16 വര്‍ഷം കമ്പനിയെ ജീവന്‍ പോലെ കണ്ടു; ഒടുവില്‍ ജീവക്കാരനെ പുറത്താക്കി ഗൂഗിള്‍
2006ല്‍ ഇന്റേണിയായിട്ടാണ് ജോയല്‍ ഗൂഗിളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. മറ്റൊരു ജോലി പോലും അദ്ദേഹം നോക്കിയിരുന്നു. തനിക്ക് മറ്റൊരു ജോലിയും അറിയില്ലെന്ന് ജോയല്‍ പറയുന്നു

വാഷിംഗ്ടണ്‍: ഗൂഗിള്‍ ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്ന തിരക്കിലാണ്. പലരെയും മുന്നറിയിപ്പ് പോലും നല്‍കാതെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആഗോള തലത്തില്‍ തന്നെ 12000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.
ഇപ്പോള്‍ ഗൂഗിളിന് പ്രാണന് തുല്യം ഇഷ്ടപ്പെട്ടിരുന്ന ഒരു ജീവനക്കാരനെയും കമ്പനി പുറത്താക്കിയിരിക്കുകയാണ്. ജോയല്‍ ലീച്ച് എന്നാണ് ഇയാളുടെ പേര്. 16 കൊല്ലത്തോളമാണ് ഇയാള്‍ ഗൂഗിളില്‍ പ്രവര്‍ത്തിച്ചത്.
2006ല്‍ ഇന്റേണിയായിട്ടാണ് ജോയല്‍ ഗൂഗിളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയത്. മറ്റൊരു ജോലി പോലും അദ്ദേഹം നോക്കിയിരുന്നു. തനിക്ക് മറ്റൊരു ജോലിയും അറിയില്ല. പക്ഷേ അവരെന്നെ പുറത്താക്കി. കമ്പനിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു ജീവനക്കാരനെയാണ് അവര്‍ പുറത്താക്കിയതെന്നും ഇയാള്‍ ആരോപിച്ചു.

ജോയലിനെ മാത്രമല്ല, അദ്ദേഹത്തിനൊപ്പമുള്ള ടീമിനെ മൊത്തം ഗൂഗിള്‍ പുറത്താക്കി. താന്‍ അവസാനമായി ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നത് രണ്ട് ദശാബ്ദം മുമ്പാണ്. ഗൂഗിളിന് ആത്മാര്‍ത്ഥമായി, സമര്‍പ്പണത്തോടെ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനെയാണ് നഷ്ടമായത്.അവരുടേത് മാത്രമാണ് നഷ്ടമെന്നും ജോയല്‍ പറയുന്നു.
തന്റെ ടീമിലെ മൊത്തം ആളുകളെയും രണ്ടാഴ്ച്ച മുമ്പ് പുറത്താക്കി. ഗൂഗിളിന്റെ പിരിച്ചുവിടല്‍ തീരുമാനപ്രകാരമാണ് ഇത്. എന്നെ സംബന്ധിച്ച് ഇത് വലിയ ഷോക്കായിരുന്നു.
ഇപ്പോഴും ഞാന്‍ ആലോചിക്കുന്നത്, ഇത്രയും പരിചയസമ്പത്തുള്ള ആളുകളെ എന്തിനാണ് ഗൂഗിള്‍ പിരിച്ചുവിടുന്നതെന്നാണ്. അതും വലിയ തോതില്‍ പെര്‍ഫോം ചെയ്ത് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. യാഥാര്‍ത്ഥ്യത്തിലേക്ക് വളരെ പതിയെയാണ് താന്‍ തിരിച്ചുവരുന്നതെന്നും ജോയല്‍ പറഞ്ഞു.
ഗൂഗിള്‍ എന്റെ ആകെയുള്ള ജോലി സ്ഥലമായിരുന്നു. മറ്റൊരിടത്തും ഞാന്‍ ജോലിക്ക് പോയിട്ടില്ല. ഇവിടെ ഇന്റേണിയായിട്ടാണ് തുടങ്ങിയത്. പതിനാറ് വര്‍ഷത്തിലേറെ അവിടെ ജോലി ചെയ്തു. ഗൂഗിള്‍ വളരെ മികച്ചൊരു കമ്പനിയാണ്.
വളരെ ബ്രില്യന്റായിട്ടുള്ള, ടാലന്റഡായിട്ടുള്ള ആളുകള്‍ ഉള്ള ഇടമാണ് ഗൂഗിളെന്നും ജോയല്‍ പറഞ്ഞു. അതേസമയം പിരിച്ചുവിട്ട ആളുകളോടും ജോയലിന് ചിലത് പറയാനുണ്ട്. ഗൂഗിള്‍ നിങ്ങള്‍ക്ക് വിലമതിക്കാനാവാത്ത കഴിവുകളാണ് തന്നത്.
ഒരുപാട് അറിവുകളും തന്നു. പല കമ്പനികളിലും നിങ്ങള്‍ മികച്ച ജീവനക്കാരനായിരിക്കും. കാരണം അങ്ങനെയുള്ള കഴിവുകള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. പോസിറ്റീവായി ഇരിക്കൂ. തീര്‍ച്ചയായും ജോലി നിങ്ങളെ തേടിയെത്തുമെന്നും ജോയല്‍ വ്യക്തമാക്കി.
പുതിയൊരു കരിയര്‍ കണ്ടുപിടിക്കാന്‍ സമയം ആയിരിക്കുന്നു. ഒട്ടും പരിചിതമല്ലാത്ത മേഖലയിലേക്കാണ് ഇറങ്ങുന്നത്. കാരണം രണ്ട് ദശാബ്ദത്തോളമായി ഒരു അഭിമുഖത്തില്‍ പങ്കെടുത്തിട്ട്. പുതിയ കാലത്ത് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു.
എന്തായാലും പുതിയൊരു അവസരത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന് നഷ്ടമായത് വിശ്വസ്തനായ, ദീര്‍ഘകാലമായി ഒപ്പമുള്ള ജീവനക്കാരനെയാണെന്നും ജോയല്‍ ഓര്‍മിപ്പിച്ചു.












Click it and Unblock the Notifications