ഓണ്‍ലൈന്‍ ലോട്ടറിക്ക് തിരക്ക്, കൗണ്ടറിലെത്തി ടിക്കറ്റെടുത്ത് യുവാവ്, ബംപറടിച്ചു, സമ്മാനമായി കോടികള്‍

ഒരാളുടെ ഭാഗ്യം ഏത് തരത്തില്‍ വരുമെന്ന് പ്രവചിക്കാനാവില്ല. പക്ഷേ നമ്മള്‍ ചെയ്യുന്ന ചെറിയൊരു കാര്യം ആ ഭാഗ്യത്തെ ചിലപ്പോള്‍ വലുതാക്കാന്‍ സാധിക്കും. അത്തരമൊരു ഭാഗ്യമാണ് യുഎസ്സിലെ യുവാവിന് വന്ന് ചേര്‍ന്നിരിക്കുന്നത്

US LOTTERY

വാഷിംഗ്ടണ്‍: ഇത് ഭാഗ്യം കൊണ്ട് കിട്ടിയതാണെന്ന് പറയുന്ന ചില കാര്യങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അതിലൊന്നാണ് ലോട്ടറി. അത് എങ്ങനെ അടിക്കുമെന്ന് മാത്രം ആര്‍ക്കും പറയാനാവില്ല. പക്ഷേ ഭാഗ്യം ഒരിക്കല്‍ വന്നാല്‍ പിന്നെ അത് തുടരുമെന്നും പറയാറുണ്ട്. എന്തായാലും അമേരിക്കയില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം അത്തരമൊരു ഭാഗ്യത്തിലാണ് മാറിയത്.

ഇയാള്‍ ടിക്കറ്റെടുക്കാനായി ശ്രമിക്കുന്നതിനിടെ ചെറിയൊരു കാര്യം ചെയ്തു. അത് പക്ഷേ തനിക്ക് സൗകര്യത്തിന് വേണ്ടിയായിരുന്നു. അത് ഇപ്പോള്‍ വലിയ നേട്ടമായി മാറിയിരിക്കുകയാണ്. യുവാവിന് പോലും അത് ഭാഗ്യത്തിന്റെ കളികളാണെന്നാണ് പറയാനുള്ളത്. വിശദമായ വിവരങ്ങളിലേക്ക്....

ആ തീരുമാനം ജീവിതം മാറ്റി

ആ തീരുമാനം ജീവിതം മാറ്റി

ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരു മഹാഭാഗ്യവാന്‍ മറ്റൊരു വ്യക്തിക്ക് ഇപ്പോള്‍ നന്ദി പറയുകയാണ്. അയാളുടെ സ്വഭാവം കാരണം താനിപ്പോള്‍ കോടീശ്വരനായിരിക്കുകയാണെന്ന് ഈ യുവാവ് പറയുന്നു. ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഇയാള്‍ക്ക് ഫ്‌ളോറിഡ ലോട്ടറിയില്‍ അടിച്ചിരിക്കുന്നത്. പറയുമ്പോള്‍ തന്നെ വലിയ ആവേശം ഫ്‌ളോറിഡയിലെ ഡെല്‍റേ ബീച്ച് നിവാസിയായ സ്റ്റീഫന്‍ മുനോസ് എസ്പിനോസയിലുണ്ട്. ഇയാള്‍ക്ക് ഇപ്പോഴും ഈ നേട്ടങ്ങളൊന്നും വിശ്വസിക്കാനായിട്ടില്ല. ഭാഗ്യം തന്നെ തേടി വരുമെന്ന് ഒരിക്കല്‍ പോലും ഇയാള്‍ വിശ്വസിച്ചിരുന്നില്ല.

തീര്‍ത്തും തളര്‍ന്ന് പോയ ദിവസം

തീര്‍ത്തും തളര്‍ന്ന് പോയ ദിവസം

അത് ഒരുപാട് തളര്‍ന്ന് പോയൊരു ദിവസമായിരുന്നു. ഒരുപാട് കാര്യങ്ങള്‍ അന്ന് ചെയ്താണ് ഞാന്‍ ലോട്ടറിയെടുക്കാന്‍ നിന്നത്. വലിയൊരു വരി തന്റെ മുന്നിലുണ്ടായിരുന്നു. എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും ഇല്ലായിരുന്നു. പക്ഷേ അത് കണ്ടിട്ടും പിന്‍മാറിയില്ല. പബ്ലിക്‌സില്‍ ഞാന്‍ വാഹനം നിര്‍ത്തി. ലോട്ടറിയെടുക്കാന്‍ തന്നെയായിരുന്നു തീരുമാനം. അവിടെ നിന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ ആ ടിക്കറ്റെടുക്കുന്ന മെഷീന് മുന്നില്‍ ജനത്തിരക്കായിരുന്നു. അതിനിടയിലാണ് വലിയ ട്വിസ്റ്റുണ്ടായതെന്ന് എസ്പിനോസ പറയുന്നു.

തള്ളിമാറ്റി മറ്റൊരുത്തന്‍ ടിക്കറ്റെടുത്തു

തള്ളിമാറ്റി മറ്റൊരുത്തന്‍ ടിക്കറ്റെടുത്തു

ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം

ടിക്കറ്റെടുക്കാന്‍ മെഷീന് അടുത്തേക്ക് പോവുന്നതിനിടെ ഒരാള്‍ എന്നെ തള്ളിമാറ്റി മുന്നില്‍ കയറുകയായിരുന്നു. അയാള്‍ ടിക്കറ്റെടുക്കുകയും ചെയ്തു. എന്നാല്‍ അയാളോട് ദേഷ്യത്തോടെ ഞാനൊന്നും പറഞ്ഞില്ല. പക്ഷേ പിന്നീട് അവിടെ നിന്ന് ടിക്കറ്റെടുക്കാനുള്ള താല്‍പര്യമില്ല. താന്‍ സാധാരണ രീതിയില്‍ കൗണ്ടറില്‍ പോയി ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. അവിടെ വെച്ച് 500എക്‌സിന്റെ ക്യാഷ് സ്‌ക്രാച്ച് കാര്‍ഡ് ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് മഹാഭാഗ്യമായി എസ്പിനോസയുടെ മുന്നിലേക്ക് എത്തിയത്.

ചെറിയൊരു തീരുമാനം ജീവിതം മാറ്റി

ചെറിയൊരു തീരുമാനം ജീവിതം മാറ്റി

ടിക്കറ്റ് മാറിയെടുക്കാന്‍ തീരുമാനിച്ചത് വലിയ ഭാഗ്യമായതായി എസ്പിനോസ പറയുന്നു. അതിലാണ് ഒരു മില്യണ്‍ ലോട്ടറി അടിച്ചത്. എട്ട് കോടി 14 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് എസ്പിനോസ് പറയുന്നു. ഇനി ജീവിതത്തില്‍ വലിയൊരു പ്ലാനുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. സ്വന്തമായി ഒരു വീട് ആരെയും പോലെ എസ്പിനോസയുടെയും സ്വപ്‌നമാണ്. എസ്പിനോസയും ഭാര്യയും ചേര്‍ന്ന് കുടുംബത്തിനായി നല്ലൊരു വീട് വാങ്ങാനാണ് ഒരുങ്ങുന്നത്.

പബ്ലിക്കിസിനും നേട്ടം

പബ്ലിക്കിസിനും നേട്ടം

എസ്പിനോസയുടെ എല്ലാ ആഗ്രഹവും ഈ ലോട്ടറി കൊണ്ട് സാധിക്കും. ഒറ്റതവണ തുകയായിട്ടാണ് അദ്ദേഹം ഈ സമ്മാനം കൈപറ്റിയത്. 8,20000 ഡോളര്‍ സമ്മാനമായി നികുതി കിഴിച്ച് കിട്ടും. അതേസമയം പബ്ലിക്‌സിനും ഈ വിജയം നേട്ടമാണ്. ബോണസായി രണ്ടായിരം ഡോളര്‍ പബ്ലിക്‌സിന് ലഭിക്കും. വിജയിച്ച ടിക്കറ്റ് വിറ്റതിനാണ് ഈ സമ്മാനം. ജീവിതം മാറിയതിലുള്ള സന്തോഷം എസ്പിനോസയുടെ മുഖത്തും പ്രകടമായിരുന്നു. ജീവിതം അടിപൊളിയാക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+