Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാപത്തില്‍ ആളിക്കത്തി പാരീസ് നഗരം; ഫ്രാന്‍സില്‍ അക്രമത്തിലേക്ക് നയിച്ചത് ഇക്കാര്യങ്ങള്‍

പാരീസ്: ഫ്രാന്‍സ് കലാപത്തില്‍ ആളിക്കത്തുകയാണ്. എന്താണ് കാരണമെന്ന് അറിയുമോ? ഒരു കൗമാരക്കാരനെ പോലീസ് വെടിവെച്ച് കൊന്നതാണ് ഈ കലാപത്തിന് പ്രധാന കാരണം. നാഹല്‍ എന്ന പതിനേഴുകാരനെയാണ് പോലീസ് വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്ന് വെടിവെച്ച് കൊന്നത്. ഇത് ആദ്യമായിട്ടല്ല, പോലീസ് ഇത്തരമൊരു കാര്യം ചെയ്യുന്നത്. വാഹന പരിശോധനയുടെ പേരില്‍ നടക്കുന്ന നരഹത്യകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വന്‍ തോതിലാണ് വര്‍ധിച്ചിരിക്കുന്നത്.

പാരീസിലെ പ്രാന്തപ്രദേശമായ നാന്റെരെയില്‍ വെച്ചായിരുന്നു പോലീസ് ക്രൂരത അരങ്ങേറിയത്. യുഎസ്സിലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലയുമായിട്ടാണ് ഇതിനെ പലരും താരതമ്യം ചെയ്യുന്നത്. പോലീസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന വേട്ടയാണ് ഇതെന്ന് ആരോപണമുയര്‍ന്ന് കഴിഞ്ഞു. പോലീസ് ഈ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് തെളിയുകയും ചെയ്തു.

france-riot

ഒരു മഞ്ഞ മേഴ്‌സിഡസ് കാറായിരുന്ന നാഹല്‍ ഓടിച്ചിരുന്നത്. പോലീസ് തോക്കുചൂണ്ടിയപ്പോള്‍ ഭയന്ന് പോയതാണ് കാര്‍ മുന്നോട്ടെടുക്കാന്‍ നഹലിനെ പ്രേരിപ്പിച്ചത്. ഇത് മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. പോലീസുകാരുടെ ജീവന് ഭീഷണിയായത് കൊണ്ടാണ് വെടിവെച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍ പിന്നീട് വന്ന ദൃശ്യങ്ങളെല്ലാം ഈ വാദം തെറ്റാണെന്ന് തെളിയിച്ചു.

നാഹലിന്റെ കാറില്‍ മറ്റ് രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. ഒരാള്‍ പോലീസിനോട് സംസാരിച്ചു. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. നാഹലിനെ വെടിവെച്ച പോലീസുകാരന്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.കൊല്ലപ്പെട്ട നാഹലിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമുണ്ടായിരുന്നില്ല. ചെറിയ പോക്കറ്റ് മണിക്കും, വീട്ടിലേക്കുള്ളചെലവിനുമായി ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നാഹല്‍.

സര്‍സ്‌നസ്സിലെ കോളേജില്‍ അഡ്മിഷന്‍ ലഭിച്ച നാഹല്‍, പഠനവും ആരംഭിച്ചിരുന്നു. ജീവിതത്തില്‍ വലിയ പ്രതീക്ഷകളുമായി നടന്ന ഒരു കുട്ടിയെയാണ് പോലീസ് യാതൊരു കാരണവുമില്ലാതെ കൊന്നുകളഞ്ഞതെന്ന് നാന്റരെ നിവാസികള്‍ പറയുന്നു. ഒരു ഇലക്ട്രീഷ്യനാവുകയായിരുന്നു നാഹല്‍ സ്വപ്‌നം കണ്ടിരുന്നത്. അമ്മ മോണിയക്കൊപ്പമാണ് നാഹല്‍ ജീവിച്ചിരുന്നത്. ഒരേയൊരു മകനെ കഷ്ടപ്പെട്ട് വളര്‍ത്തുകയായിരുന്നു അവര്‍. നാന്റെരെയില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു നാഹല്‍. അതാണ് പ്രതിഷേധം ഇത്ര ശക്തമാകാനും കാരണം.

കോളേജിലെ ഹാജര്‍ നില അത്ര മികച്ചതൊന്നുമല്ലെങ്കിലും, ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ നാഹലിനുണ്ടായിരുന്നു. ഞാനിനി എന്ത് ചെയ്യുമെന്നാണ് നാഹലിന്റെ അമ്മ ചോദിക്കുന്നത്. എന്റെ ജീവിതം അവന് വേണ്ടിയുള്ളതായിരുന്നു. അവനായിരുന്നു എന്റെ ഏറ്റവും വലിയ സുഹൃത്ത്. അവനെയാണ് അവര്‍ ഇല്ലാതാക്കിയതെന്ന് അമ്മ പറയുന്നു. മുത്തശ്ശിക്കും പേരക്കുട്ടിയെ കുറിച്ച് പറയാന്‍ നല്ലത് മാത്രമാണ് ഉള്ളത്.

നാഹല്‍ റഗ്ബി ക്ലബിന് വേണ്ടി മൂന്ന് വര്‍ഷത്തോളമായി കളിക്കുന്നുണ്ടായിരുന്നു. ഒപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ട സഹായം ലഭിക്കുന്ന അസോസിയേഷനിലും നഹലുണ്ടായിരുന്നു. ഇവിടെ വെച്ച് ഇലക്ട്രീഷ്യനാവാനുള്ള ശ്രമത്തിലായിരുന്നു നാഹല്‍. ജീവിതത്തില്‍ ഒരിക്കല്‍ പോലും ആര്‍ക്കുമെതിരെ വിരല്‍ ചൂണ്ടാത്തയാളാണ് നാഹലെന്ന് നാട്ടുകാര്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+