Get Updates
Get notified of breaking news, exclusive insights, and must-see stories!

വില കൂടിയാലും സ്വര്‍ണം വാങ്ങാതിരിക്കില്ല, റംസാനില്‍ പുതിയ ട്രെന്റ്..; വന്‍ നീക്കവുമായി ഖത്തര്‍

ദോഹ: സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ എല്ലായിടത്തും വിപണിയെ ബാധിക്കാറുണ്ട്. വില പിടിവിട്ട് ഉയരുമ്പോള്‍ സ്വര്‍ണം വാങ്ങുന്നതിലെ അളവില്‍ ചെറിയ വ്യത്യാസം വരുമെങ്കിലും സ്വര്‍ണത്തെ പൂര്‍ണമായി കൈയൊഴിയാന്‍ ആരും തയ്യാറല്ല, പ്രത്യേകിച്ച് മലയാളികള്‍. അതിനാല്‍ തന്നെ സ്വര്‍ണ വിപണി സജീവമായി തന്നെ നിലനില്‍ക്കുകയും ചെയ്യും. അതിനിടെ ആഘോഷം കൂടി വന്നാല്‍ വിപണി വീണ്ടും ഉണരും.

ആ ഒരു പ്രവണതയാണ് ഗള്‍ഫിലും ഇപ്പോള്‍ കാണുന്നത്. റംസാന്‍ മാസം ആരംഭിച്ചതോടെ നേരത്തെ മന്ദഗതിയിലായിരുന്ന സ്വര്‍ണ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. ഈദിന് പിന്നാലെ വിഷുവും അക്ഷയ തൃതീയയും വരുന്നതോടെ സ്വര്‍ണ വിപണിയില്‍ കൂടുതല്‍ ചലനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത കാലത്തായി റംസാന്‍, ഈദ് സമ്മാനങ്ങളായി സ്വര്‍ണം നല്‍കുന്നുണ്ട്.

gold

അതിനാല്‍ തന്നെ റംസാന്‍ കാലം ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ വിപണിയെ ചലനാത്മകമാക്കുന്നുണ്ട്. ഇന്നത്തെ വിപണി അനുസരിച്ച് ഖത്തറില്‍ സ്വര്‍ണത്തിന് ഒരു ഗ്രാമിന് 228 റിയാലും (5123 രൂപ) പവന് 1824 റിയാലും (40985 രൂപ) ആണ് വില. വില കുറയുമ്പോള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുകയും വില ഉയരുമ്പോള്‍ വില്‍ക്കുകയുമാണ് ഗള്‍ഫിലും പലരും ചെയ്യുന്നത്. ഇതോടൊപ്പം തന്നെ മുന്‍കൂര്‍ പണം നല്‍കി കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങുക എന്നതും ആള്‍ക്കാര്‍ പരീക്ഷിക്കുന്നുണ്ട്.

നിലവിലെ നിരക്കില്‍ മുന്‍കൂറായി പണം നല്‍കിയാല്‍ മൂന്ന് മാസം കഴിഞ്ഞ് സ്വര്‍ണം വില കൂടിയാലും ബുക്ക് ചെയ്ത വിലക്ക് തന്നെ സ്വര്‍ണം വാങ്ങാം. ഇനി വില കുറഞ്ഞാല്‍ ആ കുറഞ്ഞ വിലക്കും സ്വര്‍ണം ലഭിക്കും. അതിനാല്‍ തന്നെ ഈ മാര്‍ഗം അവലംബിക്കുന്നവരും നിരവധിയാണ്. ഖത്തറില്‍ റംസാനില്‍ സ്വര്‍ണ വ്യാപാരത്തിന്റെ പ്രധാന സീസണാണ് എന്നതിനാല്‍ മറ്റു സീസണുകളെ അപേക്ഷിച്ച് വില്‍പന 50 ശതമാനത്തില്‍ അധികം എത്താറുണ്ട്.

Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ

അതേസമയം സ്വര്‍ണ, ആഭരണ വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികളും തടസങ്ങളും പരിഹരിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ ഖത്തര്‍ തേടുന്നുണ്ട്. ഖത്തര്‍ ചേംബറിന്റെ കീഴില്‍ പുതിയ കമ്മിറ്റി രൂപീകരിച്ച് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വെല്ലുവിളികള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തു പകരുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ പ്രധാന സാമ്പത്തിക മേഖലയിലൊന്നാണ് സ്വര്‍ണ വ്യവസായ മേഖല.

അതിനിടെ ഇന്ത്യയിലും സ്വര്‍ണ വിപണി ഉണര്‍ന്നിട്ടുണ്ട്. അക്ഷയ ത്രിതീയ പ്രമാണിച്ച് വലിയ വ്യാപാരം നടക്കും എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. വിഷുവിനും ഈ ഒരു പ്രവണത തന്നെയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാകുക. അതിനാല്‍ വ്യാപാരികളും ഏറെ പ്രതീക്ഷയിലാണ്. മാത്രമല്ല കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ച് കഴിഞ്ഞതിനാല്‍ ഈ നിലക്കും വ്യാപാരം നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+