Get Updates
Get notified of breaking news, exclusive insights, and must-see stories!

ലേലത്തില്‍ പിടിച്ചത് സ്യൂട്ട്‌കേസുകള്‍, തുറന്ന് നോക്കിയ ന്യൂസിലന്‍ഡിലെ കുടുംബത്തിന് സംഭവിച്ചത്...

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ ലേലത്തില്‍ പിടിച്ച സ്യൂട്ട്‌കേസില്‍ ആകെ വിറച്ച് ഒരു കുടുംബം. പോലീസ് ഇവരുടേത് ഗൗരവമായ കേസായി എടുത്തിരിക്കുന്നത്. ഈ സ്യൂട്ട് കേസിനുള്ളിലുള്ള കാര്യങ്ങള്‍ പോലീസിനെ പോലും ഞെട്ടിക്കും. സ്‌റ്റോറേജ് യൂണിറ്റില്‍ നടന്ന ലേലത്തിലാണ് ഇവര്‍ക്ക് സ്യൂട്ട് കേസുകള്‍ ലഭിച്ചത്.

എന്നാല്‍ ഇവരുടെ സ്യൂട്ട്‌കേസുകളില്‍ മുഴുവന്‍ മനുഷ്യ ശരീരത്തിന്റെ പല ഭാഗങ്ങള്‍ കുത്തി നിറച്ചിരിക്കുകയായിരുന്നു. എന്തോ വലിയ കൊലപാതകം നടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത് ഈ കുടുംബത്തെ അസ്വസ്ഥതരായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ന്യൂസിലന്‍ഡ് പോലീസ് സംഭവം അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ ഈ ശരീരത്തില്‍ എത്തിയതെന്ന് മനസ്സിലായിട്ടില്ല. ദക്ഷിണ ഓക്ലന്‍ഡിലെ താമസക്കാരാണ് ഇത്തരമൊരു ഭയപ്പെടുത്തുന്ന കാഴ്ച്ച കണ്ടത്. ഇവര്‍ വാങ്ങി കൊണ്ടുവന്ന കാര്യം വീട്ടില്‍ വെച്ച് തുറക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടത്. കൊലപാതക കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരുടേതാണ് ഈ മൃതദേഹമെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

2

ഈ സംഭവത്തില്‍ ഈ കുടുംബം ഭാഗമായിട്ടില്ലെന്നാണ് കരുതുന്നത്. ഇവര്‍ ലേലത്തില്‍ സ്യൂട്ട് കേസ് പിടിച്ചു എന്ന് മാത്രമാണുള്ളത്. ലേലത്തില്‍ ഇവര്‍ക്ക് കുറച്ച് വസ്തുക്കള്‍ ലഭിച്ചിരുന്നതായി കുടുംബം പറയുന്നു. ഇതിലൊന്നായിരുന്നു സ്യൂട്ട് കേസ്. ലേലത്തിന്റെ സമയത്ത് കിട്ടുന്ന കാര്യങ്ങളുടെ ഉള്ളില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് പരിശോധിക്കാന്‍ സാധ്യതയില്ലെന്ന് ഇത് വെച്ചവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണ് ഇത്തരമൊരു തന്ത്രം പ്രയോഗിച്ചത്. ഒരിക്കലും ആരും പ്രതീക്ഷിക്കാത്തൊരു കാര്യമാണിത്.

3

സ്യൂട്ട്‌കേസ് തുറന്നതിന് പിന്നാലെ ഇവര്‍ വല്ലാതെ ഭയന്ന് പോയി. തുടര്‍ന്നാണ് പോലീസിനെ അറിയിച്ചത്. കുടുംബത്തിന് ഈ മരണവുമായി ബന്ധമില്ലെന്് പോലീസ് അറിയിച്ചിട്ടുണ്ട്. ബന്ധുക്കളെ അറിയിക്കണമെങ്കില്‍ ഈ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തണം. വേഗത്തില്‍ ഇത് തിരിച്ചറിഞ്ഞ് മൃതദേഹം ബന്ധുക്കളെ ഏല്‍പ്പിക്കാനാണ് ശ്രമം. ഓക്ലന്‍ഡില്‍ തന്നെയുള്ള സ്റ്റോറേജ് യൂണിറ്റിലാണ് ലേലം നടന്നത്. വിറ്റഴിക്കല്‍ കാര്യങ്ങളാണ് ഇവിടെ നടന്നത്. ലേലം കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ മാത്രമേ സ്യൂട്ട്‌കേസ് ആളുകള്‍ തുറക്കൂ എന്ന് ഉറപ്പാണ്.

4

ലവ് ഇന്‍ ബാഴ്‌സലോണ, വിക്കിക്കൊപ്പം നയന്‍താരയുടെ റൊമാന്റിക് സെല്‍ഫി, പുതിയ ചിത്രങ്ങള്‍ വൈറ

ഇത്തരത്തില്‍ ഉറപ്പുള്ളത് കൊണ്ടാണ് സ്യൂട്ട്‌കേസില്‍ തന്നെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ അടച്ച് വെച്ചത്. പോലീസ് വരുന്നതിന് മുമ്പ് തന്നെ ഈ സ്യൂട്ട്‌കേസില്‍ നിന്ന് വല്ലാത്തൊരു ദുര്‍ഗന്ധം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു. പെട്ടെന്ന് തന്നെ അതൊരു മനുഷ്യശരീരത്തിന്റേതാണെന്ന് മനസ്സിലായെന്ന് ഒരു അയല്‍വാസി പയുന്നു. ഇയാള്‍ ശ്മശാനത്തിലാണ് ജോലി ചെയ്യുന്നത്. ഈ ദുര്‍ഗന്ധം എവിടെ നിന്നാണ് വരുന്നതെന്ന് താന്‍ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി.

5

താന്‍ സ്യൂട്ട്‌കേസ് കണ്ടിരുന്നുവെന്നും, അത് ട്രെയിലറില്‍ നിന്ന് പുറത്തിറക്കുന്നതും കണ്ടെന്നും മറ്റൊരു അയല്‍വാസി പറഞ്ഞു. പോലീസ് ഈ വിഷയത്തില്‍ പുലിവാല് പിടിക്കുരമെന്നാണ് സൂചന. ആരാണ് മരിച്ചതെന്ന് കണ്ടെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആരാണ് ഇങ്ങനെ ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതേസമയം മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ സമയം എടുക്കുമെന്നും പോലീസ് പറഞ്ഞു. ഇതോടെ കടുപ്പമേറിയ കേസായി ഇത് മാറിയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+