Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന അറിഞ്ഞ് കളിക്കുന്നു, ഇനി പൊന്ന് ഒഴുകും.! സ്വര്‍ണ കയറ്റുമതിക്കും ഇറക്കുമതിക്കും ലൈസന്‍സിംഗിന് ഇളവ്

സ്വര്‍ണ വില ആഗോള വിപണിയില്‍ ഒാരോ ദിവസവും റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. സ്വര്‍ണ വില വര്‍ധിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എണ്ണ വില, ഡോളര്‍ മൂല്യം, കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണം വാങ്ങല്‍ തുടങ്ങി കാലാവസ്ഥാ വ്യതിയാനം വരെ സ്വര്‍ണ വിലയെ സ്വാധീനിക്കും. അതിനാല്‍ തന്നെ നാളെ സ്വര്‍ണ വിലയില്‍ എന്ത് സംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കാനാവില്ല.

അമേരിക്ക തുടങ്ങി വെച്ച താരിഫ് യുദ്ധം സമീപകാലത്ത് സ്വര്‍ണ വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അമേരിക്കയ്ക്ക് അതേ നാണയത്തില്‍ മറുപടി പറഞ്ഞ് ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയും എത്തിയതോടെ താരിഫ് യുദ്ധം മൂര്‍ച്ഛിച്ചു. അമേരിക്കയ്ക്ക് ബദലായി ചൈന-റഷ്യ കമ്മ്യൂണിസ്റ്റ് ചേരി എന്ന ലോകക്രമം രൂപപ്പെട്ടേക്കും എന്ന തരത്തില്‍ എല്ലാം വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്.

Gold

അതിനിടെ സ്വര്‍ണ വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്തൃ രാജ്യമായ ചൈന, സ്വര്‍ണ കയറ്റുമതിക്കും ഇറക്കുമതിക്കും ലൈസന്‍സിംഗ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ പദ്ധതിയിടുന്നു. ചൈന യുഎസ് ഡോളറില്‍ നിന്ന് കരുതല്‍ ധനം പിന്‍വലിക്കുന്നത് തുടരുന്നതിനാലാണ് ഇത്.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ (പിബിഒസി) കരട് നിര്‍ദ്ദേശമനുസരിച്ച്, 'മള്‍ട്ടി-യൂസ് പെര്‍മിറ്റുകള്‍', അതായത് വേഗത്തിലുള്ള അംഗീകാര സംവിധാനങ്ങള്‍, സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയ തുറമുഖങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് അവയുടെ ഉപയോഗം വിപുലീകരിക്കാന്‍ രാജ്യം പദ്ധതിയിടുന്നു. അവയുടെ സാധുത ഒമ്പത് മാസത്തേക്ക് നീട്ടാനും ഓരോ പെര്‍മിറ്റും എത്ര തവണ ഉപയോഗിക്കാമെന്നതിനുള്ള പരിധികള്‍ നീക്കം ചെയ്യാനും സെന്‍ട്രല്‍ ബാങ്ക് ഉദ്ദേശിക്കുന്നു.

ബ്ലൂംബെര്‍ഗ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പേപ്പര്‍വര്‍ക്കുകള്‍ വെട്ടിക്കുറച്ചും ഇറക്കുമതി വേഗത്തിലാക്കിയും അതിര്‍ത്തി കടന്നുള്ള സ്വര്‍ണ വ്യാപാരം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പിബിഒസിയുടെ 2016 സംരംഭത്തിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ നടപടി. ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണ ശേഖരം ക്രമാനുഗതമായി വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

ആഗസ്റ്റില്‍ തുടര്‍ച്ചയായി പത്താം മാസവും സ്വര്‍ണം വാങ്ങല്‍ വര്‍ധിപ്പിച്ചു. നിക്ഷേപ ബാറുകള്‍ക്കും നാണയങ്ങള്‍ക്കുമുള്ള ആഭ്യന്തര ആവശ്യവും ശക്തമായി തുടരുന്നു. ബ്ലൂംബെര്‍ഗിന്റെ അഭിപ്രായത്തില്‍, ഈ വര്‍ഷം സ്വര്‍ണ വില ഏകദേശം 40% വര്‍ധിച്ചു. സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകള്‍, ഉയര്‍ന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ എന്നിവയാണ് ഇതിന് കാരണമായത്.

പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് തുറമുഖങ്ങളിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലൂടെ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുകയും ബാഹ്യ ആഘാതങ്ങളോട് പ്രതികരിക്കുകയും ചെയ്യും എന്ന് പിബിഒസി പറഞ്ഞു. ഒക്ടോബര്‍ 13 വരെ പൊതുജനങ്ങളുടെ പ്രതികരണത്തിനായി ഈ നിര്‍ദ്ദേശം തുറന്നിരിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+