ടോക്യോ ഒളിംപിക്‌സിലും കൊവിഡ് ഭീതി, ഒളിംപിക് വില്ലേജില്‍ ആദ്യ കേസ്, താരങ്ങളും ആശങ്കയില്‍
ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ഒളിംപിക്‌സിന് തുടക്കമാവാനിരിക്കെ കൊവിഡ് ഭീതി. ഒളിംപിക് ഗ്രാമത്തില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഇക്കാര്യം സംഘാടകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒളിംപിക് സിഇഒ തോഷിറോ മുട്ടോ ആര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കി. ഇയാളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് മുട്ടോ പറഞ്ഞു. ഒളിംപിക്‌സ് മത്സരങ്ങളുടെ സംഘാടകനായ വ്യക്തിക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇയാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്.
Recommended Video

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍
ഒളിംപിക്‌സ് തുടങ്ങാന്‍ ഇനി ആറ് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ഒളിംപിക് വില്ലേജിനുള്ളില്‍ തന്നെ കൊവിഡ് കേസ് വന്നത് താരങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ട്. സ്‌ക്രീനിംഗ് ടെസ്റ്റിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇയാളെ ഒളിംപിക് വില്ലേജില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് അത്‌ലറ്റുകളും ഒഫീഷ്യലുകളും ഈ വില്ലേജിലാണ് താമസിക്കുക. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയെ ഹോട്ടലില്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ടോക്യോ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ വക്താവ് മസാ തക്കായ പറഞ്ഞു.
കൊവിഡ് വ്യാപനത്തെയും കേസുകളെയും തടയാന്‍ വേണ്ട എല്ലാ കാര്യങ്ങളും ടോക്യോ സംഘാടക സമിതി ചെയ്യുന്നുണ്ടെന്ന് ചീഫ് ഓര്‍ഗനൈസര്‍ സെയ്‌കോ ഹാഷിമോട്ടോ പറഞ്ഞു. ഇനി കൊവിഡ് സാഹചര്യം രൂക്ഷമായാലും അത് മറികടന്ന് മത്സരങ്ങള്‍ നടത്താനുള്ള പ്ലാന്‍ കൈവശമുണ്ടെന്നും ഹാഷിമോട്ടോ പറഞ്ഞു. ജൂലായ് 23ന് തുടങ്ങുന്ന ഒളിംപിക്‌സിന് മുന്നോടിയായി താരങ്ങളെല്ലാം ടോക്യോയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്‌സ് നടക്കുക. അതേസമയം താരങ്ങളെല്ലാം വലിയ ആശങ്കയിലാണ് ഉള്ളത്.
അതേസമയം ജപ്പാനിലെ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനങ്ങള്‍ വലിയ ഭീതിയിലാണ്. അതുകൊണ്ട് തന്നെ ടോക്യോ ഒളിംപിക്‌സിന് ജനങ്ങള്‍ക്കിടയില്‍ വലിയ ആവേശമില്ല. വിദേശത്ത് നിന്ന് നിരവധി സന്ദര്‍ശകര്‍ വരുന്നത് ഒളിംപിക്‌സിനെ സൂപ്പര്‍ സ്‌പ്രെഡര്‍ വേദിയാക്കി മാറ്റുമെന്നാണ് ഭയം. ജപ്പാന്റെ ആരോഗ്യ മേഖല ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. ഇനിയും കേസുകള്‍ വന്നാല്‍ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും. നേരത്തെ ഒരു വര്‍ഷത്തോളം ഒളിംപിക്‌സ് നീട്ടിയിരുന്നു. കാണികള്‍ ഇല്ലാതെയാണ് ഇപ്പോള്‍ ഒളിംപിക്‌സ് നടക്കാന്‍ പോകുന്നത്.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications