മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
ടോക്കിയോ: മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. പടിഞ്ഞാറന്‍ ജപ്പാനിലെ നാര നഗരത്തില്‍ വെച്ചാണ് വെടിയേറ്റത്. ഷിന്‍സോ ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ട്. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് വിവരം.
പ്രസംഗിക്കുന്നതിനിടെ ഷിന്‍സോ ആബെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍ എച്ച് കെ റിപ്പോര്‍ട്ട് ചെയ്തു.

ആ സമയത്ത് ഒരു വെടിയൊച്ച പോലെ ഒരു ശബ്ദം കേട്ടു, സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ
സംഭവസ്ഥലത്ത് തടഞ്ഞുവച്ചു, എന്‍ എച്ച് കെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിരവധി സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഷിന്‍സോ ആബെയുടെ അടുത്തേക്ക് ഓടുന്ന ദൃശ്യങ്ങള്‍ ബ്രോഡ്കാസ്റ്റര്‍ സംപ്രേഷണം ചെയ്തു.
രക്തം പുരണ്ട ഷര്‍ട്ടുമായി അബെ കുഴഞ്ഞു വീഴുമ്പോള്‍ നെഞ്ചില്‍ പിടിച്ചിരുന്നു. നാരയില്‍ നടന്ന ആക്രമണത്തില്‍ വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് ആക്രമണം.
കൊലപാതകശ്രമം ആരോപിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടുകെട്ടുകയും ചെയ്തതായി എന്‍ എച്ച് കെ റിപ്പോര്‍ട്ട് ചെയ്തു. ആബെയുടെ പ്രസംഗം ആരംഭിച്ച് ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ രണ്ട് വെടിയൊച്ചകള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു
ജപ്പാന്റെ പ്രധാനമന്ത്രിയായും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റായും 2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020 വരെയും സേവനമനുഷ്ഠിച്ചയാളാണ് ഷിന്‍സൊ ആബെ. ജാപ്പനീസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ്.
ജൂനിചിറോ കൊയ്സുമിയുടെ കീഴില്‍ 2005 മുതല്‍ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും 2012ല്‍ പ്രതിപക്ഷ നേതാവുമായിരുന്നു ആബെ. 1993-ലെ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലേക്ക് ആബെ തിരഞ്ഞെടുക്കപ്പെട്ടു.
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ
2005 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ജൂനിചിറോ കൊയ്സുമി അദ്ദേഹത്തെ ചീഫ് കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. 2006 സെപ്റ്റംബറില്‍ പ്രധാനമന്ത്രിയും എല്‍ ഡി പി പ്രസിഡന്റുമായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി എന്ന നേട്ടവും ഷിന്‍സൊ ആബെയ്ക്കുണ്ട്.












Click it and Unblock the Notifications