ആഴ്ചയിലെ ഏറ്റവും മോശം ദിവസം ഏതാണ്? മോശക്കാരനുളള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഈ ദിവസത്തിന്
തിങ്കളാഴ്ച നല്ല ദിവസമാണ് എന്നാണല്ലോ പൊതുവെ ഉളള ഒരു വെപ്പ്. നല്ല കാര്യങ്ങള്‍ തുടങ്ങാന്‍ തിങ്കളാഴ്ച തിരഞ്ഞെടുക്കുന്നവരുണ്ട്. തിങ്കളാഴ്ച വ്രതമെടുക്കുന്നവരുണ്ട്. എന്നാല്‍ തിങ്കളാഴ്ച അത്ര നല്ല ദിവസമല്ല. ഒരാഴ്ചയിലെ ഏറ്റവും മോശപ്പെട്ട ദിവസം, അത് തിങ്കളാഴ്ചയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലാണ് തിങ്കളാഴ്ച ദിവസത്തിന് ഈ പുതിയ പട്ടം ചാര്‍ത്തി കിട്ടിയിരിക്കുന്നത്.
ഏറ്റവും മടുപ്പിക്കുന്നതും ബോറടിപ്പിക്കുന്നതുമായ ദിവസമായാണ് തിങ്കളാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം ഒരാഴ്ചയിലെ അവസാന അവധി ദിവസങ്ങള്‍ കഴിഞ്ഞ് വരുന്ന ആദ്യ ദിവസമാണ് തിങ്കള്‍ എന്നത് കൊണ്ട് തന്നെ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഏറ്റവും മോശം ദിവസം എന്ന പേര് അങ്ങനെ തിങ്കളാഴ്ച സ്വന്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയിലെ ഏറ്റവും മോശം ദിവസം എന്ന റെക്കോര്‍ഡ് ഔദ്യോഗികമായി തിങ്കളാഴ്ചയ്ക്ക് നല്‍കുന്നു എന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ട്വീറ്റ്.

നിരവധി പേരാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ട്വീറ്റിന് പ്രതികരണവുമായി രംഗത്ത് വന്നത്. തിങ്കളാഴ്ച മോശം ദിവസമായി പ്രഖ്യാപിക്കാന്‍ വളരെ വൈകിപ്പോയി എന്നാണ് ഒരാളുടെ പ്രതികരണം. ശരിയാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അക്കൗണ്ടില്‍ നിന്ന് മറുപടിയും നല്‍കിയിരിക്കുന്നു. തിങ്കളാഴ്ചയാണ് ഏറ്റവും മോശം ദിവസം എന്നുളള കാര്യത്തില്‍ ട്വിറ്റേറിയന്‍സിന് ആര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസമില്ല. തിങ്കളാഴ്ച ദിവസം തന്നെ ആഴ്ചയില്‍ നിന്ന് ഒഴിവാക്കിയാലോ എന്ന് ചോദിക്കുന്നവരുമുണ്ട്.
മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
മോശം ദിവസമായത് കൊണ്ട് തിങ്കളാഴ്ചയാണ് താന്‍ അവധി എടുക്കാറുളളതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് എന്ന് അറിയപ്പെടുന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് 143 മില്യണ്‍ കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. 22 ഭാഷകളില്‍ നൂറോളം രാജ്യങ്ങളിലായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രസിദ്ധീകരിക്കുന്നുണ്ട്. 1955 ആഗസ്റ്റ് 27ന് ആണ് ആദ്യമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് പ്രസിദ്ധീകരിക്കപ്പെട്ടത്.












Click it and Unblock the Notifications