Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യനില്‍ നിന്ന് മൂന്ന് തീജ്വാലകള്‍, ഭൂമിയുടെ നേര്‍ക്ക് എത്തുന്നു, സംഭവിക്കാം ഇക്കാര്യങ്ങള്‍

സൂര്യനില്‍ നിന്ന് വീണ്ടും തീജ്വാലകള്‍ വരുന്നു. വിസ്‌ഫോടനത്തെ തുടര്‍ന്നാണ് കൊറോണല്‍ മാസ് ഇജക്ഷനുകള്‍ വീണ്ടും രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് സൂര്യന്‍ വീണ്ടും തീതുപ്പിയിരിക്കുകയാണ്. ഇവ ഭൂമിയുടെ കാന്തിക മണ്ഡലത്തില്‍ ഇന്ന് വന്ന് ഇടിക്കാനാണ് സാധ്യത. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. ഒന്നല്ല മൂന്ന് കൊറോണല്‍ മാസ് ഇജക്ഷനുകളാണ് എത്തിയത്.

അതിനര്‍ത്ഥം മൂന്ന് അതിശക്തമായ സൗരജ്വാലകള്‍ ഭൂമിയിലേക്ക് എത്തുമെന്നാണ്. ഈ സിഎംഇകള്‍ സൂര്യനില്‍ അടുത്തിടെയുണ്ടായ ഏറ്റവും ശക്തമായ വിസ്‌ഫോടനത്തില്‍ രൂപപ്പെട്ടതാണ്. അതുകൊണ്ട് ഇവയ്ക്ക് തീവ്രത വര്‍ധിക്കും. ഇവ മൂന്നും കൂടി ഒന്നായി കൊടുങ്കാറ്റിന്റെ രൂപത്തിലാണ് എത്തുക. രാക്ഷസ ജ്വാലകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കാം.

solar-storm

അതേസമയം ഇന്ന് രാവിലെയോ അതിന് ശേഷമോ ഇവ ഭൂമിയിലേക്ക് എത്താമെന്ന സൂചനയാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ചിലപ്പോള്‍ ഇവ വൈകാനുള്ള സാധ്യതയും ശക്തമാണ്. സൂര്യനിലെ സണ്‍സ്‌പോട്ട് എആര്‍3514ല്‍ നിന്നാണ് ഈ വിനാശകാരികളായ സൗരജ്വാലകള്‍ രൂപം കൊണ്ടത്. ഇവിടെയാണ് വിസ്‌ഫോടനം ഉണ്ടായത്. ഏറ്റവും സജീവമായ സണ്‍സ്‌പോട്ടുകളിലൊന്നാണ് എആര്‍ 3514. ഡിസംബര്‍ 13 മുതല്‍ ഇവ തുടര്‍ച്ചയായി തീ തുപ്പി കൊണ്ടിരിക്കുകയാണ്.

രാക്ഷസ ജ്വാലകള്‍ക്ക് അതിലൂടെ അതിവേഗം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. എക്‌സ് 2.8 ക്ലാസ് വിഭാഗത്തില്‍ വരുന്ന അതിശക്തമായ ജ്വാലകളാണിത്. അടുത്തിടെ വന്‍ അതിശക്തമായ സൗര കൊടുങ്കാറ്റുകളില്‍ ഒന്നാണിത്. ഈ വാരാന്ത്യം മുഴുവന്‍ ഭൗമകാന്തിക പേമാരി തന്നെ സൃഷ്ടിക്കാനുള്ള കരുത്തും ഊര്‍ജവും ഈ തീജ്വാലകള്‍ക്കുണ്ട്. അതാണ് ഇവയെ അപകടകാരികളാക്കുന്നത്.

ജി2 വിഭാഗത്തില്‍ വരുന്ന ഭൗമകാന്തിക കൊടുങ്കാറ്റിനുള്ള സാധ്യതയുണ്ടെന്നാണ് എന്‍ഒഎഎ മുന്നറിയിപ്പ് നല്‍കുന്നത്. ഇവ ജി3 വിഭാഗത്തിലുള്ള തീവ്ര കൊടുങ്കാറ്റായി മാറാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. കാരണം സാഹചര്യങ്ങള്‍ അത്തരത്തിലാണ്. ഇവ വലിയ പ്രതിസന്ധികള്‍ ഭൂമിക്കുണ്ടാവും. പ്രത്യേകിച്ച് ഭൂമിയുടെ മാഗ്നറ്റോസ്ഫിയറിന് ഇവ പ്രശ്‌നങ്ങളുണ്ടാക്കും.ഭമിയുടെ ഭൗമകാന്തിക മണ്ഡലം സ്വാധീനം ചെലുത്തുന്ന മേഖലയാണിത്.

സൂര്യനിലെ നിരന്തരമായ വിസ്‌ഫോടനങ്ങളെ തുടര്‍ന്നാണ് ഈ കൊടുങ്കാറ്റുകള്‍ ഭൗമ കാന്തിക മണ്ഡലത്തെ ലക്ഷ്യമിട്ടെത്താന്‍ കാരണം. 2017 സെപ്റ്റംബര്‍ പത്തിന് ശേഷമുള്ള ഏറ്റവും തീവ്രവമായ സൗര കൊടുങ്കാറ്റാണ് ഇപ്പോള്‍ വരുന്നത്. ആറ് വര്‍ഷം മുമ്പ് എക്‌സ് 8.2 വിഭാഗത്തിലുള്ള കൊടുങ്കാറ്റാണ് ഉണ്ടായത്. ഇവ എആര്‍ 3514 സണ്‍ സ്‌പോട്ടില്‍ നിന്നാണ് രൂപം കൊണ്ടത്.

രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സൗര കൊടുങ്കാറ്റായിരുന്നു ഇത്. ഭൂമിയില്‍ ആശയവിനിമ സംവിധാനങ്ങളെല്ലാം നിശ്ചലമാവുകയും ചെയ്തു. ജിപിഎസ്, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഇവ ബാധിക്കും. അത് ഭൂമിയിലെ പ്രവര്‍ത്തനങ്ങളെ തന്നെ ബാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+