യൂറോപ്പിലെ ജീവനക്കാരെ പിരിച്ചുവിടാനാവുന്നില്ല, ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ഗൂഗിളും ആമസോണും
ലണ്ടന്‍: ലോകത്താകെ ടെക് മേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നുകൊണ്ടിരിക്കുകയാണ്. യുഎസ്സില്‍ നിരവധി പേരെയാണ് ഗൂഗിളും ആമസോണും അടക്കമുള്ള ടെക് കമ്പനികള്‍ പുറത്താക്കിയത്. ഇന്ത്യയിലും ഇതിന്റെ തീവ്രത എത്തിയിരുന്നു. എന്നാല്‍ യൂറോപ്പില്‍ ഗൂഗിളും ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ബുദ്ധിമുട്ടുകയാണ്. യൂറോപ്പിലെ ശക്തമായ തൊഴില്‍ നിയമം കാണം വന്‍ കിട കമ്പനികള്‍ക്കൊന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ സാധിക്കുന്നില്ല.
യുഎസ്സിലെ കമ്പനികള്‍ പലരും ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടിരിക്കുകയാണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണിത്. എന്നാല്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മാത്രം ഇതൊന്നും പറഞ്ഞ് പിരിച്ചുവിടാനാവില്ല.നിലവില്‍ യൂറോപ്യന്‍ മേഖയിലാണ് പിരിച്ചുവിടലിന്റെ എണ്ണം കുറഞ്ഞിട്ടുള്ളത്. പ്രമുഖ ടെക് കമ്പനികളിലെല്ലാം ജീവനക്കാരെ പിരിച്ചുവിടാനാവാതെ നില്‍ക്കുകയാണ്.

ഇവര്‍ക്ക് പിരിച്ചുവിടണമെങ്കില്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തേണ്ടി വരും. അതേസമയം പലരും തങ്ങളെ ഇത് എപ്പോള്‍ ബാധിക്കുമെന്ന ഭയത്തിലാണ്. കാരണം ചര്‍ച്ചകള്‍ നടത്തി തൊഴിലാളി സംഘടനകള്‍ അതിനോട് സമ്മതം മൂളിയാല്‍ ഇവര്‍ക്ക് ജോലി പോകുമെന്നതാണ് അവസ്ഥ. ഫ്രാന്‍സിലും ജര്‍മനിയിലും ശക്തമായ തൊഴില്‍ നിയമങ്ങളാണ് ഉള്ളത്. മറ്റ് യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളേക്കാള്‍ കടുപ്പമാണ് ഇവിടെയുള്ള നിയമങ്ങള്‍.
ജനപ്രതിനിധികളുമായിട്ടാണ് ഗൂഗിള്‍ ഇപ്പോള്‍ സംസാരിക്കുന്നത്. ഇവരാണ് തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ എപ്പോഴും കമ്പനികളുമായി സംസാരിക്കുക. അതേസമയം പിരിച്ചുവിടും മുമ്പ് ഈ കൗണ്‍സിലുകളുമായി ടെക് കമ്പനികള്‍ സംസാരിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇവരുമായി ചോദിക്കുന്നതോടെ പിരിച്ചുവിടല്‍ നടപടികള്‍ നീളും.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
ഡാറ്റ ശേഖരണം, ചര്‍ച്ചകള്‍, അപ്പീല്‍ ഇങ്ങനെയുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമേ പിരിച്ചുവിടലിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂ. ഫ്രാന്‍സില്‍ ജീവനക്കാരോട് സ്വമേധയാ തങ്ങളുടെ കമ്പനിയില്‍ നിന്ന് ഒഴിഞ്ഞ് പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം സ്വമേധയാ കമ്പനിയില്‍ നിന്ന് പിരിഞ്ഞ് പോകുന്നവര്‍ക്ക് മികച്ച സെവറന്‍സ് പാക്കേജാണ് ഗൂഗിള്‍ നല്‍ക്കുന്നത്. ഇതിലൂടെ ജീവനക്കാരെ സന്തോഷിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇവര്‍ക്ക് രാജിവെക്കുന്നത് പ്രശ്‌നമില്ലെന്നും ഇതിലൂടെ കമ്പനിയെ അറിയിക്കാം. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ കമ്പനിയില്‍ നിന്ന് പോകുന്നതും കൂടി കണക്കിലെടുത്ത് വന്‍ തുകയാണ് ഗൂഗിള്‍ നല്‍കുക.
ആമസോണ്‍ അതുപോലെ 8 വര്‍ഷം പരിചയസമ്പത്തുള്ള സീനിയര്‍ മാനേജര്‍മാരോട് രാജിവെക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവര്‍ ഒരു വര്‍ഷത്തെ ശമ്പളും, ഒപ്പം ഗ്രാന്‍ഡുകളും നല്‍കാമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രോബേഷനറി കാലയളവിലുള്ള ജീവനക്കാരെ ഇപ്പോഴേ ആമസോണ്‍ പുറത്താക്കുന്നുണ്ട്.












Click it and Unblock the Notifications