Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടിക്കൂട്ടില്‍ ഗര്‍ജിക്കുന്ന സിംഹം; മൈക്ക് ടൈസണ് ഇത് എന്തുപറ്റി, ഞെട്ടലില്‍ ആരാധകര്‍

മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വീല്‍ചെയര്‍ ഉപയോഗിച്ച് യാത്ര ചെയ്യുന്ന മുന്‍ ലോക ഹെവി വെയിറ്റ് ചാമ്പ്യന്‍ മൈക്ക് ടൈസന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. താരത്തിന് അടുത്തിടെ ഗുരുതരമായ പരിക്കേറ്റെന്നാണ് വിവരം. നട്ടെല്ലിനാണ് താരത്തിന് പരിക്കേറ്റത്. അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരു വടിയില്‍ ഊന്നി നടക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

viral

Image Credit: Zedbugs Twitter page

ടൈസണ്‍ സയാറ്റിക്ക ജ്വരം നേരിടുന്നെന്നും പരിക്കേറ്റ മുതുകില്‍ കുറഞ്ഞ സമ്മര്‍ദ്ദം ചെലുത്താന്‍ വീല്‍ചെയര്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതനായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരുക്കിന്റെ വ്യാപ്തി ഗുരുതരമല്ലെന്നും പകരം മൈക്കിനെപ്പോലുള്ള ഒരു അത്ലറ്റിന് തൊഴില്‍പരമായ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തന്റെ പോഡ്കാസ്റ്റ് സമീപകാല എപ്പിസോഡില്‍, തന്റെ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് തുറന്നുപറയുകയും തന്റെ 'കാലഹരണപ്പെടല്‍ തീയതി' യോട് അടുക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു. 56 കാരനായ ടൈസണ്‍ ഒരു ബോക്‌സിംഗ് ഇതിഹാസമായി ആഗോളതലത്തില്‍ അറിയപ്പെടുന്ന താരമാണ്.

ഉടുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനൊരു പ്രത്യേകതയുണ്ട്, അറിയാമോ?

കൂടുതലും വിവാദങ്ങളുടെ പേരിലാണ് ടൈസണ്‍ അറിയപ്പെടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വിമാനത്തില്‍ ശല്യം ചെയ്ത യാത്രക്കാരനെ ടൈസണ്‍ മര്‍ദ്ദിച്ചിരുന്നു. യാത്രക്കാരന്‍ ടൈസണ് നേരെ കുപ്പിയെറിഞ്ഞതിനെ തുടര്‍ന്നാണ് ഇടിച്ചതെന്നാണ് താരത്തിന്റെ വക്താവ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ടട ദൃശ്യം പുറത്തുവന്നിരുന്നു. ജെറ്റ്ബ്ലൂ വിമാനത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മിയാമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ടി.എം.എസ് എന്റര്‍ടെയിന്‍മെന്റ് സംഭവത്തില്‍ ദൃശ്യം പുറത്തുവിട്ടു . വിമാനത്തില്‍ കയറിയത് മുതല്‍ സഹയാത്രികന്‍ മൈക്ക് ടൈസണെ പ്രകോപിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നാണ് ദൃശ്യത്തില്‍ വ്യക്തമാകുന്നത് .

നിരന്തരം വിവാദങ്ങളില്‍ ഏര്‍പ്പെടുന്ന താരമാണ് മൈക്ക് ടൈസണ്‍. 1997ല്‍ മത്സരത്തിനിടെ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡിന്റെ ചെവിയുടെ ഭാഗം കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു. 55കാരനായ ടൈസണ്‍ നേരത്തെയും നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പരസ്യമായി അടികൂടുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+