Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലെ താഴോട്ട് തൂങ്ങിനില്‍ക്കുന്ന ആ അത്ഭുത വീടുകള്‍...എന്താണ് ആ രഹസ്യം? അറിയാം

സൗദി കിരീടാവകാശി പ്രഖ്യാപിച്ച ദി ലൈൻ എന്ന അത്ഭുത നഗരത്തെ കുറിച്ച് പൊതുജനങ്ങൾക്കായി നിയോം സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1 മുതൽ 14 വരെ ജിദ്ദയിൽ ആണ് ആദ്യ പ്രദർശനം. തുടർന്ന് കിഴക്കൻ പ്രവശ്യയിലും റിയാദിലും പ്രദർശനങ്ങളുണ്ടാകും.

സൗദിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന അത്ഭുത നഗരിയാണ് നിയോമിലെ ദി ലൈൻ. കിരീടാവകാശി കഴിഞ്ഞ ദിവസമാണ് ഇതു പ്രഖ്യാപിച്ചത് . 50,000 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായതാണ്. 2024 ൽ ആദ്യഘട്ടം പൂർത്തിയാക്കപ്പെടുന്ന സ്വപ്‌ന പദ്ധതി 2030 ഓടെ നിർമാണം പൂർത്തിയാകും. 170 കിലോമീറ്റർ നീളത്തിലും 200 മീറ്റർ വീതിയിലും 500 മീറ്റർ ഉയരത്തിലുമാണ് നഗരത്തിന്റെ നിർമാണം.

saudi

ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ

പ്രദർശനത്തിനെത്തുന്നവർക്ക് നൂതന നഗരത്തിന്റെ വിശദമായ രൂപകൽപ്പനയും വാസ്തുവിദ്യ, എഞ്ചിനീയറിംഗ് വൈദഗ്ധ്യവും കാണാനും മനസിലാക്കാനും അവസരമുണ്ട്. സൗജന്യമയാണ് പ്രവേശനം. ഇംഗ്ലീഷിലും അറബിയിലും വിവരണങ്ങൾ നൽകാൻ ഗൈഡുകളുണ്ടാകും. ഒരു മണിക്കൂർ വീതമാണ് പ്രദർശനത്തിന്റെ ദൈർഘ്യം. രാവിലെ 10 മണിമുതൽ രാത്രി 11 മണിവരെ എക്‌സിബിഷൻ തുടരും. ടിക്കറ്റുകൾ സൌജന്യമാണെങ്കിലും 'ഹല യല്ല' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി തിയതിയും സമയവും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+