Get Updates
Get notified of breaking news, exclusive insights, and must-see stories!

കെന്നഡി വധം മുതല്‍ ബ്രക്സിറ്റും ഫിലിപ്പിന്റെ മരണം വരെ: ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ എലിസബത്ത് രാജ്ഞി

നീണ്ട 70 വർഷക്കാലം ബ്രിട്ടന്റെ സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി 96-ാം വയസ്സിലാണ് അന്തരിച്ചത്. ബ്രിട്ടന്റെ സിംഹാസനത്തില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന വ്യക്തിയാണ് എലിസബത്ത് രാജ്ഞി. ഇത്രയും നാള്‍ നീണ്ട അധികാര കാലയളവിനുളളില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ വധം മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതായി ബ്രിട്ടന്‍ മാറിയ ബ്രക്‌സിറ്റും ലോകം നടുങ്ങിയ കോവിഡ് മഹാമാരിക്കും ഉള്‍പ്പടെ എലിസബത്ത് രാജ്ഞി സാക്ഷ്യം വഹിച്ചു.

ജോര്‍ജ് ആറാമന്‍ രാജാവിന്റെ മരണത്തോടെയാണ് അവര്‍ രാജ്ഞി പദത്തിലെത്തുന്നത്. പിതാവ് മരിക്കുമ്പോള്‍ കെനിയയിലായിരുന്നു എലിസബത്ത്. 1952 ഫെബ്രുവരി 6 ന് അവർ രാജ്ഞിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒരുവർഷം കഴിഞ്ഞായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. എലിസബത്ത് രാജ്ഞിയുടെ ഭരണ കാലയളവിലെ പ്രധാന സംഭവ വിവകാസങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

1963 ജോൺ എഫ് കെന്നഡിയുടെ കൊലപാതകം:

1963 ജോൺ എഫ് കെന്നഡിയുടെ കൊലപാതകം: 1961 ജൂണിൽ ബക്കിംഗ്ഹാം കൊട്ടാരത്തിൽ വച്ച് ജോൺ എഫ് കെന്നഡിയെയും പ്രഥമ വനിത ജാക്വലിനേയും ഒരു സെമി-ഔപചാരിക അത്താഴത്തിന് രാജ്ഞി ക്ഷണിച്ചിരുന്നു. ടെക്സാസിലെ ഡാളസിൽ കെന്നഡി കൊല്ലപ്പെട്ടപ്പോൾ, രാജ്ഞി ജാക്വലിൻ തന്റെ അനുശോചനം അറിയിച്ചു, 1965-ൽ, ബെർക്‌ഷെയറിലെ റണ്ണിമീഡിൽ കെന്നഡി സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ ജാക്വലിനെ അവര്‍ ബ്രിട്ടനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

സൗത്ത് വെയിൽസിലെ അബർഫാൻ ഗ്രാമത്തിൽ

1966 അബർഫാൻ ദുരന്തം: സൗത്ത് വെയിൽസിലെ അബർഫാൻ ഗ്രാമത്തിൽ 1966 ഒക്ടോബർ 21 നാണ് ഖനനവുമായി ബന്ധപ്പെട്ട ഏറ്റവും മോശമായ ദുരന്തത്തിന് ബ്രിട്ടൻ സാക്ഷ്യം വഹിച്ചത്. കനത്ത മഴയേ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ 116 കുട്ടികളും 28 മുതിർന്നവരും മരിച്ചു. ശ്രദ്ധ രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതി ഗ്രാമം സന്ദർശിക്കാനുള്ള ആവശ്യം രാജ്ഞി ആദ്യം നിരസിച്ചു. ദുരന്തം നടന്ന് ഏകദേശം എട്ട് ദിവസങ്ങൾക്ക് ശേഷം അവർ ഗ്രാമം സന്ദർശിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും ചെയ്തു.

1969 മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നു:

1969 മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നു: 1969 ജൂലൈ 20 ന് അപ്പോളോ 11 ആദ്യമായി ചന്ദ്രനിൽ മനുഷ്യനെ ഇറക്കിയതിന് ശേഷം അഭിനന്ദനം അറിയിച്ചുകൊണ്ട് നീൽ ആംസ്ട്രോങ്ങിനും ബസ് ആൽഡ്രിനും രാജ്ഞി സന്ദേശം അയച്ചു. അവർ പറഞ്ഞു: "ബ്രിട്ടീഷ് ജനതയ്ക്ക് വേണ്ടി , ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിച്ച വൈദഗ്ധ്യത്തെയും ധൈര്യത്തെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഈ ഉദ്യമം മനുഷ്യരാശിയുടെ അറിവും ക്ഷേമവും വർദ്ധിപ്പിക്കട്ടെ."

വലിയ ആഘോഷത്തോടെ ബ്രിട്ടീഷ് സിംഹാസനത്തില്‍

1977 രജതജൂബിലി: വലിയ ആഘോഷത്തോടെ ബ്രിട്ടീഷ് സിംഹാസനത്തില്‍ 25 വർഷം പൂർത്തിയാക്കി.

1979 മാർഗരറ്റ് താച്ചർ പ്രധാനമന്ത്രിയാവുന്നു: 1979-ൽ താച്ചർ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്നത് കണ്ട രാജ്ഞി, 1990-ൽ താച്ചർ രാജിവെക്കുന്നതുവരെ 11 വർഷം അവരോടൊപ്പം പ്രവർത്തിച്ചു.

1981 ചാൾസിന്റെയും ഡയാനയുടെയും വിവാഹം: 1981 ജൂലൈ 29 ന് സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചാൾസ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹത്തില്‍ ലോകപ്രശസ്തരായ 750 പേർ പങ്കെടുത്തു.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനിലെ

1986 ചെർണോബിൽ ദുരന്തം: സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രൈനിലെ ആണവനിലയത്തിലെ റിയാക്ടർ പൊട്ടിത്തെറിച്ച് വന്‍ ദുരന്തമുണ്ടാവുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു അത്.

1989 ബെർലിൻ മതിലിന്റെ പതനം: കിഴക്കന്‍ ജർമ്മനിയേയും പടിഞ്ഞാറൻ ജർമ്മനിയെയും വിഭജിക്കുന്ന ബെർലിൻ മതിൽ 1989 നവംബർ 9-ന് പ്രതിഷേധക്കാർ തകർത്തു.

1991-സോവിയറ്റ് യൂണിയന്റെ പതനം

2001 യുഎസിലെ ഭീകരാക്രമണങ്ങൾ: 2001 സെപ്തംബർ 11-

1997 ഡയാനയുടെ മരണം: ഡയാന രാജകുമാരി 1997 ഓഗസ്റ്റ് 31-ന് പാരീസിൽ വച്ച് വാഹനപകടത്തില്‍ മരിക്കുന്നു. പാപ്പരാസികള്‍ പിന്‍തുര്‍ന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സ്‌കോട്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിക്കുകയായിരുന്ന പേരക്കുട്ടികളായ വില്യമില്‍നിന്നും ഹാരിയില്‍നിന്നും വാര്‍ത്ത മറച്ചുവെക്കാന്‍ രാജ്ഞി ആദ്യം നിര്‍ദ്ദേശിച്ചിരുന്നു. ഡയാനയുടെ മരണത്തിന് അഞ്ച് ദിവസത്തിന് ശേഷം, രാജ്ഞി ലണ്ടനിൽ പോയി ശവസംസ്കാരത്തിന് മുമ്പ് അനുശേചന പ്രസംഗം നടത്തി

2001 യുഎസിലെ ഭീകരാക്രമണങ്ങൾ: 2001 സെപ്തംബർ 11-ന് യുഎസിലെ വേൾഡ് ട്രേഡ് സെന്ററുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം, ബ്രിട്ടനിൽ താമസിക്കുന്ന അമേരിക്കക്കാർക്കും ദുരന്ത ബാധിതർക്കും രാജ്ഞി പ്രത്യേക സന്ദേശം അയച്ചു. ആദ്യമായി, ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് സൈനിക ബാൻഡുകൾക്ക് അമേരിക്കൻ ദേശീയ ഗാനം ആലപിക്കാൻ അവർ ഉത്തരവിട്ടു. പിന്നീട്, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി സെന്റ് പോൾ കത്തീഡ്രലിലെ പ്രാർത്ഥന ചടങ്ങിലും അവർ പങ്കെടുത്തു.

2002 സുവർണ്ണ ജൂബിലി: 2002-ൽ രാജ്ഞി സിംഹാസനത്തിൽ

2002 സുവർണ്ണ ജൂബിലി: 2002-ൽ രാജ്ഞി സിംഹാസനത്തിൽ 50 വർഷം ആഘോഷിച്ചെങ്കിലും, അതേ വർഷം ഫെബ്രുവരിയിൽ, അവരുടെ ഏക സഹോദരി മാർഗരറ്റ് ദീർഘനാളത്തെ രോഗത്തെ തുടർന്ന് മരിച്ചു. ഒരു മാസം കഴിഞ്ഞ് അവരുടെ അമ്മയും മരിച്ചു.

2012 ലണ്ടൻ ഒളിമ്പിക്‌സ്: രാജ്ഞിയുടെ വജ്രജൂബിലി 2012 ലെ ലണ്ടൻ ഒളിമ്പിക്‌സുമായി ഒത്തുചേർന്നു. ഉദ്ഘാടന ചടങ്ങില്‍ രാജ്ഞിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു.......

2016 ബ്രെക്‌സിറ്റ്: ബ്രെക്‌സിറ്റ് എന്നറിയപ്പെടുന്ന യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിന് ശേഷം 2016 ജൂൺ 23-ന് 52% ബ്രിട്ടീഷുകാർ യൂറോപ്യൻ യൂണിയൻ വിടാൻ വോട്ട് ചെയ്‌തതിനും രാജ്ഞി സാക്ഷ്യം വഹിച്ചു.

 2021 ഫിലിപ്പ് രാജകുമാരന്റെ മരണം:

2020 കോവിഡ്-19 പാൻഡെമിക്: കോവിഡ് മഹാമാരിക്കും ലോക്ഡൗണിനുമിടെ അവര്‍ റേഡിയോയുലൂടെ ബ്രിട്ടീഷുകാരെ അഭിസംബോധന ചെയ്തിരുന്നു. അവളുടെ 70 വർഷത്തെ ഭരണകാലത്തെ അഞ്ചാമത്തെ സന്ദേശമായിരുന്നു ഇത്. ഗള്‍ഫ് യുദ്ധം, ഡയാന രാജകുമാരിയുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് അവര്‍ മുന്‍പ് ജനങ്ങളെ അഭിസോബോധന ചെയ്തിരുന്നത്.


2021 ഫിലിപ്പ് രാജകുമാരന്റെ മരണം: 2021 ഏപ്രിൽ 17 നാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെയും അവര്‍ സെന്റ് ജോര്‍ജ്‌സ് ചാപ്പലില്‍ നടന്ന ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+