മിഷിഗണില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥി, മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കയെ വീണ്ടും ഞെട്ടിച്ച് വെടിവെപ്പ്. സ്കൂളില്‍ നടന്ന വെടിവെപ്പില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി 3 സഹപാഠികളെ വെടിവെച്ച് കൊലപ്പെടുത്തി. എട്ട് പേര്‍ക്ക് പരിക്കേറ്റിടിട്ടുണ്ട്. മിഷിഗണിലെ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. അതേസമയം വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ മിഷിഗണിലെ ഓക്സ്ഫോര്‍ഡ് ഹൈസ്കൂളിെ അധ്യാപകനാണ്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് അണ്ടര്‍ ഷെരീഫ് മൈക്കിള്‍ മക്കാബെ പറഞ്ഞു. ഹൈസ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് വെടിവെപ്പ് നടത്തിയത്. ഇയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം പോലീസിന് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യാന്‍ വലിയ പ്രയാസം നേരിട്ടില്ല. ബലപ്രയോഗം വേണ്ടി വന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ഇരുപതോളം റൗണ്ട് ഇയാള്‍ വെടിവെച്ചതായിട്ടാണ് പോലീസ് പറയുന്നത്. അഞ്ച് മിനുട്ടോളമാണ് വെടിവെപ്പ് നീണ്ടതെന്നും മക്കാബെ പറഞ്ഞു. പോലീസ് വിദ്യാര്‍ത്ഥിയോട് ആവര്‍ത്തിച്ച് ചോദിച്ചിട്ടും വെടിവെപ്പിനുള്ള കാരണം പറഞ്ഞിട്ടില്ല. താന്‍ അഭിഭാഷകനോട് സംസാരിച്ചോളാമെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. പരിക്കേറ്റിവരില് ഒരാളൊഴിച്ച് ബാക്കിയെല്ലാവരും വിദ്യാര്‍ത്ഥികളാണ്. ഇപ്പോഴും വെടിവെപ്പിനുള്ള കാരണം എന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല.
പരിക്കേറ്റ രണ്ട് പേരെ സര്‍ജറിക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ നില ഗുരുതരമല്ല. പ്രിയപ്പെട്ടവരുടെ നഷ്ടപ്പെട്ടവരുടെ ദു:ഖത്തിനൊപ്പം ചേരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഹൃദയഭേദകമായ കാര്യങ്ങളാണ് ഓക്സ്ഫോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ സംഭവത്തെ കുറിച്ച് പറയുന്നത്. താന്‍ കെമിസ്ട്രി ക്ലാസിലായിരുന്നപ്പോഴാണ് വെടിവെപ്പ് നടന്നതെന്നും, ഗ്ലാസുകള്‍ തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്നും വിദ്യാര്‍ത്ഥിയായ ആബി ഹോഡര്‍ പറയുന്നു. എന്റെ അധ്യാപിക അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിച്ചത്. അവരാകെ ഭയന്ന് പോയിരുന്നുവെന്നും ഹോഡര്‍ പറഞ്ഞു. പിന്നീട് ബാരിക്കേഡ് വെച്ച് അവിടെ സീല്‍ ചെയ്യാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചതെന്നും ഹോഡര്‍ വ്യക്തമാക്കി.
ഒരു ഷൂട്ടിംഗിനെ നേരിടാന്‍ വേണ്ടി സജ്ജമായിരുന്നു ഓക്സ്ഫോര്‍ഡ് സ്കൂളെന്ന് മൈക്കിള്‍ മക്കാബെ പറയുന്നു. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വളരെ ഭയാനകമായ കാര്യമാണ് നടന്നിരിക്കുന്നതെന്ന് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ പറഞ്ഞു. ഇത്തരം അതിക്രമങ്ങളില്‍ നിന്ന് പരസ്പരം രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും വിറ്റ്മര്‍ പറഞ്ഞു. അതേസമയം തോക്ക് നിയന്ത്രണത്തിനുള്ള വാദം ഇതോടെ ശക്തമായിരിക്കുകയാണ്. ഒപ്പം മാനസികാരോഗ്യ ചര്‍ച്ചകളും സജീവമായി. പല സംസ്ഥാനങ്ങളിലും യുഎസ്സില്‍ എളുപ്പത്തില്‍ തോക്കുകള്‍ ലഭിക്കുന്നത് ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications