ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് 27 മില്യണ്‍ നഷ്ടപരിഹാരം, ഇതുവരെയുള്ള ഉയര്‍ന്ന നഷ്ടപരിഹാരം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പോലീസിന്റെ വംശവെറിക്കിരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ കുടുംബത്തിന് 27 മില്യണ്‍ നഷ്ടപരിഹാരം. ഏകദേശം 200 കോടിയോളം രൂപ വരുമിത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിചാരണയ്ക്ക് മുമ്പ് ഇത്ര വലിയൊരു തുക ഇരയുടെ കുടുംബത്തിന് ലഭിക്കുന്നതെന്ന് അഭിഭാഷകര്‍ പറഞ്ഞു. മിനിയോപൊളിസ് ഭരണകൂടത്തിനും പോലീസിനുമെതിരെ ഫ്‌ളോയിഡിന്റെ കുടുംബം നടത്തിയ നിയമപോരാട്ടത്തില്‍ ഒത്തുതീര്‍പ്പുണ്ടായപ്പോഴാണ് നഷ്ടപരിഹാര തുക വിധിച്ചത്.

ഇത്രയും വലിയ തുക നല്‍കുന്നതിന് മുമ്പ് പബ്ലിക് സെഷനും ഉണ്ടായിരുന്നു. അതില്‍ എല്ലാവരും ഐകണ്‌ഠ്യേന ഈ തുകയെ അംഗീകരിച്ചു. രണ്ട് വര്‍ഷം മുമ്പ് ഒരു വെളുത്ത വര്‍ഗക്കാരിയായ യുവതിയുടെ കുടുംബത്തിന് നല്‍കിയ നഷ്ടപരിഹാര തുകയായ 20 മില്യണായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. അതും പോലീസുകാരാല്‍ കൊല്ലപ്പെട്ട യുവതിയുടെ കേസായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് കഴിഞ്ഞ ജൂണിലാണ് കൊല്ലപ്പെട്ടത്. വെളുത്ത വര്‍ഗക്കാരനായ ഡെറിക് ചോവിന്‍ എന്ന പോലീസുകാരന്‍ ഫ്‌ളോയിഡിന്റെ പേരില്‍ നിസാര കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും, റോഡില്‍ വെച്ച് അദ്ദേഹത്തിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസ് ആഗോള തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. വലിയ പ്രതിഷേധങ്ങള്‍ ട്രംപ് ഭരണകൂടത്തിനെതിരെ നടന്നിരുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പേരില്‍ അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭം പിന്നീട് പല രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. തന്റെ സഹോദരന്‍ ഇവിടെയില്ലെങ്കിലും, മനസ്സ് കൊണ്ട് ഇവിടെ തന്നെ ഉണ്ടാവുമെന്നും ജോര്‍ജ് ഫ്‌ളോയിഡിന്റെ സഹോദരന്‍ ഫിലോനിസ് ഫ്‌ളോയിഡ് പറഞ്ഞു. ഇത്തരം നഷ്ടപരിഹാരം കറുത്ത വര്‍ഗക്കാരുടെ ജീവിതം കൂടി വിലപ്പെട്ടതാണെന്നുള്ള സന്ദേശമാണ് നല്‍കുന്നത്. ഒരുപക്ഷേ അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ വിധി ഉപകരിച്ചേക്കുമെന്നും അറ്റോര്‍ണി ക്രിസ് സ്റ്റിയുവര്‍ട്ട് പറഞ്ഞു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
അതേസമയം ജോര്‍ജ് ഫ്‌ളോയിഡ് കേസ് നേരത്തെ അമേരിക്കയ്ക്ക് വലിയ നാണക്കേട് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉണ്ടാക്കിയ സംഭവമായിരുന്നു. കേസില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരായ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ഈ സംഭവവും തിരിച്ചടി ലഭിക്കുന്നതിന് കാരണമായിരുന്നു. എത്ര വലിയൊരു തുകയും ഫ്‌ളോയിഡിനെ തിരിച്ചുകൊണ്ടുവരില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ലിസാ ബെന്‍ഡര്‍ പറഞ്ഞു.
നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications