Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്റെ 5 മന്ത്രിമാര്‍ക്ക് പുറംലോകം കാണാനാകില്ല; ഇതാണ് കാരണം, യുഎസ് നിലപാട് നിര്‍ണായകം

കാബൂള്‍: 20 വര്‍ഷം അമേരിക്കയുമായി യുദ്ധം ചെയ്ത താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചതോടെ രൂപീകരിച്ച സര്‍ക്കാരിനെ നയിക്കുന്നത് അമേരിക്ക തലയ്ക്ക് വിലയിട്ടവര്‍. മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദ് ആണ് പുതിയ പ്രധാനമന്ത്രി. ഇദ്ദേഹം താലിബാന്റെ നേതൃസമിതി അധ്യക്ഷനായിരുന്നു. താലിബാന്റെ സഹസ്ഥാപകന്‍ മുല്ലാ അബ്ദുല്‍ ബറാദര്‍ ആണ് ഉപപ്രധാനമന്ത്രി. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന വേളയില്‍ അമേരിക്കയുമായി സമാധാന കരാര്‍ ഒപ്പുവച്ചത് ബറാദറായിരുന്നു.

പുതിയ സര്‍ക്കാരിലെ അംഗങ്ങളില്‍ ചിലര്‍ക്കെതിരെ അമേരിക്കയും ഐക്യരാഷ്ട്രസഭയും ഇനാം പ്രഖ്യാപിച്ചിരുന്നു. അവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കോടികളാണ് വാഗ്ദാനം. അതുകൊണ്ടുതന്നെ പുറംരാജ്യങ്ങളിലേക്കുള്ള യാത്രകളും മറ്റും ഇവര്‍ക്ക് തടസമാകും. പുതിയ അഫ്ഗാന്‍ സര്‍ക്കാരിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ....

1

സിറാജുദ്ദീന്‍ ഹഖാനിയാണ് അഫ്ഗാന്റെ പുതിയ ആഭ്യന്തര മന്ത്രി. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഭീകരവാദി പട്ടികയിലുള്ള വ്യക്തിയാണ് ഇദ്ദേഹം. അമേരിക്കന്‍ സൈന്യത്തിനെതിരെ അഫ്ഗാനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നത് സിറാജുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. ഒളിപ്പോരാണ് ഇദ്ദേഹത്തിന്റെ മുഖ്യ ആയുധം. അഫ്ഗാനിലെ ഗ്രാമങ്ങളിലും പാകിസ്താനിലുമായി കഴിഞ്ഞ സിറാജുദ്ദീനെ പിടിക്കാന്‍ അമേരിക്ക ഏറെ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. ഇദ്ദേഹത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്നാണ് അമേരിക്ക അറിയിച്ചിട്ടുള്ളത്.

2

താലിബാനുമായി സഹകരിക്കാന്‍ അമേരിക്ക തീരുമാനിച്ചാല്‍തന്നെ സിറാജുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം തിരിച്ചടിയാകും. എല്ലാ തീവ്രവാദികളുമായും താലിബാന്‍ ബന്ധം വിഛേദിക്കണമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യം. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി അടുത്ത ബന്ധം ആഗ്രഹിക്കുന്നു എന്നാണ് താലിബാന്റെ പ്രഖ്യാപനം. എന്നാല്‍ ഈ സാഹചര്യത്തില്‍ അതെങ്ങനെ സാധ്യമാകുമെന്ന ചോദ്യം ബാക്കിയാണ്.

3

അഫ്ഗാനിലെ വിവിധ സമൂഹങ്ങളെയും ഗോത്രങ്ങളെയും വംശജരെയും ഉള്‍പ്പെടുത്തിയാണ് താലിബാന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. രാജ്യത്തെ ഐക്യത്തോടെ കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് വിലയിരുത്തുന്നു. ഇടക്കാല സര്‍ക്കാരിനെയാണ് താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്.

ആരാധകര്‍ക്ക് പിടികൊടുക്കാതെ മമ്മൂട്ടി മൂന്നാറില്‍; പിറന്നാള്‍ ആഘോഷം ലളിതം... കാണാം ചിത്രങ്ങള്‍

4

താലിബാന്റെ പ്രവര്‍ത്തനം പരിശോധിച്ച ശേഷമേ അവരുമായുള്ള സഹകരണം സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നാണ് അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും നിലപാട്. ഇന്ത്യ ഇന്ന് റഷ്യയുടെ മേധാവികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. താലിബാന്‍ ഭരണകൂടം സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക എന്നാണ് വിവരം. താലിബാനുമായി സഹകരിക്കുന്ന രാജ്യങ്ങളില്‍ റഷ്യയുമുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

5

താലിബാന്റെ ഭരണകൂടം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഒട്ടേറെയാണ്. അഫ്ഗാനിലെ ബാങ്കുകളില്‍ പണം കുറവാണ്. അവശ്യവസ്തുക്കളുടെ വില കൂടിയത് മറ്റൊരു തിരിച്ചടിയാണ്. അഫ്ഗാന്‍ കേന്ദ്രബാങ്കിന്റെ 900 കോടി ഡോളറാണ് അമേരിക്ക മരവിപ്പിച്ചിരിക്കുന്നത്. അഫ്ഗാന്റെ വിദേശ ആസ്തികള്‍ താലിബാന് കിട്ടുന്നത് ഐഎംഎഫ് തടയുകയും ചെയ്തിട്ടുണ്ട്.

6

താലിബാന്‍ സ്ഥാപകനന്‍ മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബ് ആണ് അഫ്ഗാന്റെ പുതിയ പ്രതിരോധ മന്ത്രി. താലിബാന്‍ സേനയുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. അബ്ദുല്‍ സലാം ഹനഫി ഉപപ്രധാനമന്ത്രിമാരില്‍ ഒരാളാണ്. ആമിര്‍ ഖാന്‍ മുത്തഖിയാണ് പുതിയ വിദേശകാര്യ മന്ത്രി. ഹിദായത്തുല്ല ബദ്രിയാണ് ധനമന്ത്രി. ദീന്‍ മുഹമ്മദ് സാമ്പത്തിക കാര്യമന്ത്രിയും മുഹമ്മദ് ഇദ്രീസ് അഫ്ഗാന്‍ കേന്ദ്ര ബാങ്കിന്റെ ഗവര്‍ണറാകും.

7

ഇസ്ലാമിക ശരീഅത്ത് നിയമം അടിസ്ഥാനമാക്കിയാകും അഫ്ഗാന്റെ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക എന്ന് താലിബാന്‍ അറിയിച്ചു. പുതിയ സര്‍ക്കാരില്‍ മിക്കവരും 1996-2001 കാലത്തെ താലിബാന്‍ സര്‍ക്കാരില്‍ അംഗങ്ങളായവര്‍ തന്നെയാണ്. മുല്ലാ ഉമറിന്റെ അടുത്ത അനുയായിയായിരുന്ന പുതിയ പ്രധാനമന്ത്രിക്കെതിരെ യുഎന്‍ ഉപരോധം നിലവിലുണ്ട്. മുല്ലാ ബറാദറും ഹനഫിയും ഉപരോധ പട്ടികയിലുള്ള വ്യക്തികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+