ശാസ്ത്രജ്ഞൻ മരിയോ മോളിനയുടെ 80-ാം ജന്മദിനം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ

ഇതിഹാസ മെക്‌സിക്കൻ രസതന്ത്രജ്ഞനായ ഡോ മരിയോ മോളിനയുടെ 80-ാം ജന്മദിനത്തിൽ വർണ്ണാഭമായ ഡൂഡിലുമായി ഗൂഗിൾ. 1995-ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഡോ മരിയോ മോളിന, ഗ്രഹത്തിന്റെ ഓസോൺ പാളിയെ സംരക്ഷിക്കാൻ സർക്കാരുകളെ ഒരുമിച്ച് പ്രേരിപ്പിച്ചതിന്റെ ബഹുമതി അർഹിക്കുന്നന്ന മഹാനാണ്. മനുഷ്യരെയും സസ്യങ്ങളെയും വന്യജീവികളെയും ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായ ഭൂമിയുടെ ഓസോൺ കവചത്തെ രാസവസ്തുക്കൾ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് തുറന്നുകാട്ടിയ ഗവേഷകരിൽ ഒരാളായിരുന്നു അദ്ദേഹം.
1943 മാർച്ച് 19 ന് മെക്സിക്കോ സിറ്റിയിലാണ് മരിയോ മോളിന ജനിച്ചത്. കുട്ടിക്കാലത്ത് സയൻസിൽ വളരെയധികം അഭിനിവേശമുള്ള അദ്ദേഹം തന്റെ കുളിമുറിയെ ഒരു താൽക്കാലിക ലബോറട്ടറിയാക്കി മാറ്റി. തന്റെ കളിപ്പാട്ട മൈക്രോസ്‌കോപ്പിലൂടെ ചെറിയ ജീവികൾ തെന്നിമാറുന്നത് കാണുന്നതിന്റെ സന്തോഷവുമായി മറ്റൊന്നും താരതമ്യം ചെയ്യാൻ കഴിയില്ല, ഗൂഗിൾ കുറിച്ചു.
'ഹൈസ്‌കൂളിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഞാൻ ശാസ്ത്രത്തിൽ ആകൃഷ്ടനായിരുന്നു. വളരെ പ്രാകൃതമായ ഒരു കളിപ്പാട്ട മൈക്രോസ്കോപ്പിലൂടെ ആദ്യമായി പാരമീസിയയിലേക്കും അമീബയിലേക്കും നോക്കിയപ്പോഴുണ്ടായ എന്റെ ആവേശം ഞാൻ ഇപ്പോഴും ഓർക്കുന്നു, "ഡോ മോളിന നോബൽ സൈറ്റിലെ ജീവചരിത്രത്തിൽ എഴുതി.
Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..
തുടർന്ന് മെക്സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ജർമ്മനിയിലെ ഫ്രീബർഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഉന്നത ബിരുദവും നേടി. പഠനം പൂർത്തിയാക്കിയ ശേഷം, ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിലും പിന്നീട് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പോസ്റ്റ്ഡോക്ടറൽ ഗവേഷണം നടത്താൻ അദ്ദേഹം അമേരിക്കയിലേക്ക് മാറുകയും ചെയ്തു.
1970-കളുടെ തുടക്കത്തിൽ, സിന്തറ്റിക് രാസവസ്തുക്കൾ ഭൂമിയുടെ അന്തരീക്ഷത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഡോ മോളിന ഗവേഷണം തുടങ്ങി. ക്ലോറോഫ്ലൂറോകാർബണുകൾ ഓസോണിനെ തകർക്കുകയും അൾട്രാവയലറ്റ് വികിരണം ഭൂമിയുടെ ഉപരിതലത്തിൽ എത്താൻ ഇടയാക്കുകയും ചെയ്യുന്നുവെന്ന് ആദ്യമായി കണ്ടെത്തിയവരിൽ ഒരാളാണ് ഇദ്ദേഹം.
അദ്ദേഹവും സഹ-ഗവേഷകരും അവരുടെ കണ്ടെത്തലുകൾ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചു, അവർക്ക് 1995-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്തത് ഇതാണ്. ഇത് ഏകദേശം 100 ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉത്പാദനം വിജയകരമായി നിരോധിച്ചു.












Click it and Unblock the Notifications