ആ ലക്ഷ്യം നേടി ഖത്തര്‍!! അതിര്‍ത്തി വിട്ടുകൊടുത്ത് സൗദി... തൊട്ടുപിന്നാലെ ബിന്‍ സല്‍മാന്റെ കത്ത്
ദോഹ: മൂന്ന് വര്‍ഷത്തെ അകല്‍ച്ച മാറ്റിവച്ച് ഐക്യത്തിന്റെ പാതയിലെത്തിയ ഖത്തറും സൗദിയും ബന്ധം ദൃഢമാക്കുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് പ്രത്യേക സന്ദേശം അയച്ചു. ഖത്തറിലെ സൗദി അംബാസഡര്‍ മുഖേനയാണ് സന്ദേശം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞ സൗദി കിരീടവകാശി, അന്താരാഷ്ട്ര വിഷയങ്ങള്‍ ഉള്‍പ്പെടെ സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഖത്തറും സൗദിയും തമ്മില്‍ ഏറെ കാലമായി നിലവിലുണ്ടായിരുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതുപ്രകാരം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലെ കൂടുതല്‍ പ്രദേശം സൗദി ഭരണകൂടം ഖത്തറിന് വിട്ടുകൊടുത്തു. തൊട്ടുപിന്നാലെയാണ് ബിന്‍ സല്‍മാന്‍ കത്തയച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഖത്തറുമായി കരാതിര്‍ത്തി പങ്കിടുന്ന ഏക രാജ്യം സൗദി അറേബ്യയാണ്. 2017 ജൂണില്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ സൗദി അറേബ്യ അതിര്‍ത്തി അടയ്ക്കുകയായിരുന്നു. സൗദിക്കൊപ്പം യുഎഇയും ബഹ്‌റൈനും ഈജിപ്തും ചേര്‍ന്നതോടെ ഖത്തര്‍ വലിയ പ്രതിസന്ധി നേരിട്ടു. എന്നാല്‍ നിരന്തരരമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉപരോധം സൗദി പിന്‍വലിച്ചു.

സൗദി അറേബ്യയിലെ അല്‍ ഉലയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനുരജ്ഞന കരാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒപ്പുവച്ചത്. ഇനി ഐക്യത്തോടെ മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് നേരത്തെയുള്ള കരാറുകള്‍ പുനസ്ഥാപിക്കുന്നത്. കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ആദ്യ പടിയായി അതിര്‍ത്തി തര്‍ക്കം പരിഹരിക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ കൂടുതല്‍ പ്രദേശം ഖത്തറിന് വിട്ടുകൊടുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. ഇതുപ്രകാരമുള്ള അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായി. ഖത്തറിന്റെ അതിര്‍ത്തി വികസിച്ചിരിക്കുകയാണിപ്പോള്‍. ഖത്തറിന്റെ തെക്കന്‍ പ്രദേശത്തെ അല്‍ വഖ്‌റ മുന്‍സിപ്പാലിറ്റിയിലെ ഖൗറുല്‍ ഉദൈദ് ആണ് സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗം.

ഖത്തറും സൗദിയും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയ കരാറിന്റെ ഭാഗമായി അതിര്‍ത്തിയില്‍ ഖത്തറിന്റെ പതാക നാട്ടി. ഖത്തറിന്റെ പരമാധികാരം സൗദി അംഗീകരിച്ചതിന് തെളിവാണിതെന്ന് കിങ്‌സ് കോളജ് ലണ്ടനിലെ പ്രഫസര്‍ ആന്‍ഡ്രസ് ക്രൈഗ് പറഞ്ഞു. അതിര്‍ത്തി നിര്‍ണയം സംബന്ധിച്ച കരാര്‍ ഗള്‍ഫ് പ്രതിസന്ധിക്ക് മുമ്പ് തന്നെ നിലവില്‍ വന്നിരുന്നെങ്കിലും ഉപരോധം പ്രഖ്യാപിച്ചതോടെ നീണ്ടുപോകുകയായിരുന്നു.

സൗദിയുടെ കൈവശമുണ്ടായിരുന്ന ഭൂപ്രദേശം ഖത്തറിന് കൈമാറാന്‍ നേരത്തെ കരാറിലെത്തിയിരുന്നു. ഉപരോധം കാരണം നടപടികള്‍ വൈകി. ഇപ്പോള്‍ ഉപരോധം പിന്‍വലിക്കുകയും ബന്ധം ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അതിര്‍ത്തി നിര്‍ണയം ഈ മാസം ആദ്യത്തില്‍ പൂര്‍ത്തിയാക്കിയത്. അല്‍ ഉല കരാറിന്റെ ഭാഗമാണ് ഈ അതിര്‍ത്തി പ്രദേശങ്ങളുടെ കൈമാറ്റമെന്ന് ആന്‍ഡ്രസ് ക്രൈഗ് പറയുന്നു.
നോക്കി നിന്നു പോകും!! മഹാരാജാവും രാജ്ഞിയും... വിനയന്‍ സിനിമയുടെ വൈറല്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

കഴിഞ്ഞ ആഗസ്റ്റില്‍ ഖത്തറിന്റെയും സൗദിയുടെയും നയതന്ത്ര പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരു പ്രത്യേക സമിതി രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു. സൗദി അറേബ്യയ്ക്കും ഖത്തറിനും വിഷന്‍ 2030 എന്ന പദ്ധതിയുണ്ട്. ഈ പദ്ധതി സമ്പൂര്‍ണമായ തോതില്‍ വിജയിക്കണമെങ്കില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ആവശ്യമാണെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയും ചെയ്തു.

സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് രൗജകുമാരന്‍ ഖത്തറുമായുള്ള ബന്ധം ശക്തിപ്പെട്ടുവെന്ന് അടുത്തിടെ പറഞ്ഞതും ഗള്‍ഫ് മേഖലയ്ക്ക് ഉണര്‍വേകിയിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് ഇരുരാജ്യങ്ങളും പരസ്പരം അംബാസഡര്‍മാരെ നിയോഗിച്ചത്. ഖത്തര്‍ അമീറും സൗദി കിരീടവകാശിയും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഒരുമിച്ചുള്ള അനൗപചാരിക വേഷത്തിലെ ഫോട്ടോ പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. ലബ്‌നാനുമായുള്ള തര്‍ക്കത്തില്‍ സൗദിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍ ഖത്തര്‍.












Click it and Unblock the Notifications