ദാവൂദ് ഇബ്രാഹിമിനെ വിഷം നല്കി കൊല്ലാന്‍ ശ്രമം? ഗുരുതരാവസ്ഥയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കറാച്ചി: കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന് സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം ദാവൂദ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന് ഇക്കാര്യം പലപ്പോഴും സ്ഥിരീകരിക്കാറില്ല. ഇന്ത്യ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ് പാകിസ്താനില്‍ കഴിയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന ചില ചിത്രങ്ങളും മുമ്പ് പുറത്തുവന്നിരുന്നു.

ഇന്ത്യയുടെ ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളികളിലൊരാളാണ് ദാവൂദ്. മുംബൈ അധോലോകവുമായും, തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടെല്ലാം ദാവൂദിനെതിരെ കേസുകളുണ്ട്. 1993ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ദാവൂദ്. അതേസമയം ദാവൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം രഹസ്യമായി തുടരുകയാണ്. ഇന്ത്യന്‍ അധികൃതരോ അതുപോലെ പാകിസ്താന് ഏജന്‍സികളോ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.
എങ്ങനെയാണ് വിഷം അകത്ത് ചെന്നത് എന്ന കാര്യം ദുരൂഹമായി തുടരുകയാണ്. ദാവൂദ് എവിടെയാണ് താമസിക്കുന്നതെന്ന കാര്യം അതീവ രഹസ്യമായി സൂക്ഷിക്കുന്ന കാര്യമാണ്. പാകിസ്താനിലും ദുബായിലുമായി ദാവൂദ് താമസിക്കുന്നതായി വിവിധ അന്വേഷണ ഏജന്‍സികള്‍ ചിത്രങ്ങള്‍ സഹിതം അവകാശപ്പെട്ടിരുന്നു. ഇതിനിടെയാണ് കറാച്ചിയില്‍ ദാവൂദ് അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്ക്ക ആയുധങ്ങളും വെടിക്കോപ്പുകളെല്ലാം നല്‍കിയത് ദാവൂദ് ഇബ്രാഹിമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴായി ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ദാവൂദ് തങ്ങളുടെ രാജ്യത്ത് ഇല്ലെന്ന നിലപാടാണ് പാകിസ്താന് സര്‍ക്കാര്‍ എപ്പോഴും സ്വീകരിച്ച് വരുന്നത്. അതേസമയം ആശുപത്രിയില്‍ കനത്ത കാവലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്താന് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡോണ്‍, ജിയോ ടിവികളിലൊന്നും ഇത്തരമൊരു സംഭവത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. നേരത്തെ തന്നെ ദാവൂദിന്റെ ആരോഗ്യനില മോശമാണെന്ന് ഫ്രീപ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഊന്നുവടിയില്ലെങ്കില്‍ നടക്കാന്‍ പോലും ദാവൂദിന് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications