ടോപ്പ്‌ലസ്സാവണം: ഫ്രീ ദ നിപ്പിള്‍ ക്യാമ്പയിനര്‍മാര്‍ നിയമപോരാട്ടത്തിന്
വാഷിംഗ്ടണ്‍: ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്ന ഫ്രീ ദ നിപ്പിള്‍ സംഘടന നിയമപോരാട്ടത്തിനൊരുങ്ങുന്നു. ഇതിനായി കൊളറാഡോ സിറ്റിയില്‍ ടോപ്പ്‌ലെസ്സായി ജാഥ നടത്തിക്കൊണ്ടായിരുന്നു സംഘടനാംഗങ്ങളുടെ പ്രതിഷേധ പ്രഖ്യാപനം. സംഘടനയുടെ സ്ഥാപക ബ്രിറ്റിയാനി ഹോഗ് ലണ്ടും സാമന്തയും ചേര്‍ന്നാണ് സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ടോപ്പ്‌ലസ്സായി പ്രത്യക്ഷപ്പെടുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ ടോപ്പ്‌ലസ്സായി പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ സെക്‌സിസ്റ്റുകളെന്നും പുരോഹിത വിരുദ്ധരെന്നും മുദ്രകുത്തുന്നവര്‍ക്കുമെതിരെയുമാണ് സംഘടനുടെ പ്രതിഷേധം.
നിയമനടപടികളുമായി മുന്നോട്ടുപോകുന്ന സംഘടന സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലും നഗ്നമായ മാറിടങ്ങള്‍ പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകളണിഞ്ഞാണ് ഇവര്‍ പ്രത്യക്ഷപ്പെട്ടത്. മുലയൂട്ടല്‍ സംബന്ധിച്ച നിയമം ഭേദഗതി ചെയ്യുന്നതിനായി ടോപ്പ്‌ലസ്സായി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനുള്ള ഫ്രീ ദ നിപ്പിളിന്റെ പ്രവര്‍ത്തകരുടെ നീക്കത്തെ കഴിഞ്ഞ ഒക്ടോബറില്‍ സിറ്റി കൗണ്‍സില്‍ തള്ളിക്കളഞ്ഞിരുന്നു. ഈ നിയമം 10 വയസ്സിന് താഴെയുള്ള കുട്ടികളെ എങ്ങനെയാണ് ബാധിക്കുകയെന്ന് സംഘടന വ്യക്തമാക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രാദേശിക തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമം പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ നഗ്നമായ മാറിടം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് വിലക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ ഇത്തരത്തില്‍ മേല്‍വസ്ത്രമില്ലാതെ നടക്കുന്നത് കുറ്റകരമല്ലാത്ത സാഹചര്യത്തില്‍ ഇത് പരിശോധിക്കണമെന്നാണ് സംഘടന കേസില്‍ ഉന്നയിക്കുന്ന വാദം. നിലവില്‍ പ്രാദേശിക നിയമം ലംഘിച്ച് മാറിടം പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് 2,650 രൂപ പിഴയും 180 ദിവസം തടവുമാണ് ശിക്ഷ. സ്ത്രീകളെ ഭരണഘടനാ വിരുദ്ധമായി സെക്‌സിസ്റ്റ് എന്ന വിശേഷണം നല്‍കി വിലക്കുന്നതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് നിയമനടപടിക്ക് പ്രേരിപ്പിച്ചതെന്ന് സംഘടന വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക്, ഡെന്‍വര്‍, ബോള്‍ഡര്‍ എന്നീ നഗരങ്ങള്‍ സ്ത്രീകള്‍ ടോപ്പ്‌ലെസ്സായി പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെ അംഗീകരിക്കുന്നു. സംഘടന ഉന്നയിക്കുന്ന വാദങ്ങളെ അപ്പാടെ തകര്‍ത്തുകൊണ്ട് ചിക്കാഗോയിലെ ജഡ്ജി രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ മാറിടം ലൈംഗീക ഉത്തേജനം ഉണ്ടാക്കുന്നതാണെന്നും, പുരുഷന്മാരുടേത് അങ്ങനെയല്ലെന്നും വ്യക്തമാക്കിയിരുന്നു.
2014ല്‍ പുറത്തിറങ്ങിയ ഫ്രീ ദ നിപ്പിള്‍ എന്ന ചിത്രത്തിന് ശേഷം സെലിബ്രിറ്റിയായ മിലി സൈറസ് സോഷ്യല്‍ മീഡിയയില്‍ ടോപ്പ്‌ലസ്സായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനായി നടത്തിയ പോരാട്ടങ്ങളാണ് ഫ്രീ ദ നിപ്പിള്‍ സംഘടനയുടെ പിറവിക്കും ടോപ്പ്‌ലസ്സ് ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയത്.












Click it and Unblock the Notifications