Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സില്‍ ഇടതുപക്ഷത്തിന്റെ അപ്രതീക്ഷിത മുന്നേറ്റം? തൂക്കുസഭയെന്ന് എക്‌സിറ്റ് പോള്‍

പാരീസ്: ഫ്രാന്‍സിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഇടത് മുന്നേറ്റം പ്രവചിച്ചത് എക്‌സിറ്റ് പോളുകള്‍. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന മിക്ക എക്‌സിറ്റ് പോളുകളും ഇടത് പാര്‍ട്ടിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഒന്നാം ഘട്ടത്തില്‍ തീവ്ര വലതുപക്ഷമാണ് മുന്നിലെത്തിയിരുന്നത്. ഇന്നത്തെ എക്‌സിറ്റ് പോളുകള്‍ പ്രകാരം ഫ്രാന്‍സില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത കൂടുതല്‍.

രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. രണ്ടാം വോട്ടിംഗ് റൗണ്ടില്‍ ന്യൂ പോപ്പുലര്‍ ഫ്രണ്ടിന് പാര്‍ലമെന്റില്‍ 180-215 സീറ്റുകള്‍ നേടാനാകുമെന്ന് ബ്രോഡ്കാസ്റ്റര്‍ ടിഎഫ് 1 പ്രവചിക്കുന്നു. ഫ്രാന്‍സ് ടിവിക്ക് വേണ്ടിയുള്ള ഒരു ഇപ്സോസ് പോള്‍ ഇടതുപക്ഷ ഗ്രൂപ്പിന് 172-215 സീറ്റുകള്‍ പ്രവചിക്കുന്നു.

France Election 2024

സി ന്യൂസ് ടിവിയുടെ അഭിപ്രായ വോട്ടെടുപ്പ് ന്യൂ പോപ്പുലര്‍ ഫ്രണ്ട് 180-210 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചപ്പോള്‍ ബിഎഫ്എം ടിവിയുടെ എലാബ് പോള്‍ 175-205 സീറ്റുകളാണ് ഇടതിന് നല്‍കുന്നത്. പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ സെന്‍ട്രല്‍ ബ്ലോക്ക് രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ മറൈന്‍ ലെ പെന്നിന്റെ ആര്‍എന്‍ പാര്‍ട്ടിയെക്കാള്‍ വളരെ മുന്നിലാണ് എന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിക്ക് അങ്ങേയറ്റം നിരാശാജനകമാണ് എക്‌സിറ്റ് പോള്‍ സൂചനകള്‍. പാര്‍ട്ടിയെ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടയാനുള്ള ഇടതുപക്ഷത്തിന്റെയും മധ്യപക്ഷത്തിന്റെയും ശ്രമം വിജയിച്ചു എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടതു പക്ഷ എന്‍എഫ്പി സഖ്യത്തിന് 172-192 സീറ്റുകളും തീവ്ര വലതുപക്ഷ നാഷണല്‍ റാലിക്ക് 132-152 സീറ്റുകളും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മധ്യപക്ഷ സഖ്യത്തിന് 150-170 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം.

ഒരു സഖ്യത്തിനും കേവല ഭൂരിപക്ഷം കിട്ടില്ല എന്ന് സാരം. നാഷണല്‍ റാലി ഫ്രഞ്ച് പാര്‍ലമെന്റിലെ ആദ്യത്തെ രാഷ്ട്രീയ ശക്തിയാകുമെന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്നത് വരെ എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അട്ടിമറിക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന ചിത്രം. ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നാഷണല്‍ പാര്‍ട്ടിക്കും (ആര്‍എന്‍) ഇടതു പക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്‍എഫ്പി) സഖ്യത്തിനും പിന്നിലായി നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടി മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

അതിനിടെ ഫ്രഞ്ച് തലസ്ഥാനത്ത് ഇടതുപക്ഷ അനുഭാവികളുടെ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്. അതേസമയം ഫ്രഞ്ച് പൗരന്മാര്‍ അവരുടെ വോട്ടിലൂടെ തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചു എന്ന് ഇടത് സഖ്യ നേതാവ് ജീന്‍-ലൂക് മെലെന്‍ചോണ്‍ പറഞ്ഞു. 'ഭരണം നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. യോജിപ്പുള്ളതും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതും വ്യക്തമായ സംഘടിത പരിപാടിയുള്ളതുമായ ഒരേയൊരു ബദല്‍ ഞങ്ങളാണ്,' ജീന്‍-ലൂക് മെലെന്‍ചോണ്‍ കൂട്ടിച്ചേര്‍ത്തു.

ന്യൂ പോപ്പുലര്‍ ഫ്രണ്ടിനെ ലക്ഷ്യം വച്ചുള്ള വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നിട്ടും, എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ കാണിക്കുന്നത് ഫ്രഞ്ച് പൗരന്മാര്‍ പാര്‍ട്ടിയില്‍ അവരുടെ വിശ്വാസം അര്‍പ്പിക്കുന്നു എന്നാണ് എന്നും അദ്ദേഹം പറഞ്ഞു. 577 സീറ്റുള്ള ഫ്രാന്‍സിന്റെ പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് വേണ്ടത്.

റെക്കോഡ് പോളിംഗ് ആണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്. പ്രാദേശിക സമയം അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 59.71% ആണ് പോളിംഗ് ശതമാനം. 1981 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+