മുൻ ഐഎസ്ഐ മേധാവി ഫായിസ് ഹമീദിനെ അറസ്‌റ്റ് ചെയ്‌ത് പാകിസ്ഥാൻ സൈന്യം; കോർട്ട് മാർഷലിന് തുടക്കം
കറാച്ചി: പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്‌ഐയുടെ മുൻ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്‌റ്റ് ചെയ്‌തു. അദ്ദേഹത്തിന്റെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായാണ് സൈന്യവുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർപ്പിട പദ്ധതിയുടെ ഓഫീസിലെ റെയ്‌ഡുമായി ബന്ധപ്പെട്ട കേസിലാണ് ഫായിസ് ഹമീദിനെ സൈന്യം അറസ്‌റ്റ് ചെയ്‌തത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഒരു മുൻ ഇന്റലിജൻസ് മേധാവിക്കെതിരെയുള്ള കോർട്ട് മാർഷൽ നടപടി അപൂർവമായ സംഭവ വികസമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുപ്രീം കോടതി ഉത്തരവുകൾ പാലിച്ചുകൊണ്ടാണ് സൈന്യം കേസിൽ വിശദമായ അന്വേഷണം നടത്തിയതെന്ന് പാക് സൈന്യം പറയുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കോർട്ട് മാർഷൽ നടപടി ആരംഭിച്ചതായും കസ്‌റ്റഡിയിൽ എടുത്തതായും പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത സഹായിയായാണ് ഹമീദ് കണക്കാക്കപ്പെട്ടിരുന്നത്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഐഎസ്ഐയെ നയിക്കാൻ ഹമീദിനെ ആയിരുന്നു നിയോഗിച്ചത്. 2022-ൽ അവിശ്വാസ വോട്ടിലൂടെ ഖാനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇത് സൈന്യം നടത്തിയതാണെന്ന് ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നു, എന്നാൽ ഈ ആരോപണങ്ങൾ എല്ലാം പാക് സൈന്യം നിഷേധിച്ചിരുന്നു.
2022ൽ രണ്ട് ഉന്നത സൈനിക പദവികളിലേക്കുള്ള പരിഗണനയ്ക്കായി ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറിയ ആറ് മുതിർന്ന ജനറൽമാരുടെ പേരുകളിൽ ഒന്ന് ഹമീദിന്റെത് ആയിരുന്നു. എന്നാൽ അദ്ദേഹം നേരത്തെ വിരമിക്കാൻ തീരുമാനിക്കുകയും രാജിക്കത്ത് ഹൈക്കമാൻഡിന് സമർപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.
നേരത്തെ ഫായിസ് ഹമീദിനെതിരായ ആരോപണങ്ങൾ സുപ്രീം കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഹമീദിനെതിരായ ആരോപണങ്ങൾ അതീവഗുരുതരമാണെന്നും, അവഗണിക്കാൻ കഴിയാത്തതാണെന്നും പറഞ്ഞ പരമോന്നത കോടതി സർക്കാർ, സായുധ സേന, ഐഎസ്ഐ, പാകിസ്ഥാൻ റേഞ്ചർമാർ എന്നിവരുടെ പേര് ഇല്ലാതാക്കുമെന്നും നവംബറിൽ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കേസിന് ആസ്‌പദമായ സംഭവം
2017 മെയ് 12ന് സമർപ്പിച്ച പരാതി പ്രകാരം പാകിസ്ഥാൻ റേഞ്ചേഴ്‌സും ഐഎസ്ഐ ഉദ്യോഗസ്ഥരും ടോപ്പ് സിറ്റി എന്ന സ്വകാര്യ പാർപ്പിട പദ്ധതിയുടെ ഓഫീസിലും ഉടമയായ മോയിസ് ഖാന്റെ വസതിയിലും റെയ്‌ഡ് നടത്തിയെന്നും, തീവ്രവാദ കേസുമായി ബന്ധപ്പെട്ട് സ്വർണ്ണം, വജ്രാഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്‌തുക്കൾ പിടിച്ചെടുത്തതായും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.
മുൻ ഐഎസ്ഐ ഉദ്യോഗസ്ഥരായ ഇർതാസ ഹാറൂൺ, സർദാർ നജാഫ്, വസീം താബിഷ്, സാഹിദ് മെഹമൂദ് മാലിക്, മുഹമ്മദ് മുനീർ എന്നിവർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. തുടർന്ന് മുൻ ഐഎസ്ഐ തലവൻ കൂടി ഉൾപ്പെട്ട അധികാര ദുർവിനിയോഗം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഏപ്രിലിൽ സൈന്യം ഒരു അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്‌ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications