കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക താല്‍പര്യത്തിന് വഴങ്ങിയില്ല; ഗൂഗിളില്‍ നിന്ന് പുറത്താക്കിയെന്ന് മുന്‍ ജീവനക്കാരന്‍

ഗൂഗിളിനെതിരെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഉന്നത ഉദ്യോഗസ്ഥയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തത് കൊണ്ടാണ് പിരിച്ചുവിട്ടതെന്നും റയാന്‍ ഒലോഹന്‍ എന്നയാള്‍ വെളിപ്പെടുത്തി

Google Oneindia Malayalam News
google

വാഷിംഗ്ടണ്‍: ഗൂഗിളിനെതിരെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കിയെന്നും, ഉന്നത ഉദ്യോഗസ്ഥയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തത് കൊണ്ടാണ് പിരിച്ചുവിട്ടതെന്നും റയാന്‍ ഒലോഹന്‍ എന്നയാള്‍ വെളിപ്പെടുത്തി.

2019ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ചായിരുന്നു കമ്പനിയിലെ ഒരു വലിയ ഉദ്യോഗസ്ഥയായ ടിഫനി മില്ലറുടെ ലൈംഗിക താല്‍പര്യത്തെ താന്‍ തള്ളിയത്.

അവര്‍ ലൈംഗിക താല്‍പര്യത്തോടെ തന്നെ സമീപിച്ചെന്നും, തെറ്റായ അര്‍ത്ഥത്തില്‍ സ്പര്‍ശിച്ചുവെന്നും റയാന്‍ വെളിപ്പെടുത്തി. തനിക്ക് ഏഷ്യന്‍ യുവതികളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് അറിഞ്ഞായിരുന്നു അവരുടെ ഈ സമീപനമെന്നും റയാന്‍ പറഞ്ഞു.

google

റയാന്‍ ഗൂഗിളിനെതിരെ കേസ് നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറയുന്നത് ടിഫനി മില്ലര്‍ ലൈംഗിക താല്‍പര്യത്തോടെ റയാന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ്. അവരുടെ വിവാഹ ജീവിതത്തില്‍ വേണ്ടത്ര സംതൃപ്തയല്ലെന്ന് പറഞ്ഞുവെന്നും റയാന്‍ വെളിപ്പെടുത്തി.

ബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; ഭൂമിയില്‍ ആ അപകടമെത്തും, മനുഷ്യര്‍ക്ക് സംഭവിക്കുക അക്കാര്യമെന്ന് പ്രവചനം

മാന്‍ഹട്ടനിലാണ് റയാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യം സഹപ്രവര്‍ത്തകരോട് പറയുന്നതില്‍ ആദ്യം തനിക്ക് അത്ര സുഖകരമായി തോന്നിയിരുന്നില്ല. എന്നാല്‍ ഇത് പിന്നീട് ഇത് ഗൂഗിളിന്റെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും റയാന്‍ പറഞ്ഞു.

അതേസമയം പരാതി നല്‍കിയതിന് ശേഷം തനിക്കെതിരെ അവര്‍ പ്രതികാര നടപടികള്‍ തുടങ്ങിയെന്ന് റയാന്‍ പറയുന്നു. തുടര്‍ച്ചയായി താന്‍ എന്ത് ചെയ്താലും പരാതിയായിരുന്നു. തനിക്കെതിരെ എച്ച്ആറില്‍ പരാതിയും നല്‍കി.

എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍

2021ല്‍ ഒരു പരിപാടിയില്‍ വെച്ച് മദ്യപിച്ച് തന്നെ അപമാനിക്കുന്ന തരത്തില്‍ അവര്‍ പെരുമാറി. പിന്നീട് അവര്‍ മാപ്പുപറഞ്ഞെങ്കിലും കാര്യങ്ങള്‍ ശുഭകരമായിരുന്നില്ല. തന്നെ മാനസികമായി ടിഫനി പീഡിപ്പിക്കുന്ന കാര്യം ഗൂഗിളിന് അറിയാമായിരുന്നു.

എന്നാല്‍ ഒരു നടപടിയും അവര്‍ എടുത്തില്ല. 2022ലും ഇത് തുടര്‍ന്നു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ പുറത്താക്കി. കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായി താന്‍ കാര്യങ്ങള്‍ ചെയ്യുന്നുവെന്നായിരുന്നു ആരോപണം.

ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; ഭയന്ന് വിറച്ച് നാട്ടുകാര്‍, വീഡിയോ പകര്‍ത്തി യുവാവ്

എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തനിക്ക് സാധിക്കുന്നില്ലെന്നായിരുന്നു പ്രധാന പരാതിയെന്നും റയാന്‍ പറഞ്ഞു. അതേസമയം ടിഫനി മില്ലര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. ഒരിക്കലും ലൈംഗിക താല്‍പര്യത്തോടെ റയാനെ സമീപിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.

ഇതൊരു സാങ്കല്‍പ്പിക പരാതിയാണ്. പറഞ്ഞിരിക്കുന്നത് മുഴുവന്‍ തെറ്റായതും, വ്യാജവുമായ കാര്യമാണത്. പലതും അയാള്‍ക്ക് ഇഷ്ടമുള്ളത് പോലെ വളച്ചൊടിച്ചതാണ്. ഗൂഗിളില്‍ തന്നേക്കാള്‍ സീനിയറായിരുന്നു റയാനെന്നും ടിഫനി പറഞ്ഞു.

English summary
google fired me because i reject one of the top officers sexual advancements says employee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X