റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്... ആദ്യ ബാച്ച് ഫ്രാന്‍സ് കൈമാറി, ചരിത്ര നേട്ടം
പാരീസ്: ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ കരുത്ത് പകരാന്‍ റാഫേല്‍ വിമാനങ്ങള്‍ എത്തുന്നു. ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരമുള്ള റാഫേല്‍ ജെറ്റുകളുടെ ആദ്യ ബാച്ച് ഇന്ത്യക്ക് കൈമാറി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരിട്ട് എത്തിയാണ് ഇത് സ്വീകരിച്ചത്. ഇത് ചരിത്രപരമായ ദിവസമാണ്. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഇത് ആഴത്തിലുള്ളതാക്കുമെന്നും രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

പാരീസിലെ ദസോ കേന്ദ്രത്തില്‍ വെച്ചാണ് ചടങ്ങ് നടന്നത്. 2016 സെപ്റ്റംബര്‍ 16നാണ് റാഫേല്‍ കരാര്‍ ഒപ്പുവെച്ചത്. 59000 കോടിയുടെ കരാറാണിത്. ഇതുപ്രകാരമുള്ള ജെറ്റുകളാണ് കൈമാറിയത്. ആദ്യ ബാച്ചില്‍ നാല് ജെറ്റുകളാണ് ഉണ്ടാവുക. അടുത്ത വര്‍ഷം മെയിലാണ് ഇത് ഇന്ത്യയില്‍ എത്തുക. ബാക്കിയുള്ള വിമാനങ്ങള്‍ 2022 സെപ്റ്റംബറില്‍ ഇന്ത്യയിലെത്തും.
അതേസമയം റാഫേല്‍ വിമാനങ്ങളെ ഉപയോഗിക്കുന്നതിനായി ഇന്ത്യയില്‍ വലിയ മുന്നൊരുക്കങ്ങള്‍ നടക്കുന്നുണ്ട്. പൈലറ്റുകള്‍ പ്രത്യേക പരിശീലനവും നല്‍കും. ശാസ്ത്ര പൂജയുടെ വേളയിലാണ് ആദ്യ റാഫേല്‍ കൈമാറിയിരിക്കുന്നത്. ദസറയുടെ സമയത്ത് നടക്കുന്ന അനുഷ്ഠാനങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യ ഈ തീരുമാനം. വ്യോമസേന ദിനം കൂടിയായത് കൊണ്ടാണ് ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്.
അതേസമയം രാജ്നാഥ്് സിംഗിനൊപ്പം കോക്പിറ്റില്‍ കയറി റാഫേല്‍ ജെറ്റ് പറത്തും. രാജ്നാഥ് സിംഗിനൊപ്പം ഫ്രഞ്ച് പൈലറ്റുമുണ്ടാവും. ആര്‍കെഎസ് ഭാഥുരിയയുടെ പേരിനെ സൂചിപ്പിക്കുന്ന ആര്‍ബി 1 എന്ന വിമാനമാണ് രാജ്നാഥ് സിംഗ് പറപ്പിക്കുക. റാഫേല്‍ കരാര്‍ ഒപ്പിടുന്തില് ഭാഥുരിയയുടെ പങ്ക് നിര്‍ണായകമായിരുന്നു. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി രാജ്നാഥ് സിംഗ് സംസാരിച്ചിരുന്നു. പാകിസ്താനും ചൈനയ്ക്കുമെതിരെ ഇന്ത്യക്ക് റാഫേല്‍ ജെറ്റുകള്‍ മുന്‍തൂക്കം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications