ഗസ സ്ഫോടനത്തില്‍ ശിഥിലമായത് പലസ്തീന് അനുരഞ്ജനം; പിന്നില്‍ ഹമാസെന്ന് അബ്ബാസ്
റാമല്ല: പലസ്തീന് അതോറിറ്റി പ്രധാനമന്തരി റാമി ഹമദല്ലയുടെ ഗസ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തിന്റെ വാഹനവ്യാഹത്തിനു നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഹമാസ് തന്നെയെന്ന് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഫലസ്തീന് നേതാക്കളുടെ യോഗത്തിലാണ് ഹമാസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഫലസ്തീന് അതോറിറ്റി പ്രസിഡന്റ് രംഗത്തെത്തിയത്.
'അവര്‍ സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കേണ്ടതില്ല. അവരില്‍ നിന്ന് ഒരു വിവരവും ഞങ്ങള്‍ക്കു വേണ്ട. കാരണം നമുക്ക് കൃത്യമായി അറിയാം, സംഭവത്തിന് പിന്നില്‍ ഹമാസായിരുന്നുവെന്ന്'- അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരേ നടന്ന വധശ്രമം വിജയിച്ചിരുന്നുവെങ്കില്‍ ഫലസ്തീനില്‍ ആഭ്യന്തര സംഘര്‍ഷം പടര്ന്നുപിടിക്കുമായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഗസയിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ ഫലസ്തീന് പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കിയായിരുന്നു ബോംബ് സ്ഫോടനം നടന്നത്. സംഘത്തോടൊപ്പം ഫലസ്തീന് രഹസ്യാന്വേഷണ വിഭാഗം തലവന്‍ മാജിദ് ഫറജുമുണ്ടായിരുന്നു. സ്ഫോടനത്തില്‍ ഇരുവരും രക്ഷപ്പെട്ടെങ്കിലും ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനവ്യൂഹം ബൈത്ത് ഹനൂന്‍ ചെക്കിപോയിന്റ് കടന്നയുടനെയായിരുന്നു സ്ഫോടനം.
എന്നാല്‍ തുടക്കം മുതലേ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ച ഹമാസ്, ഫലസ്തീനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ ഫലസ്തീന് പ്രസിഡന്റിനെ വെല്ലുവിളിച്ചു. 'അബ്ബാസിന്റെ അതിരുകടന്ന നിലപാടില്‍ ഞങ്ങള്‍ക്ക് നടുക്കമുണ്ട്. ഈ നിലപാട് പരസ്പരമുള്ള രഞ്ജിപ്പിന്റെ പാലങ്ങള്‍ തകര്‍ക്കുന്നതും വിഭാഗീയതയെ ശക്തിപ്പെടുത്തുന്നതും ജനങ്ങള്‍ക്കിടയിലെ ഐക്യത്തെ തകര്‍ക്കുന്നതുമാണ്'- ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ ഫലസ്തീനില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഉള്‍പ്പെടെ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ അബ്ബാസിനെ ഹമാസ് വെല്ലുവിളിച്ചു. ഈ പ്രശ്നത്തില്‍ ജനങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് മനസ്സിലാക്കാനും അവര്‍ക്കിഷ്ടപ്പെട്ട നേതൃത്വത്തെ തെരഞ്ഞെടുക്കാനും അതിലൂടെ സാധിക്കുമെന്നും ഹമാസ് വ്യക്തമാക്കി.
-
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം












Click it and Unblock the Notifications