കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത; ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി വിമാന കമ്പനികൾ

Google Oneindia Malayalam News

അബുദാബി: യാത്രക്കാർക്ക് വേണ്ടി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് വിമാന കമ്പനികൾ. അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ ആണ് വർദ്ധിപ്പിക്കുക.

എയർ അറേബ്യ, എമിറൈറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നീ കമ്പനികൾ ആണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. ഇന്ത്യയിലെ 9 നഗരങ്ങളിലേക്കാണ് പുതിയ സർവീസ്.

അബുദാബിയിൽ നിന്നും കണ്ണൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഗോ എയർ സർവീസുകൾ ഉണ്ടാകും. എന്നാൽ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ഡൽഹി, ജയ്പൂർ എന്നിവടങ്ങളിലേക്ക് എയർ അറേബ്യ സർവീസ് നടത്തും എന്നാണ് വിവരം.

1

അതേസമയം, പുതിയ തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ആഴ്ചയിൽ 170 വിമാന സർവീസുകൾ ഉണ്ടാകും. യാത്രക്കാർക്ക് വേണ്ടി ഗോ എയർ സർവീസും എമിറൈറ്റ്സ് ദുബായ് - മുംബൈ സർവീസും പ്രതി ദിനം സർവ്വീസ് നടത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 27 മുതൽ എയർ അറേബ്യ അബുദാബി സർവീസുകൾ തുടങ്ങും. എന്നാൽ, ഇത്തിഹാദ് എയർവേസും നിലവിൽ സർവീസുകൾ നടത്തുന്നുണ്ട്.

2

അതേസമയം, കോവിഡ് മഹാമാരിയും കൊവിഡിന്റെ രണ്ടാം തരംഗവും രാജ്യത്തെ വിമാന സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, മാർച്ച് 27 - മുതൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ച മുറയ്ക്കാണ് വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് വിമാന കമ്പനികൾ രംഗത്ത് എത്തിയിരിക്കുന്നത്.

കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു; വെന്റിലേറ്റർ മാറ്റി, നടൻ ശ്രീനിവാസന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗ‌തികുടുംബാംഗങ്ങളുമായി സംസാരിക്കുന്നു; വെന്റിലേറ്റർ മാറ്റി, നടൻ ശ്രീനിവാസന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗ‌തി

3

അതേസമയം, ഷാർജ - കോഴിക്കോട് വിമാന സർവീസ് വീണ്ടും പുനരാരംഭിച്ചിരുന്നു. മാർച്ച് 28 മുതലാണ് സർവീസുകൾ ആരംഭിച്ചത്. അന്താരാഷ്ട്ര വിമാന വിലക്ക് നീക്കിയതോടെ ആണ് വിമാന സർവീസ് വീണ്ടും പുനരാരംഭിച്ചിരുന്നത്. പ്രവാസികൾക്ക് ഏറെ സഹായകരവും ആകർഷിക്കുന്നതുമായ വിമാന സർവീസുകളിൽ ഒന്നാണ് ഷാർജ - കോഴിക്കോട് വിമാന സർവീസ്.

4

കൊവിഡ് സാഹചര്യത്തിന് മുൻപ് ആഴ്ചയിൽ എല്ലാ ദിവസവും പ്രവാസികൾക്കായി എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു. വർഷങ്ങളായി ഇന്ത്യൻ എയർലൈൻസ് വിമാനങ്ങളാണ് കോഴിക്കോട് നിന്നും ഷാർജയിലേക്ക് സർവീസ് നടത്തുന്നത്. വിമാന യാത്രക്കാർക്ക് വിമാനത്തിന്റെ സമയവും കൂടുതൽ ലഗേജുകൾ അനുവദിക്കുന്നതും ഏറെ പ്രധാന ഘടകമാണ്. നിലവിൽ ഈ വിമാന സർവീസുകളുടെ സമയം രാത്രി കാലങ്ങളിൽ ആണെന്നതും മറ്റൊരു പ്രത്യേകതയാണ്.

5

എല്ലാ ദിവസവും സർവീസുണ്ട്. ഷാർജയിൽ നിന്നും രാത്രി ഒരു മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്. എന്നാൽ, ഇന്ത്യൻ സമയം രാവിലെ 6 . 35 കൂടി വിമാനം കോഴിക്കോട് പറന്നിറങ്ങും. ഇതേപടി, കോഴിക്കോട് നിന്ന് രാത്രി പത്തിനാണ് ഷാർജ - കോഴിക്കോട് എയർ ഇന്ത്യ സർവീസ് പ്രവർത്തനമാരംഭിക്കുന്നത്. ഷാർജയിൽ ഇത് രാത്രി 12.05 - ന് എത്താറാണ് പതിവ്. വളരെ കുറഞ്ഞ നിരക്ക് എന്നതും പ്രവാസികളെ സംബന്ധിച്ച് ആശ്വാസമാണ്. ഷാർജയിലെ പ്രവാസികൾക്ക് കോഴിക്കോട് എത്തുന്നതിലേക്കായി 430 ദിർഹം വിമാന നിരക്കായി കൊടുത്താൽ മതിയാകും.എന്നാൽ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്കും സർവീസുകളുടെ എണ്ണത്തിൽ വർധനവ് വരുത്തിയിരുന്നു. മാർച്ച് അവസാനത്തോടെ ആണ് സർവീസുകളുടെ എണ്ണത്തിൽ വർധനവ് പ്രാബല്യത്തിൽ വന്നത്.

കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

English summary
gulf news; Airlines increases the number of flight services to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X