കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ബിഐ ഓഫീസ് ആക്രമിക്കാന്‍ ശ്രമം; ട്രംപ് അനുകൂലിയായ അക്രമി വെടിവെപ്പില്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: എഫ്ബിഐയുടെ ഓഫീസില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ ശ്രമിച്ച അക്രമി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഇയാള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുകൂലിയാണെന്ന് സംശയിക്കുന്നുണ്ട്. ട്രംപിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിന് പിന്നാലെ വ്യാപകമായ അക്രമങ്ങളാണ് എഫ്ബിഐക്കെതിരെ നടക്കുന്നത്.

1

സിന്‍സിനാറ്റിയിലുള്ള എഫ്ബിഐ കെട്ടിടത്തിലാണ് അക്രമി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇയാളുടെ കൈയ്യില്‍ തോക്കുമുണ്ടായിരുന്നു. രക്ഷാകവചമണിഞ്ഞാണ് ഇയാള്‍ എത്തിയത്. കെട്ടിടത്തില്‍ കയറാന്‍ ശ്രമിച്ച ഇയാള്‍ സുരക്ഷ സൈനികര്‍ രംഗത്ത് വന്നതോടെ ഒഹായോയിലെ ക്ലിന്റണ്‍ കൗണ്ടിയിലേക്ക് കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടത്.

പോലീസ് പിന്തുടര്‍ന്നതോടെ ഇയാള്‍ ഒരു ചോളപ്പാടത്ത് കയറി ഒളിക്കുകയായിരുന്നു. പോലീസ് പിന്തുടര്‍ന്നെത്തി, ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. അതില്‍ അക്രമി കൊല്ലപ്പെടുകയായിരുന്നു. പോലീസിന് നേരെ ഇയാള്‍ തോക്കുചൂണ്ടിയെന്നാണ് പറയുന്നത്.തുടര്‍ന്നാണ് വെടിവെക്കേണ്ടി വന്നത്.

ഇയാളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വെടിയേല്‍ക്കാതിരിക്കാന്‍ സര്‍വ സന്നാഹവുമായിട്ടാണ് അക്രമി വന്നത്. സുരക്ഷാ കവചങ്ങള്‍ അതിനുള്ളതായിരുന്നു. ട്രംപിനെ മാര്‍ ലാഗോ എസ്‌റ്റേറ്റിലെ റെയ്ഡിന് പിന്നാലെയാണ് ഈ പ്രശ്‌നങ്ങളെല്ലാം ഉണ്ടാവുന്നത്.

എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായ മുന്നറിയിപ്പുകളാണ് ലഭിക്കുന്നത്. അതേസമയം തോക്കുധാരി പോലീസിന് നേരെ വെടിയുതിര്‍ത്തായിട്ടാണ് പറയുന്നത്. എന്നാല്‍ പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയയില്‍ പോലീസുകാര്‍ക്കെതിരെ വ്യാപക വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.

യുഎസ്സിലാകെയുള്ള ഓഫീസുകളിലേക്കാണ് ഭീഷണികള്‍ വരുന്നത്. വിദ്വേഷ ഗ്രൂപ്പുകളില്‍ സായുധ വിപ്ലവത്തിന് ഇവര്‍ തയ്യാറെടുക്കുകയാണ് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഗാബ് എന്ന സോഷ്യല്‍ മീഡിയ സൈറ്റിലാണ് ഈ ചര്‍ച്ചകള്‍ നടക്കുന്നത്. എഫ്ബിഐ ഉദ്യോഗസ്ഥരെയാണ് ആക്രമിക്കാനാണ് ആഹ്വാനം ചെയ്യുന്നത്.

ഇതാണ് ഉത്സാഹിയായ ബീപ്പാത്തു; കളര്‍ഫുള്‍ ലുക്കില്‍ സ്റ്റൈലിഷായി കല്യാണി പ്രിയദര്‍ശന്‍, മൊഞ്ച് കൂടിയെന്ന് ആരാധകര്‍

എഫ്ബിഐ ഉദ്യോഗസ്ഥര്‍ ഈ സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കുന്നുണ്ട്. എഫ്ബിഐ ഏജന്റുമാരോട് അവരുടെ സുരക്ഷ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രതിഷേധക്കാരെയും പ്രത്യേക ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം 2020 ജനുവരി ആറിന് യുഎസ് പാര്‍ലമെന്റ് മന്ദിരം ആക്രമിക്കാന്‍ ശ്രമിച്ച തീവ്ര നിലപാടുള്ള സംഘടനകളുമായി കൊല്ലപ്പെട്ടയാള്‍ക്ക് ബന്ധമുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

കണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രംകണ്ണിനെ വിശ്വസിക്കരുത്; ഈ ചിത്രത്തില്‍ കാണുന്നതെന്താണ്, ജിറാഫോ പക്ഷിയോ? വൈറല്‍ ഒപ്ടിക്കല്‍ ചിത്രം

കാപിറ്റോള്‍ ആക്രമണത്തിന് തൊട്ടുമുമ്പ് വാഷിംഗ്ടണിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്ലാസയില്‍ ട്രംപ് അനുകൂല പ്രകടനത്തില്‍ പങ്കെടുക്കുന്ന വീഡിയോ ഇയാള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ4 ദിവസങ്ങളില്‍ 5 ഛിന്നഗ്രഹങ്ങള്‍, വിമാനത്തേക്കാള്‍ വലിപ്പം; ഒന്ന് ഉരസിയാല്‍ ഭൂമി തീരും, വരവ് ഇങ്ങനെ

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
gunman killed after trying to breach fbi office in cincinnati, police suspects he is trump disciple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X