60 ഭൂമിയോളം വലിപ്പം, സൂര്യന് രാക്ഷസരൂപം, വന്‍ ദ്വാരം രൂപപ്പെട്ടു, സംഭവിക്കുന്നത് ഇക്കാര്യം
സൂര്യന്റെ അന്തരീക്ഷത്തില്‍ ഞെട്ടിപ്പിക്കുന്ന പുതിയൊരു പ്രതിഭാസം. ഭീകര രൂപത്തിലുള്ള ഒരു ഇരുണ്ട ദ്വാരമാണിത്. രാക്ഷസ രൂപം കൈവരിച്ച ഈ ദ്വാരം അറുപത് ഭൂമികള്‍ ഒന്നിച്ച ചേര്‍ത്ത അത്രയും വരും ഇവ അതിശക്തമായ റേഡിയേഷനുകള്‍ പുറന്തള്ളുന്നുണ്ട്. ഇവ എല്ലാം ചേര്‍ത്തുള്ള വലിയ ദ്വാരമാണ് അറുപതോളം ഭൂമിയുടെ വലിപ്പമുള്ളത്. സൂര്യനില്‍ ഇത്ര വലിയ പ്രതിഭാസങ്ങള്‍ അങ്ങനെ ഉണ്ടാവാറേയില്ല.
സോളാര്‍ സൈക്കിനെ തുടര്‍ന്നാണ് ഇവ രൂപീകരിക്കപ്പെടുക. സൂര്യനിലെ രാസപ്രക്രിയകള്‍ നിരന്തരം സംഭവിക്കുകയും, ഇത് വിസ്‌ഫോടനങ്ങള്‍ക്ക് കാരണമാവുകയും ഈ കാലയളവില്‍ സംഭവിക്കും. സൂര്യന്‍ ഏറ്റവും സജീവമായിരിക്കും കാലയളവായിരിക്കും സോളാര്‍ സൈക്കിള്‍. അതേസമയം ഈ ദ്വാരത്തിലൂടെ സൗര ജ്വാലകള്‍ ഭൂമിയിലേക്ക് എത്തും. സൂര്യന്റെ ഇക്വേറ്ററില്‍ ഡിസംബര്‍ രണ്ടിന് ഒരു കറുത്ത ദ്വാരമായി രൂപം കൊണ്ട കൊറോണല്‍ ഹോള്‍ എട്ട് ലക്ഷത്തോളം കിലോമീറ്ററോളമുള്ള വലിപ്പമേറിയതായി മാറിയിരിക്കുകയാണ്.

സോളാര്‍ സൈക്കിളില്‍ മുമ്പൊന്നും കാണാത്ത വിധത്തിലാണ് ഇവ രൂപം കൊണ്ടിരിക്കുന്നത്. ഇത്രയും കിലോമീറ്ററുകള്‍ 60 ഭൂമിയേക്കാളും വലിപ്പം വരും. ഡിസംബര്‍ നാല് മുതല്‍ ഈ ദ്വാരം ഭൂമിയിലേക്കുള്ള പാതയിലാണ് ഉള്ളത്. ഇവയില്‍ നിന്ന് സൗര ജ്വാലകള്‍ വര്‍ഷിച്ചാല്‍ അതിവേഗം അവ ഭൂമിയിലെത്തും. അടുത്തിടെ രൂപം കൊണ്ട് ഇത്തരം ഹോളുകള്‍ ജി2 വിഭാഗത്തില്‍ വരുന്ന ജിയോമാഗ്നറ്റിക് സ്‌റ്റോമിനാണ് വഴിവെച്ചത്.
ഭൗമകാന്തിക പേമാരി എന്ന് ഇതിനെ വിശേഷിപ്പിക്കാം.അതേസമയം ജി2 വിഭാഗത്തിലുള്ള സൗര ജ്വാലകള്‍ ഭൂമിയില്‍ പതിച്ചാല്‍ പോലും ജിപിഎസ്സുകള്‍, ഇന്റര്‍നെറ്റ്-മൊബൈല്‍ സേവനങ്ങള്‍ എന്നിവ തടസ്സപ്പെടും. ഇവ തീവ്രമായാല്‍ നമ്മുടെ സാറ്റലൈറ്റുകളെ പോലും പൂര്‍ണമായും നശിപ്പിച്ച് കളയും. ഇത് കാരണം മാസങ്ങളോളം ഭൂമിയുടെ എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളെയും ഇവ താളം തെറ്റിക്കും.
അക്ഷരാര്‍ത്ഥത്തില്‍ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ പലതും സ്തംഭിക്കും. കാരണം ഇന്റര്‍നെറ്റും, ജിപിഎസ്സും, മൊബൈല്‍ സേവനങ്ങളുമെല്ലാം അടങ്ങുന്നതാണ് നമ്മുടെ ഗ്രഹത്തിലെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും. ചിലപ്പോള്‍ ഈ സൗര വിസ്‌ഫോടനത്തിന്റെ തീവ്രത പ്രതീക്ഷിച്ച അത്ര ഉണ്ടാവാനും സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇപ്പോള്‍ സംഭവിക്കുന്ന വിസ്‌ഫോടനം ജി1 കാറ്റഗറിയില്‍ വരുന്നതായിരിക്കുമെന്നാണ ശാസ്ത്രജ്ഞര്‍ കരുതുന്നത്. അതേസമയം സൂര്യനില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഈ വലിയ ദ്വാരം എത്ര കാലം അവിടെ ഉണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് കൃത്യമായി അറിയില്ല. സൂര്യനെ അവര്‍ നിരീക്ഷിക്കുന്നുണ്ട്.
നേരത്തെയുള്ള കൊറോണല്‍ ഹോളുകള്‍ ഒരു സൗര ഭ്രമണം വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു. അതായത് 27 ദിവസത്തോളം ഇവ സജീവമായി സൂര്യനിലുണ്ടാവും. അതേസമയം ഈ ദ്വാരം നിലവില്‍ ഭൂമിയെ അഭിമുഖീകരിച്ചാണ് നില്‍ക്കുന്നതെങ്കിലും, വൈകാതെ തന്നെ ഇവ ഭ്രമണം ചെയ്ത് മാറുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.












Click it and Unblock the Notifications