കൊവിഡ് വാക്‌സിനെടുത്താല്‍ മരിജുവാന ജോയിന്റ് ഫ്രീ, വാഷിംഗ്ടണ്‍ ഭരണകൂടത്തിന്റെ ഞെട്ടിച്ച തീരുമാനം
വാഷിംഗ്ടണ്‍: വാക്‌സിനേഷന്‍ ശക്തമാക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി വാഷിംഗ്ടണ്‍ സംസ്ഥാന ഭരണകൂടം. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനെടുക്കാന്‍ മാരിജുവാന ജോയിന്റുകള്‍ നല്‍കുമെന്നാണ് വാഷിംഗ്ടണ്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. വാക്‌സിനെടുത്ത് കഴിഞ്ഞാല്‍, സൗജന്യമായി മരിജുവാന ജോയിന്റിനായി ആവശ്യപ്പെടാം. അതേസമയം മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ കഞ്ചാവ് ഉപയോഗം കുറ്റകരമല്ല. പരിമിതമായ അളവില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ലിക്വര്‍ ആന്റ് കനാബീസ് ബോര്‍ഡ് ഈ തീരുമാനം നിലവില്‍ വന്നതായി അറിയിച്ചു. ജൂലായ് 12 വരെ ഈ തീരുമാനം നിലനില്‍ക്കും. മരിജുവാന റീട്ടെയിലര്‍മാരെ ഇതിനായി ഉപയോഗപ്പെടുത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇതിനായി റീട്ടെയിലര്‍മാര്‍ക്ക് ഭരണകൂടം അനുമതിയും നല്‍കും. ഇവരിലൂടെ 21 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രീ റോള്‍ഡ് ജോയിന്റ് നല്‍കും. വാക്‌സിന്‍ നല്‍കിയെന്നുള്ള വിവരങ്ങള്‍ നല്‍കുന്ന മുറയ്ക്കാണ് ഈ ജോയിന്റുകള്‍ സ്‌റ്റോറുകളില്‍ നിന്ന് ലഭിക്കുക.
അതേസമയം ഈ ഓഫറുകള്‍ മരിജുവാന ജോയിന്റുകള്‍ക്ക് മാത്രമാണ്. മറ്റ് കഞ്ചാവ് ഇനത്തില്‍പ്പെട്ട ഉല്‍പ്പന്നങ്ങളൊന്നും ഇത്തരത്തില്‍ ലഭ്യമാവില്ല. അധികം ഹാനികരമല്ലെന്ന കണ്ടെത്തലാണ് മരിജുവാന നല്‍കുന്നതിന് കാരണം. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 58 ശതമാനമാണ്. പൂര്‍ണമായും വാക്‌സിനേഷന് വിധേയമായവര്‍ 49 ശതമാനമാണ്. ഇവര്‍ രണ്ട ്‌ഡോസും എടുത്തതാണ്.
Recommended Video
17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം
വാഷിംഗ്ടണില്‍ മറ്റ് ആനുകൂല്യങ്ങള്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്. സൗജന്യമായി ബിയറോ വൈനോ കോക്ടെയിലോ വാക്‌സിനെടുത്തവര്‍ക്ക് അതിന്റെ വിവരങ്ങള്‍ നല്‍കിയാല്‍ ലഭിക്കും. ആദ്യ ഡോസ് എടുത്താല്‍ തന്നെ ഇവര്‍ക്ക് ഈ സൗജന്യങ്ങള്‍ ലഭിക്കും. വാഷിംഗ്ടണില്‍ മാത്രമല്ല അരിസോണയില്‍ മരിജുവാന ജോയിന്റുകള്‍ക്ക് പുറമേ ഗമ്മിയായിട്ടുള്ള കഞ്ചാവുകളും നല്‍കും. ഇത് വായിലിട്ട് ചവയ്ക്കാവുന്ന തരത്തിലുള്ളതാണ്. എന്നാല്‍ ഗമ്മി എഡിബിള്‍സ് അത്ര സുരക്ഷിതമായതല്ല.
മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ












Click it and Unblock the Notifications