ഹജ്ജ് തീർത്ഥാടനം; ഇതുവരെ 98 ഇന്ത്യക്കാർ മരണപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയം, വില്ലനായി കൊടുംചൂട്
റിയാദ്: ഈ വർഷം സൗദി അറേബ്യയിൽ അനുഭവപ്പെട്ട കടുത്ത ചൂടിലും മറ്റ് കാരണങ്ങളാലും ഹജ്ജ് തീത്ഥാടനത്തിനെത്തിയ 98 ഇന്ത്യക്കാർ മരണപ്പെട്ടതായി കേന്ദ്ര സർക്കാർ. ഈ വർഷം ഇതുവരെ 1,75,000 ഇന്ത്യക്കാർ ഹജ്ജിനായി സൗദി സന്ദർശിച്ചതായും സർക്കാർ അറിയിച്ചു. അവിടെയുള്ള ഇന്ത്യക്കാർക്കായി തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് സർക്കാർ അറിയിക്കുന്നത്.
തീർത്ഥാടനത്തിനിടെ 10 രാജ്യങ്ങളിൽ നിന്നുള്ള 1081 പേരുടെ മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇത്തവണ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. 46 ഡിഗ്രി സെൽഷ്യസിലും കൂടുതലായിരുന്നു ഹജ്ജ് കർമ്മങ്ങള്‍ നടക്കുന്ന ആഴ്‌ച രേഖപ്പെടുത്തിയ താപനില. മക്കയിലും മദീനയിലും സാധാരണ താപനിലയേക്കാൾ 1.5 മുതൽ 2 ഡിഗ്രി വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നിലവിലുണ്ടായിരുന്നു.

'ഈ വർഷം 17.5000 ഇന്ത്യൻ തീർത്ഥാടകരാണ് ഹജ്ജിനായി മക്ക സന്ദർശിച്ചത്. മെയ് 9 മുതൽ ജൂലൈ 22 വരെയാണ് ഹജ്ജ് കാലയളവ്. ഈ വർഷം ഇതുവരെ 98 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്," വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര പത്രസമ്മേളനത്തിൽ അറിയിച്ചു.
'അറാഫത്ത് ദിനത്തിൽ ആറ് പേർ മരിച്ചു, 4 പേർ അപകട മരണങ്ങളായിരുന്നു. കഴിഞ്ഞ വർഷം, ഹജ്ജ് കാലയളവിൽ ആകെ മരിച്ചവരുടെ എണ്ണം 187 ആയിരുന്നു. എല്ലാ വർഷവും ഇന്ത്യയിൽ നിന്നുള്ള ധാരാളം തീർഥാടകർ ഹജ്ജിൽ പങ്കെടുക്കുന്നുണ്ട്, എന്നാൽ അവരിൽ ചിലർ നിർഭാഗ്യവശാൽ ഹജ്ജ് കാലയളവിൽ മരണപ്പെടുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു
ഹജ്ജിൽ മരണങ്ങൾ അസാധാരണമായ കാര്യമല്ല. ചില സമയങ്ങളിൽ 2 ദശലക്ഷത്തിലധികം ആളുകൾ സൗദി അറേബ്യയിലേക്ക് ഹജ്ജിനായി യാത്ര ചെയ്‌ത അവസരങ്ങളും ഉണ്ടായിരുന്നു. ഇക്കുറി തീർഥാടനത്തിനിടെ ചൂടിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് സൗദി അറേബ്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
അതേസമയം, ആരോഗ്യ സേവനങ്ങൾക്കുള്ള മാർഗരേഖയും തീർഥാടകർക്ക് ആ സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും വ്യക്തമാക്കുന്ന രേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. ഈ മാർഗരേഖയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യവും ശാരീരികക്ഷമതയും വിലയിരുത്തുന്നതിനുമുള്ള മെഡിക്കൽ സ്ക്രീനിംഗും ഫിറ്റ്നസ് സർട്ടിഫിക്കറ്റും പരിഷ്‌കരിക്കുക, തീർഥാടകരെ അവരുടെ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നതിന് ഹെൽത്ത് കാർഡുകൾ നൽകുക, വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് വാക്‌സിനുകൾ നൽകുക, എംബാർക്കേഷനിൽ ഹെൽത്ത് ഡെസ്‌കുകൾ സ്ഥാപിക്കുക എന്നിവയാണ് സേവനങ്ങൾ.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications