Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലുള്ളവര്‍ക്ക് സന്തോഷവാര്‍ത്ത; ഈ മാസത്തെ ശമ്പളം നേരത്തെ കിട്ടും

അബുദാബി: യു എ ഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളം വിതരണം ചെയ്യും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്. ഇത് പ്രകാരം യു എ ഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18 ദിവസം മുന്‍പ് ശമ്പളം ലഭിക്കും.

ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം നേരത്തേ വിതരണം ചെയ്യാനാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ 17 തിങ്കളാഴ്ച മുതല്‍ ശമ്പളം ലഭിക്കും. ഈദ് അല്‍ ഫിത്തര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. പത്ത് ദിവസങ്ങള്‍ കൂടിയാണ് ചെറിയ പെരുന്നാളിന് ഇനി ബാക്കിയുള്ളത്.

salary

റമദാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ചെറിയ പെരുന്നാള്‍ ഏപ്രില്‍ 21 വെള്ളിയാഴ്ച ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇയില്‍ മാര്‍ച്ച് 23ന് ആണ് റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിച്ചത്. റമദാനില്‍ 29 നോമ്പുകള്‍ പൂര്‍ത്തിയാവുന്ന ദിവസം മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ പിറ്റേ ദിവസമായിരിക്കും ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. അല്ലെങ്കില്‍ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസമായിരിക്കും ചെറിയ പെരുന്നാള്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് വേതന സുരക്ഷാ പദ്ധതി വഴി ശമ്പളം നല്‍കാതിരുന്ന മൂവായിരത്തിലേറെ സ്ഥാപനങ്ങള്‍ക്കെതിരെ യു എ ഇ നിയമനടപടി സ്വീകരിച്ചിരുന്നു. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും എന്ന് കഴിഞ്ഞ വര്‍ഷം തന്നെ യു എ ഇ വ്യക്തമാക്കിയിരുന്നു. ഡബ്ല്യുപിഎസ് മുഖേനെ വേതനം നല്‍കണമെന്നായിരുന്നു യു എ ഇ ഭരണകൂടം കമ്പനികളോട് പറഞ്ഞിരുന്നത്.

നേരത്തെ ഒമാനിലും ജീവനക്കാര്‍ക്ക് മുന്‍കൂട്ടി ശമ്പളം നല്‍കണം എന്ന് നിര്‍ദേശിച്ചിരുന്നു. ഒമാനിലെ സ്വകാര്യ കമ്പനികള്‍ അടക്കമുള്ളവര്‍ക്കായിരുന്നു ഒമാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഒമാനില്‍ ഈ മാസത്തെ ശമ്പളം ഏപ്രില്‍ 18 ന് മുന്‍പ് നല്‍കണം എന്നാണ് ഉത്തരവ്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഇത് വലിയ പ്രയോജനമാണ്.

Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+