ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അര്‍ജന്റീനക്കാരി അമ്മയല്ല; ടീമിന് ഏറ്റവും പ്രിയപ്പെട്ടവള്‍
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ഒരു ദൃശ്യം വലിയ വൈറലായിരുന്നു. ഒരു സ്ത്രീ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ പൊട്ടിക്കരഞ്ഞ് കൊണ്ട് കെട്ടിപ്പിടിക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇതോടെ എല്ലാവരിലും ഒരു ചോദ്യമുയര്‍ന്നിരുന്നു. ആരാണ് ഈ സ്ത്രീ. മെസ്സിയുടെ അമ്മയാണ് ഇവരെന്ന് വരെ പലരും വിശ്വസിച്ചിരുന്നു.
അര്‍ജന്റീന ടീമാണെങ്കില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിരുന്നില്ല. മെസ്സിയുടെ അമ്മയാണെന്ന വാര്‍ത്തകളെയാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാല്‍ വൈറലായ ആ വീഡിയോയിലുള്ള ആ സ്ത്രീയെ ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അവര്‍ ആരാണെന്ന് പരിശോധിക്കാം...

image credit: times now
ലയണല്‍ മെസ്സിയെ ഫൈനലില്‍ കിരീടം നേടിയ ശേഷം ഒരു സ്ത്രീ വന്ന് കെട്ടിപ്പിടിക്കുന്നതായിരുന്നു വൈറലായ വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇവരെ മെസ്സി തിരിച്ച് കെട്ടിപ്പിടിക്കുന്നതും, സന്തോഷം പങ്കിടുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഇത് ആരാണെന്ന ചോദ്യത്തിന് എല്ലാവര്ക്കും ഒരുത്തരമായിരുന്നു ഉള്ളത്. മെസ്സിയുടെ അമ്മയാണെന്ന അഭ്യൂഹം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മെസ്സിയുടെ പ്രതികരണവും, താരം ഈ സ്ത്രീയെ കെട്ടിപ്പിടിച്ച രീതിയുമെല്ലാം, അമ്മയാണെന്ന സൂചന ശക്തമാക്കിയിരുന്നു.

മെസ്സി ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നത് കൊണ്ട് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത് മെസ്സിയുടെ അമ്മയല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് അര്‍ജന്റീന ടീമിന്റെ പ്രിയപ്പെട്ട ഒരു സ്ത്രീയാണ്. അര്‍ജന്റീന ടീമിന്റെ ഭക്ഷണക്രമം ഒരുക്കുന്ന ഷെഫായ അന്റോണിയ ഫാരിയാസാണ് ഈ സ്ത്രീ. മെസ്സിക്കും ടീമിനും അത്രത്തോളം പ്രിയപ്പെട്ടവരാണ് ഇവര്‍. ലോകകപ്പില്‍ ടീമിന് മികച്ച ഭക്ഷണമൊരുക്കുന്നതിലും ഇവര്‍ അടങ്ങുന്ന ടീമാണ് മുന്നില്‍ നിന്നത്. അര്‍ജന്റീന ടീമിന്റെ ഭക്ഷണക്രമങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അര്‍ജന്റീന ടീം 36 വര്‍ഷത്തിന് ശേഷമാണ് ലോകകപ്പ് നേടുന്നത്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും അവര്‍ക്ക് പ്രശംസ ലഭിച്ച് കൊണ്ടിരിക്കുന്നത്. മെസ്സിയുടെ കരിയറിന് പൂര്‍ണത നല്‍കിയിരിക്കുകയാണ് ഈ വിജയം. മെസ്സിയുടെ അവസാന ലോകകപ്പ് കൂടിയാണിത്. ഇപ്പോഴും ടീമും, കളിക്കാരും വിജയത്തില്‍ ആഘോഷിക്കുകയാണ്. അതേസമയം മത്സര ശേഷമായിരുന്നു ടീമിന്റെ ഷെഫായ അന്റോണിയ മെസ്സിയെ ആലിംഗനം ചെയ്തത്. മെസ്സി ഇവരെ കണ്ടപ്പോള്‍ തന്നെ വലിയ ആവേശത്തിലായിരുന്നു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
മെസ്സിയുടെ പ്രതികരണം കണ്ടപ്പോഴാണ് ഇത് അമ്മയാണെന്ന അഭ്യൂഹം ശക്തമായത്. അര്‍ജന്റീന ടീമിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഷെഫാണ് അന്റോണിയ. ഒരു ദശാബ്ദത്തോളമായി ഇവര്‍ ടീമിനൊപ്പം ഉണ്ട്. 42കാരിയായ അന്റോണിയ ടീമിന്റെ വിദേശത്തെ മത്സരങ്ങളില്‍ അവര്‍ക്കൊപ്പം പോവുകയും, അവര്‍ക്ക് വേണ്ട ഭക്ഷണങ്ങള്‍ പാകം ചെയ്ത് കൊടുക്കുകയുമാണ് ചെയ്യാറുള്ളത്. അതേസമയം ഷെഫിനോടുള്ള മെസ്സിയുടെ സ്നേഹം കണ്ട് ആരാധകരും അറദ്ദേഹത്തെ പുകഴ്ത്തുന്നുണ്ട്.

അതേസമയം ലോകകപ്പ് കിരീട നേട്ടം മെസ്സി ഭാര്യ അന്റോണെല്ല റോക്കുസ്സയ്ക്കൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ വൈറലായിരിക്കുകയാണ്. മക്കളായ തിയാഗോ, ടെന്‍, മത്തേയോ, സെവന്, സീറോ ഫോര്‍ എന്നിവരും കളിക്കളത്തിലുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ലോകകപ്പ് കിരീടം ഉയര്‍ത്തി പിടിക്കുന്നതും കാണാം. ലോകകപ്പ് കിരീടവുമായി അന്റോണെല്ല പോസ് ചെയ്യുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഫൈനലില്‍ മികച്ച പ്രകടനം കൂടിയായിരുന്നു മെസ്സി നടത്തിയത്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications