎസ് ഏജൻസികൾ വിലയിരുത്തിയെങ്കിലും അത് അവർ നിഷേധിച്ചിരുന്നു.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications