ബുര്‍ജ് ഖലീഫയുടെ അറ്റ് ദ ടോപ്പില്‍ സന്ദര്‍ശനം നടത്താന്‍ അവസരം; ഇത്രയും തുക മുടക്കിയാല്‍ മതി
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ അറ്റ് ദ ടോപ്പില്‍ സന്ദര്‍ശനം നടത്താന്‍ അവസരം. എന്നാല്‍ ഇത് സൗജന്യമല്ല. 60 ദിര്‍ഹമാണ് ഇതിനായി മുടക്കേണ്ടത്. പക്ഷേ ഇത് ചെറിയ തുകയാണ്. ബുര്‍ജ് 124, 125 നിലകളിലുള്ള അറ്റ് ദ ടോപ്പില്‍ 60 ദിര്‍ഹത്തിന് സന്ദര്‍ശനം നടത്താനുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്. എന്നാല്‍ ഇത് യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമായിട്ടാണ് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ മുപ്പത് വരെ പൊതു അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ഈ ആനുകൂല്യം ലഭിക്കുന്നതാണ്. വേനല്‍കാല ഓഫറായിട്ടാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.

സാധാരണ നിരക്കിനേക്കാള്‍ പകുതിയായിട്ടാണ് സന്ദര്‍ശന നിരക്ക് കുറച്ചിരിക്കുന്നത്. അട് ദ ടോപ്പ് സന്ദര്‍ശിക്കാന്‍ നേരത്തെ 159 റിയാല്‍ നല്‍കണമായിരുന്നു. ഇത് സമ്മര്‍ ഓഫറാണ്. ഈ ഓഫറിനായിരുന്നു എമിറേറ്റ്‌സ് ഐഡി ബുര്‍ജ് ഖലീഫയിലെത്തുമ്പോള്‍ കാണിക്കണം. അതിന് ശേഷമാണ് ഓഫര്‍ ലഭിക്കുക. ബുര്‍ജ് ഖലീഫയുടെ വെബ്‌സൈറ്റില്‍ നിന്നും അതിഥികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള നഗരക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ നൂറുകണക്കിന് പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്.
നിത്യ മേനോന്‍ വിവാഹിതയാവുന്നു? വരന്‍ മലയാളത്തിലെ സൂപ്പര്‍ താരം, നടിയുടെ ചിത്രങ്ങൾ കാണാം
2010 ജനുവരി നാലിനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബുര്‍ജ് ഖലീഫ ഉദ്ഘാടനം ചെയ്തത്. പ്രത്യേക ടെലസ്‌കോപിലൂടെ നഗരത്തിന്റെ ഓരോ സീനുകളും കാണാം. നഗരത്തിന്റെ ചരിത്രം ഓരോന്നായി കാണുന്നതിന്റെ ഭാഗമാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടോപ് വ്യൂവാണ് ബുര്‍ജ് ഖലീഫയിലുള്ളത്. എലവേറ്റര്‍ റൈഡും ഇവിടെ ലഭ്യമാകും. 124ാം നില മുതല്‍ ഇത് ലഭിക്കും. ദുബായ് മാളിന്റെ എന്‍ട്രന്‍സിലൂടെ ഇവിടെയെത്താനുള്ള മാര്‍ഗവും സജ്ജമാക്കും.












Click it and Unblock the Notifications