ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ല.... യൂറോപ്പ് ഒറ്റക്കെട്ടാണ്, ചൈനയ്ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ്
ബെര്‍ലിന്‍: ചൈനയും ജര്‍മനിയും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നേരെയുള്ള ചൈനയുടെ ഭീഷണി വിലപ്പോവില്ലെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് തുറന്നടിച്ചു. ജര്‍മനിയിലെ ചൈനീസ് അംബാസിഡര്‍ നേരത്തെ ചെക് രാഷ്ട്രീയ നേതാവിനെതിരെ ഭീഷണികള്‍ ഉന്നയിച്ചിരുന്നു. ചെക് റിപബ്ലിക്കില്‍ നിന്നുള്ള സെനറ്റ് നേതാവ് നേരത്തെ തായ്വാന് സന്ദര്‍ശിച്ചിരുന്നു. ഇയാള്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും ഭീഷണിപ്പെടുത്തി.

താന്‍ ചെക് റിപബ്ലിക്കന്‍ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് മാസ് പറഞ്ഞു. ഞങ്ങള്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ എന്ന നിലയില്‍ ഏറ്റവും അടുത്ത രീതിയിലുള്ള സഹകരണമാണ് നടത്തുന്നത്. ഞങ്ങള്‍ വിദേശരാജ്യ സുഹൃത്തുക്കളോട് ബഹുമാനപൂര്‍വമാണ് പെരുമാറുന്നത്. അവരില്‍ നിന്നും അത് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഭീഷണികള്‍ ഇവിടെ വിലപ്പോവില്ലെന്ന് മാസ് പറഞ്ഞു. വാങ് യീയെ മുന്നില്‍ നിര്‍ത്തിയായിരുന്നു മറുപടി.
ചെക് സെനറ്റ് പ്രസിഡന്റ് മിലോസ് വിസ്ട്രിസില് ആയിരുന്നു നേരത്തെ തായ്വാന് സന്ദര്‍ശിച്ചത്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട് നിയമലംഘനമാണ് അദ്ദേഹം നടത്തിയതെന്നായിരുന്നു ചൈനീസ് വാദം. ചൈനീസ് സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കും. അദ്ദേഹം എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് വാങ് ബെര്‍ലിനില്‍ വെച്ച് കുറ്റപ്പെടുത്തി. വിസ്ട്രിസിലിനൊപ്പം 90 അംഗ സംഘവുമുണ്ടായിരുന്നു. അതിലേറെ ചൈനയെ ചൊടിപ്പിച്ച് പ്രാഗ് മേയര്‍ സെഡനിക് റിബ്ബിന്റെ സാന്നിധ്യമാണ്. ഇയാള്‍ ചൈനീസ് വിമര്‍ശകനാണ്. നേരത്തെ തായ്പേയെ പ്രാഗിന്റെ സോദരി നഗരമായി റിബ് പ്രഖ്യാപിച്ചിരുന്നു.
ഒരു മണിക്കൂറോളം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വാങ് ചൈനയുടെ ഹോങ്കോംഗ് നിലപാടുകളെ കുറിച്ചാണ് സംസാരിച്ചത്. കോവിഡ് കൈകാര്യംചെയ്തത്, ഉയിഗുര്‍ മുസ്ലീങ്ങളെ കുറിച്ചും സംസാരിച്ചു. ചൈന വിദേശബന്ധം തകര്ക്കുയാണെന്ന ആരോപണത്തെ വാങ് തള്ളി. ഞങ്ങള്‍ ആര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ചൈനയും യൂറോപ്പ്യന്‍ യൂണിയനും തമ്മിലുള്ള സംരംഭക ഉടമ്പടി ഈ തര്‍ക്കത്തില്‍ മുങ്ങി പോയി. യൂറോപ്പ്യന്‍ യൂണിയന് ഒരിക്കലും കളിപ്പാവയാവില്ലെന്നും, യുഎസ്സും ചൈനയും റഷ്യയും ചേര്‍ന്ന് ആഗോള രാഷ്ട്രീയ മേഖലയെ പിടിച്ചുകുലുക്കുകയാണെന്നും ആരോപിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications