കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ചൈനയും ഉത്തരകൊറിയയെ തള്ളിപ്പറഞ്ഞു, ആ പ്രതീക്ഷയും ഇല്ലാതായി... ഇനി...?

  • By Anoopa
Google Oneindia Malayalam News

ബീജിങ്ങ്: ലോകരാഷ്ട്രങ്ങള്‍ പലതും എതിര്‍ത്തിട്ടും ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഉത്തരകൊറിയയെ പിണക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു ചൈന. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ ഉത്തരകൊറിയക്കു മേല്‍ ചൈനയും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഉത്തരകൊറിയയിലേക്കുള്ള എണ്ണ കയറ്റുമതിക്കാണ് ചൈന നിയന്ത്രണം കൊണ്ടുവരുന്നത്.

നിബിറു കാരണം ലോകം അവസാനിക്കുമോ..? ആരാണീ നിബിറു..? എന്താണീ നിബിറു..?നിബിറു കാരണം ലോകം അവസാനിക്കുമോ..? ആരാണീ നിബിറു..? എന്താണീ നിബിറു..?

ഹണിപ്രീതിനായി നെട്ടോട്ടമോടുമ്പോഴും പപ്പയുടെ ഏഞ്ചല്‍ പോലീസിന്റെ കണ്‍വെട്ടത്ത്!കള്ളന്‍ കപ്പലില്‍ തന്നെഹണിപ്രീതിനായി നെട്ടോട്ടമോടുമ്പോഴും പപ്പയുടെ ഏഞ്ചല്‍ പോലീസിന്റെ കണ്‍വെട്ടത്ത്!കള്ളന്‍ കപ്പലില്‍ തന്നെ

ഐക്യരാഷ്ട്രസഭയിലെ കന്നിപ്രംസംഗത്തില്‍ ഉത്തരകൊറിയക്കു മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെ അമേരിക്കക്കു മേല്‍ കൂടുതല്‍ ഭീഷണി മുഴക്കിക്കൊണ്ട് കിം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ചൈനയെ പുകഴ്ത്തിയിരുന്നു. അതിനു പിന്നാലെയാണ് ചൈന ഉത്തരകൊറിയക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.

ചൈനയും ഉത്തരകൊറിയയും തമ്മില്‍

ചൈനയും ഉത്തരകൊറിയയും തമ്മില്‍

ചൈന ഉത്തരകൊറിയയെ സഹായിക്കുന്നുവെന്ന് ഇന്ത്യയും ആരോപണം ഉന്നയിച്ചിരുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തെ സഹായിക്കുന്നത് ചൈന മാത്രമാണെന്നായിരുന്നു ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

നിയന്ത്രണം

നിയന്ത്രണം

ഉത്തരകൊറിയയിലേക്കുള്ള ശുദ്ധീകരിച്ച പെട്രോളിയത്തിന്റെ കയറ്റുമതി പ്രതിവര്‍ഷം ഇരുപത് ലക്ഷം ബാരലാക്കി കുറയ്ക്കാനും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ കയറ്റുമതി പൂര്‍ണമായും നിര്‍ത്തിവയ്ക്കാനുമാണ് ചൈന തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണം ജനനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നീക്കം ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിനു പിന്നാലെ

നീക്കം ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തിനു പിന്നാലെ

ഐക്യരാഷ്ട്രസഭ ഉത്തരകൊറിയക്കു മേല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയനു പിന്നാലെയാണ് കൊറിയക്കു മേല്‍ ചൈനയുടെ നിയന്ത്രണം വരുന്നത്. കൂടെ നിന്നിരുന്ന ചൈനയുടെ പുതിയ നീക്കം ഉത്തരകൊറിയക്ക് പ്രതീക്ഷിക്കാത്ത തിരിച്ചടി ആയിരിക്കുകയാണ്. ഉത്തരകൊറിയയില്‍ നിന്നുള്ള തുണിത്തരങ്ങളുടെ ഇറക്കുമതിക്കും ചൈന നിയന്ത്രണമേര്‍പ്പെടുത്തും.

ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളി

ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളി

ഉത്തരകൊറിയയുമായി പല സുപ്രധാന വ്യപാര ബന്ധങ്ങളുമുള്ള രാജ്യമാണ് ചൈന. ഉത്തരകൊറിയയുടെ പ്രധാന വരുമാന സ്രോതസ്സ് കൂടിയാണ് തുണിത്തരങ്ങളുടെ ഇറക്കുമതി. ഉത്തരകൊറിയയില്‍ നിന്നുള്ള ഇരുമ്പ്, കല്‍ക്കരി, കടല്‍വിഭവങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കും ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനയുടെ പിന്തുണ പ്രധാനം

ചൈനയുടെ പിന്തുണ പ്രധാനം

അമേരിക്കയുമായി നിരന്തരം വാക്‌പോരു നടത്തുന്ന ഉത്തരകൊറിയക്ക് ചൈനയുടെ പിന്തുണ പ്രധാനപ്പെട്ടതാണ്. കൂടുതല്‍ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ തന്നെയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം. പസഫിക് സമുദ്രത്തില്‍ അടുത്ത ഹൈഡ്രജന്‍ ബോബ് പരീക്ഷിക്കുമെന്നും കിം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

 അമേരിക്കയുമായുള്ള യുദ്ധം

അമേരിക്കയുമായുള്ള യുദ്ധം

അതേസമയം അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് നിരന്തരം വര്‍ദ്ധിച്ചു വരികയാണ്. ഡൊണാള്‍ഡ് ട്രംപിനെ പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍ എന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്.

കിം 'റോക്കറ്റ് മാന്‍' എന്ന് ട്രംപ്

കിം 'റോക്കറ്റ് മാന്‍' എന്ന് ട്രംപ്

ട്രംപിനെ പരിഭ്രാന്തനായ വൃദ്ധന്‍ എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതെങ്കില്‍ കിമ്മിനുള്ള ട്രംപിന്റെ വിശേഷണം 'റോക്കറ്റ് മാന്‍' എന്നാണ്. അമേരിക്കെയേയൊ സഖ്യരാഷ്ട്രങ്ങളെയോ ഭിഷണിപ്പെടുത്തുന്നതു തുടര്‍ന്നാല്‍ 26 മില്യന്‍ ആളുകള്‍ താമസിക്കുന്ന രാജ്യത്തെ ഇല്ലാതാക്കുമെന്നും ട്രംപ് പറഞ്ഞു.

വലിയ വില നല്‍കേണ്ടി വരും..

വലിയ വില നല്‍കേണ്ടി വരും..

ട്രംപ് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നാണ് കിം ജോങ് ഉന്‍ തിരിച്ചടിച്ചത്. ട്രംപിന്റെ വാക്കുകള്‍ അതിരു വിട്ടതാണ്. ട്രംപ് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലുതായിരിക്കും അനുഭവിക്കേണ്ടി വരികയെന്നും കിം മുന്നറിയിപ്പ് നല്‍കി.

English summary
Frustrated China imposes limit on oil supply to North Korea as per UN sanctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X